സി.പി.എമ്മിന്റെ സമീപ കാല നയ പരിപാടി കളുമായി മാനസികമായി യോജിച്ചു പോകുവാന്‍ സാധിക്കില്ല എന്നാ കാരണം പറഞ്ഞ് ഒറ്റപ്പാലം മുന്‍ എം.പി. എസ്. ശിവരാമന്‍ പാര്‍ട്ടിയില്‍ നിന്നും രാജി വെച്ചു. രാജി വെക്കുമ്പോള്‍ ഒറ്റപ്പാലം ഏരിയാ കമ്മിറ്റി അംഗവും, ലക്കിടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി യുമായിരുന്നു അദ്ദേഹം. രാവിലെ ഏരിയാ സെക്രട്ടറിക്ക് രാജി സമര്‍പ്പിച്ചതിനു ശേഷം പാലക്കാട്ട് പത്ര സമ്മേളനം നടത്തി രാജി ക്കാര്യം വിശദീകരിച്ചു. ലക്കിടി കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ട്രസ്റ്റ് അംഗത്വവും, ഖാദി ബോര്‍ഡ് അംഗത്വവും അദ്ദേഹം രാജി വെച്ചിട്ടുണ്ട്.
ഉപരാഷ്ട്രപതി യായതിനെ തുടര്‍ന്ന് അന്നത്തെ ഒറ്റപ്പാലം എം.പി. കെ.ആര്‍. നാരായണന്‍ രാജി വെച്ചതിനെ തുടര്‍ന്ന് 1993-ല്‍ നടന്ന ഉപ തിരഞ്ഞെടുപ്പില്‍ ഒരു ലക്ഷത്തില്‍ പരം വോട്ടു വാങ്ങി റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ ആണ് അന്ന് കോളേജ് വിദ്യാര്‍ത്ഥി യായിരുന്ന ശിവരാമന്‍ പാര്‍ലമെന്റില്‍ എത്തിയത്. റെക്കോര്‍ഡ് ഭൂരിപക്ഷ ത്തോടെ തിരഞ്ഞെടുക്കപ്പെട്ടു എങ്കിലും പിന്നീടു വന്ന തിരഞ്ഞെടുപ്പില്‍ ഇദ്ദേഹത്തെ മല്‍സരിപ്പിച്ചില്ല.
എ.പി. അബ്ദുള്ളക്കുട്ടി, ഡോ. മനോജ് എന്നിവര്‍ക്കു പുറകെ ഇതോടെ സമീപ കാലത്ത് പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടും, പാര്‍ട്ടിയുടെ നയ പരിപാടി കളില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു കൊണ്ടും പാര്‍ട്ടി വിടുന്ന മൂന്നാമത്തെ മുന്‍ എം. പി. യാണ് ശിവരാമന്‍. മതത്തെ സംബന്ധിച്ചുള്ള പാര്‍ട്ടിയുടെ നിലപാടില്‍ വിയോജിപ്പ് പ്രകടിപ്പിച്ചാണ് ഡോ. മനോജ് പാര്‍ട്ടി വിട്ടത്.
– എസ്. കുമാര്‍
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം
തികചും സത്യമായ കാര്യം തന്നെ…പര്‍ട്ടിയുതെ നയങല്‍ പുന്ന പരിഷൊദികെന്ദ സമയം അധിക്രമിചഇരിക്കുന്നു…