അഹമ്മദാബാദ് : ഗുജറാത്ത് നിയമസഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. തെക്കൻ ഗുജറാത്തിലേയും സൗരാഷ്ട്രയിലേയും 89 മണ്ഡലങ്ങളാണ് പോളിങ്ങ് ബൂത്തിലേക്ക് പോകുന്നത്. രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരേയാണ് പോളിങ്ങ്. പട്ടേൽ വോട്ടർമാർക്ക് സ്വാധീനം കൂടുതലുള്ള മണ്ഡലങ്ങൾ ഈ ഘട്ടത്തിലാണ്.
ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി വിജയ് രൂപാനി, ഉപ മുഖ്യമന്ത്രി നിതിൻ പട്ടീൽ തുടങ്ങിയവർ മൽസരിക്കുന്നുണ്ട്. പരസ്യ പ്രചാരണം ഇന്നലെ വൈകിട്ട് സമാപിച്ചിരുന്നു. രണ്ടാം ഘട്ട വോട്ടെടുപ്പ് 14 നു നടക്കും.18 ന് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും ഫലപ്രഖ്യാപനം ഒരുമിച്ച് നടത്തും.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, തെരെഞ്ഞെടുപ്പ്