മുംബൈ : ശിവസേനയുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ രാഹുല്‍ ഗാന്ധി മുംബെയില്‍ എത്തി. നഗരത്തില്‍ ശക്തമായ സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തെ എതിര്‍ത്ത് ശിവസേനാ പ്രവര്‍ത്തകര്‍ പലയിടങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. അദ്ദേഹത്തിനു നേരെ കരിങ്കൊടി കാണിക്കുവാന്‍ ശ്രമിച്ച ചിലരെ അറസ്റ്റു ചെയ്തു.
മഹാരാഷ്ട്ര മറാത്തികള്‍ക്ക് എന്ന പ്രാദേശിക വാദത്തിനെതിരെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങള്‍ സേനാ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരായി സേനാ മേധാവി ബാല്‍ താക്കറെയും, മുതിര്‍ന്ന നേതാവ് ഉദ്ദവ് താക്കറെയും കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. കൂടാതെ സേനയുടെ മുഖപത്രത്തില്‍ പല തവണ ലേഖനങ്ങള്‍ വന്നു. ഇതിനിടയിലാണ് രാഹുലിന്റെ മുംബൈ സന്ദര്‍ശനം.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: തീവ്രവാദം
താക്കറേക്ക് ഏറ്റ കനത്ത പ്രഹരം തന്നെ ആണ് രാഹുലിന്റെ യാത്ര.മറാത്താവാദം ഒരു തരം ഭീകരവാദമായി പരിവർത്തനം ചെയ്തുകൊണ്ടിരിക്കുന്നു.സർക്കാർ ഇതിനെതിരെ ശക്തമായി തന്നെ നടപടിയെടുക്കണം.