കെട്ടിടങ്ങളുടെ ഉയരം: പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

March 3rd, 2012
tall-buildings-epathram
ന്യൂഡെല്‍ഹി: കെട്ടിടങ്ങളുടെ ഉയരം സംബന്ധിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം രൂപം നല്‍കി. ഇതനുസരിച്ച് പതിനഞ്ചു മീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് അഗ്നിശമന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും റോഡിന്റെ വീതി ഉള്‍പ്പെടെ ഉള്ള സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും വേണം. 30-45 മീറ്റര്‍ ഉയരം ഉള്ള കെട്ടിടത്തിനു 24-30 മീറ്റര്‍ വരെ വീതിയുള്ള റോഡും 60 മീറ്ററിനു മുകളില്‍ ആണ് ഉയരം എങ്കില്‍ റോഡിനു 30-45 വരെ വീതിയും വേണം. കെട്ടിടത്തില്‍ നിന്നും ഫയര്‍ സ്റ്റേഷനിലേക്കുള്ള ദൂരത്തെ സംബന്ധിച്ചും പുതിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. 45-60 മീറ്റര്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് അഞ്ചുകിലോമീറ്റര്‍ പരിധിയിലും  60 മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ള കെട്ടിടങ്ങള്‍ക്ക് രണ്ടു കിലോമീറ്റര്‍ പരിധിയിലും ഫയര്‍ സ്റ്റേഷന്‍ വേണം. ഫയര്‍സ്റ്റേഷനുകള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും മോക്‍ഡ്രില്ലുകള്‍ നടത്തുകയും വേണം. കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനു മുമ്പും ശേഷവും ബന്ധപ്പെട്ട ഫയര്‍ സ്റ്റേഷനില്‍ നിന്നും നിര്‍മ്മാതാക്കള്‍ എന്‍. ഓ. സി വാങ്ങിയിരിക്കണം.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കിങ്ങ്‌ഫിഷറിനു ഉത്തേജക പാക്കേജില്ലെന്ന് കേന്ദ്രം

February 20th, 2012
kingfisher-epathram

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട കിങ്ങ്‌ഫിഷര്‍ എയര്‍ലൈന്‍സിന് പ്രത്യേക സാമ്പത്തിക ഉത്തേജക പദ്ധതി നല്‍കില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിങ്ങ് വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കിങ്ങ്‌ഫിഷര്‍ തിങ്കളാഴ്ച 14 വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വന്‍ നഷ്ടമാണ് കമ്പനി നേരിടുന്നതെന്നും ഇത് കമ്പനിയുടെ യുടെ നടത്തിപ്പിനു സാരമായി ബാധിച്ചു തുടങ്ങിയെന്നും കേന്ദ്ര സര്‍ക്കാര്‍ സഹായ പാക്കേജ് നല്‍കണമെന്നും കമ്പനി അധികൃതര്‍ നേരത്തെ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 444 കോടി രൂപയാണ് ഈ പാദവര്‍ഷത്തില്‍ കമ്പനിയുടെ നഷ്ടം

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചില്ലറ വില്‍പ്പന രംഗത്ത്‌ വിദേശ നിക്ഷേപം : യു.പി.എ. യില്‍ ഭിന്നത

November 24th, 2011

walmart-epathram

ന്യൂഡല്‍ഹി : ചില്ലറ വില്‍പ്പന രംഗത്ത്‌ വിദേശ നിക്ഷേപം അനുവദിക്കുന്നതിനെ കുറിച്ച് തീരുമാനം എടുക്കാന്‍ ഇന്ന് കേന്ദ്ര മന്ത്രി സഭ കൂടുന്ന അവസരത്തില്‍ യു.പി.എ. യിലെ കോണ്ഗ്രസ് മന്ത്രിമാരില്‍ തന്നെ ചിലര്‍ ഇതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. കേന്ദ്ര മന്ത്രിമാരായ വീരപ്പ മൊയ്‌ലി, മുകുള്‍ വാസ്നിക് എന്നിവരാണ് ചെറുകിട വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്. വിദേശ നിക്ഷേപം അനുവദിക്കുന്നതോടെ ആഗോള സൂപ്പര്‍മാര്‍ക്കറ്റ്‌ ഭീമന്മാരായ വാള്‍മാര്‍ട്ട്, ടെസ്കോ എന്നീ ശൃംഖലകളുടെ പിടിയില്‍ ഇന്ത്യന്‍ ചില്ലറ വ്യാപാര രംഗം അമരുകയും ചെറുകിട വ്യാപാരികള്‍ ദുരിതത്തില്‍ ആവുകയും ചെയ്യും.

