മുംബൈ : ശിവസേനയുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി മുംബെയില്‍ എത്തി. നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് ശിവസേനാ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അദ്ദേഹത്തിനു നേരെ കരിങ്കൊടി കാണിക്കുവാന്‍ ശ്രമിച്ച ചിലരെ അറസ്റ്റു ചെയ്തു.
 
മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന പ്രാദേശിക വാദത്തിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരായി സേനാ മേധാവി ബാല്‍ താക്കറെയും, മുതിര്‍ന്ന നേതാവ് ഉദ്ദവ് താക്കറെയും കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. കൂടാതെ സേനയുടെ മുഖപത്രത്തില്‍ പല തവണ ലേഖനങ്ങള്‍ വന്നു. ഇതിനിടയിലാണ് രാഹുലിന്റെ മുംബൈ സന്ദര്‍ശനം.
 
– എസ്. കുമാര്‍
 
 

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 
ബെയ്ജിംഗ് : തിബത്തിനെ കുറിച്ചുള്ള എന്ത് ചര്‍ച്ചയും പുരോഗമിക്കണമെങ്കില്‍ ദലായ് ലാമ രാഷ്ട്രീയ വിഷയങ്ങളില്‍ നിന്നും  അകന്നു നില്‍ക്കണം എന്ന് ചൈന ആവശ്യപ്പെട്ടു. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ദലായ് ലാമ ഇടപെടുന്നതിനെതിരെ ചൈന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 
ലോസ് ആഞ്ചെലെസ് : സംഗീതത്തിന്റെ ഓസ്കര്‍ എന്ന് അറിയപ്പെടുന്ന ഗ്രാമ്മി പുരസ്കാരം എ. ആര്‍. റഹ്മാന് ലഭിച്ചു. ദൃശ്യ മാധ്യമത്തിനു വേണ്ടി നിര്‍മ്മിച്ച സംഗീത ആല്‍ബം എന്ന വകുപ്പിലാണ് സ്ലം ഡോഗ് മില്യനെയര്‍ എന്ന സിനിമക്ക് വേണ്ടിയുള്ള എ. ആര്‍. റഹ്മാന്റെ സൃഷ്ടിക്ക് പുരസ്കാരം ലഭിച്ചത്. ഇതിനു പുറമേ ഗുല്‍സാര്‍ രചിച്ച്, റഹ്മാന്‍ സംഗീതം നല്‍കിയ ജെയ് ഹോ എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള പുരസ്കാരവും ലഭിച്ചു. ബ്രൂസ് സ്പ്രിംഗ്സ്ടീനെ പോലുള്ള പ്രമുഖരെ പുറം തള്ളിയാണ് ഈ ഗാനം ഒന്നാമതായത്.
























 