ഇടതു പക്ഷം ഈ നീക്കത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. ബി.ജെ.പി. യും ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്‌.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

സിംഗൂര്‍ : ടാറ്റയ്ക്ക് തിരിച്ചടി

September 28th, 2011

mamata-banerjee-singur-epathram

കൊല്‍ക്കത്ത : സിംഗൂര്‍ ഭൂ പരിഷ്ക്കരണ നിയമത്തിന് എതിരെ നടത്തിയ നിയമ യുദ്ധത്തില്‍ കല്‍ക്കട്ട ഹൈക്കോടതിയുടെ വിധി ടാറ്റയ്ക്ക് തിരിച്ചടിയായി. മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ പാസാക്കിയ നിയമം ഭരണഘടനാ പരവും നിയമ സാധുത ഉള്ളതുമാണ് എന്നാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി വ്യക്തമാക്കിയത്‌. ഈ ബില്‍ പ്രകാരം ടാറ്റയുടെ 997 ഏക്കര്‍ ഭൂമി സര്‍ക്കാരിന് കമ്പനിയില്‍ നിന്നും തിരികെ പിടിച്ചെടുക്കുവാനും കര്‍ഷകര്‍ക്ക്‌ തിരികെ നല്‍കാനും കഴിയും.

ഒരു കാലയളവ്‌ കഴിഞ്ഞും ഉപയോഗിക്കാതെ ഇടുന്ന ഭൂമി വ്യവസായങ്ങളില്‍ നിന്നും തിരികെ സര്‍ക്കാരിന് പിടിച്ചെടുക്കാന്‍ അധികാരം നല്‍കുന്നതാണ് സിംഗൂര്‍ ഭൂ പരിഷ്കരണ നിയമം.

ഹൈക്കോടതി വിധിയ്ക്ക് എതിരെ ടാറ്റ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കും.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നരേന്ദ്രമോഡിക്ക് അമേരിക്കയുടെ പ്രശംസ

September 14th, 2011
narendra modi-epathram
വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര് മോഡിക്ക് അമേരിക്കയുടെ പ്രശംസ. ഇന്ത്യയില്‍ ഏറ്റവും മികച്ച ഭരണം കാഴ്ചവെക്കുന്നതും പുരോഗതി കൈവരിക്കുന്നതും നരേന്ദ്രമോഡി മുഖ്യമന്ത്രിയായ ഗുജറാത്താണെന്ന് യു.എസ്. കണ്‍ഗ്രഷണല്‍ റിസര്‍ച്ച് സര്‍വീസിന്റെ (സി.ആ‍ര്‍.എസ്) റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ വ്യവസായ പുരോഗതിയില്‍ പ്രധാന പങ്ക് വഹിക്കുന്നതും അതു പോലെ രാജ്യത്തെ മൊത്തം കയറ്റുമതിയില്‍ അഞ്ചിലൊന്നും മോഡി ഭരിക്കുന്ന ഗുജറത്തിന്റെ സംഭവാനയാണെന്നും സി.ആര്‍.എസ് അഭിപ്രായപ്പെടുന്നു. ഊര്‍ജ്ജമേഘലയടക്കം  അടിസ്ഥാന സൌകര്യങ്ങളുടെ വികസനവും വ്യവസായരംഗത്ത് മോഡി കൊണ്ടു വന്ന പുതിയ പരിഷ്കരങ്ങളും റിപ്പോര്‍ട്ട് പ്രത്യേകം എടുത്തു പറയുന്നു. മിസ്തുബിഷി, ജനറല്‍ മോട്ടോഴ്സ് തുടങ്ങിയ ആഗോള കമ്പനികളെ ഗുജറാത്തിലേക്ക് കൊണ്ടുവരുവാന്‍ അദ്ദേഹത്തിനായി.ഗുജറാത്ത് കലാപം മോഡിയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെങ്കിലും  മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തുന്ന വികസനനപ്രവര്‍ത്തനങ്ങളെയും നിക്ഷേപ സൌഹൃദ സംസ്ഥാനമെന്ന പേരു നിലനിര്‍ത്തുന്നതും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
നിധീഷ് കുമാര്‍ മുഖ്യമന്ത്രിയായ ബീഹാറാണ് സി.ആര്‍.എസ് റിപ്പോര്‍ട്ടില്‍ വന്ന രണ്ടാമത്തെ സംസ്ഥാനം. ബീഹാര്‍ രാജ്യത്തെ ഏറ്റവും ദരിദ്ര സംസ്ഥാനമെന്ന ഗണത്തില്‍ നിന്നും വന്‍ മാറ്റങ്ങളിലേക്ക് കുതിക്കുകയാണ്. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വിവാദനായകനായ മോഡിയെ വാനോളം പുകഴ്ത്തുമ്പോള്‍ ബംഗാളിനേയോ കേരളത്തേയോ കാര്യമാക്കുന്നില്ല. യു.എസ് കോണ്‍ഗ്രസ്സിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമായ സി.ആര്‍.എസ്  ഇത്തരത്തില്‍ അമേരിക്കന്‍ ജനപ്രതിനിധികള്‍ക്കായി വിവിധ രാജ്യങ്ങളെയും വിഷയങ്ങളെയും സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കാറുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , , ,

1 അഭിപ്രായം »

20 of 2410192021»|

« Previous Page« Previous « കോടതി വിധി നിരാശാജനകമെന്ന് ജാഫ്രിയുടെ വിധവ
Next »Next Page » പെട്രോള്‍ വിലയില്‍ വര്‍ദ്ധനവ്‌ » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine