ഡോ. ഭൂപെന്‍ ഹസാരിക അന്തരിച്ചു

November 6th, 2011

dr-bhupen-hazarika-epathram

ഭുവനേശ്വര്‍ : പ്രശസ്ത ആസാമീസ്‌ ഗായകന്‍ പത്മഭൂഷന്‍ ഡോ. ഭൂപെന്‍ ഹസാരിക (85) അന്തരിച്ചു. മാസങ്ങളായി മുംബൈയിലെ ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്ന അദ്ദേഹം ശനിയാഴ്ച വൈകീട്ട് 4:37നാണ് മരണത്തിന് കീഴടങ്ങിയത്‌. 1926 സെപ്റ്റംബര്‍ 8ന് ആസാമിലെ സാദിയയില്‍ ജനിച്ച ഭുപെന്‍ ആദ്യ ഗാനം പന്ത്രണ്ടാം വയസില്‍ ഇന്ദ്രമാലതി എന്ന ആസാമീസ്‌ സിനിമയ്ക്ക് വേണ്ടി ആലപിച്ചു ശ്രദ്ധേയനായി. തുടര്‍ന്ന് ഇന്ത്യന്‍ സംഗീത രംഗത്ത്‌ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനെ 2001ല്‍ രാഷ്ട്രം പത്മഭൂഷന്‍ നല്‍കി ആദരിച്ചു. 1992ല്‍ ചലച്ചിത്ര രംഗത്തെ ആജീവനാന്ത സംഭാവനകള്‍ക്കായി ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരവും ലഭിക്കുകയുണ്ടായി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഗസല്‍ ചക്രവര്‍ത്തി ജഗ്ജിത് സിംഗ് വിട പറഞ്ഞു

October 10th, 2011

jagjit-singh-epathram

മുംബൈ : വിഖ്യാത ഗസല്‍ ഗായകന്‍ ജഗ്ജിത് സിംഗ് (70) അന്തരിച്ചു. ഇന്ന് രാവിലെ എട്ടു മണിയോടെ മുബൈയിലെ ലീലാവതി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കുറച്ചു നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഹിന്ദി, ഉറുദു, നേപ്പാളി, പഞ്ചാബി, ബംഗാളി, സിന്ധി തുടങ്ങി നിരവധി ഭാഷകളില്‍ അദ്ദേഹം പാടിയിട്ടുണ്ട്. നിരവധി സിനിമകള്‍ക്കും പിന്നണി പാടിയിട്ടുള്ള ജഗ്ജിത് സിംഗിന്റെ എണ്‍പതിലധികം ആല്‍‌ബങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. 2003-ല്‍ സംഗീത രംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് പത്മഭൂഷന്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.

ജഗജിത് സിംഗിന്റെ ഗസല്‍

രാജസ്ഥാനിലെ ശ്രീഗംഗ നഗറില്‍ 1941 ഫെബ്രുവരി 8 നാണ് ജഗ്ജിത് സിംഗ് ജനിച്ചത്. പണ്ഡിറ്റ് ഛഗ്‌ന്‍ലാല്‍ ശര്‍മ, ഉസ്താദ് ജമാലാല്‍ ഖാന്‍, പ്രൊഫസര്‍ സൂരജ് ഭാന്‍ തുടങ്ങിയ പ്രശസ്തരായ ഗുരുക്കളുടെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചു. 1970 കളില്‍ ഗസല്‍ ഗായകന്‍ എന്ന നിലയില്‍ ഏറെ ശ്രദ്ധേയനായി. തന്റെ ആലാപന ശൈലിയിലൂടെ ഗസലിന്റെ മാസ്മര ലോകത്തേക്ക് ആസ്വാകരെ കൂട്ടിക്കൊണ്ടു പോകുവാന്‍ അനിതര സാധാരണമായ കഴിവാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. പേര്‍ഷ്യന്‍, ഉറുദു ഭാഷകളിലെ കഠിനമായ സാഹിത്യാംശം നിറഞ്ഞ വാക്കുകളില്‍ നിന്നും വ്യത്യസ്ഥമായി ലളിതമായ പദങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഗസലിനെ സാധാരണക്കാരിലേക്ക് എത്തിക്കുന്നതില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ ഏറെ ശ്രദ്ധേയമാണ്.

1981ല്‍ പുറത്തിറങ്ങിയ പ്രേംഗീത്, 1982ല്‍ ഇറങ്ങിയ അര്ഥ്, സാഥ് സാഥ് എന്നീ സിനിമകളിലെ ഗാനങ്ങളാണ് അദ്ദേഹത്തെ സാധാരണ ജനങ്ങളിലേക്ക്‌ എത്തിച്ചത്‌. പ്രേംഗീത് എന്ന സിനിമയിലെ മേരാ ഗീത് അമര്‍ കര്‍ ദോ എന്ന ഗാനം ഒരു കാലഘട്ടത്തില്‍ ക്യാമ്പസുകളില്‍ തത്തിക്കളിച്ചിരുന്നു.

ഭാര്യ ചിത്ര സിം‌ഗും അറിയപ്പെടുന്ന ഗായികയാണ്. ഇരുവരും ചേര്‍ന്ന് നിരവധി ഗസലുകളും ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

1 അഭിപ്രായം »

ജഗജിത് സിംഗ് അത്യാസന്ന നിലയില്‍

September 23rd, 2011

jagjit-singh-epathram

മുംബൈ : ഗസല്‍ ചക്രവര്‍ത്തിയായ ജഗജിത് സിംഗ് അത്യാസന്ന നിലയില്‍ മുംബൈയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇദ്ദേഹത്തിന്റെ തലച്ചോറിന് ക്ഷതം ഏറ്റിട്ടുണ്ട് എന്ന് ചികില്‍സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലാണ് അദ്ദേഹം ചികില്‍സയില്‍ കഴിയുന്നത്. ഇന്ന് അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായി ഒരു അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുണ്ടായി. 70 വയസുള്ള ജഗജിത് സിംഗ് ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്. അദ്ദേഹാം ഇനിയും അപകട നില തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്ന് മുംബൈയില്‍ ഒരു സംഗീത സദസ്സില്‍ പങ്കെടുക്കേണ്ടതായിരുന്നു അദ്ദേഹം. പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണ് ഉണ്ടായത്‌.

ഗസല്‍ സംഗീത രംഗത്തെ പ്രേമ സാന്ദ്രമാക്കിയ അദ്ദേഹത്തിന്റെ ഗസലുകള്‍ അനേക ലക്ഷം സംഗീത ആരാധകരുടെ ഹൃദയങ്ങളില്‍ പ്രണയത്തിന്റെ അപൂര്‍വ സൌരഭ്യം പകര്‍ന്ന് എന്നെന്നും അലയടിച്ചു കൊണ്ടിരിക്കുന്നവയാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

പണ്ഡിറ്റ് ഭീംസെന്‍ ജോഷി അന്തരിച്ചു

January 24th, 2011

bhimsen-joshi-epathram

പൂനെ : ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കുലപതിയായ പണ്ഡിത് ഭീംസെന്‍ ജോഷി (88) അന്തരിച്ചു.  പൂനയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഇന്നു രാവിലെ എട്ടു മണിയോടെ ആയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന്  ആശുപത്രിയില്‍ പ്രവേശിപ്പി ച്ചിരിക്കുകയായിരുന്നു. ആരോഗ്യ നില തീരെ മോശമായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിനെ ഡയാലിസിസിനും വിധേയനാക്കിയിരുന്നു. ആദ്യ ഭാര്യ മരിച്ചതിനെ തുടര്‍ന്ന് മറ്റൊരു വിവാഹം കൂടി കഴിച്ച പണ്ഡിറ്റ് ഭീംസെന്നിനു രണ്ടു ഭാര്യമാരിലായി ഏഴു മക്കള്‍ ഉണ്ട്. പ്രസിദ്ധ സംഗീതജ്ഞന്‍ ശ്രീനിവാസ് അദ്ദേഹത്തിന്റെ മകനാണ്.

ഹിന്ദുസ്ഥാനി സംഗീതത്തിലെ അവസാന വാക്കായിരുന്നു പണ്ഡിറ്റ് ഭീംസെന്‍ ജോഷി. ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരു പ്രമുഖ വിഭാഗമായ കിരാന ഖരാനയില്‍ അദ്ദേഹത്തിന്റെ കഴിവ് അപാരമായിരുന്നു. സംഗീത രംഗത്തെ സംഭാവനകള്‍ മാനിച്ച് 2008-ല്‍ ഭാരത് രത്ന നല്‍കി രാഷ്ട്രം അദ്ദേഹത്തെ ആദരിച്ചു. കൂടാതെ പത്മശ്രീയും, പത്മവിഭൂഷണും അടക്കം എണ്ണമറ്റ പുരസ്കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. വലിയ ഒരു ആരാധക വൃന്ദം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹത്തി നുണ്ടായിരുന്നു. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ മൂലം കുറച്ചു കാലമായി അദ്ദേഹം പൊതു പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

കര്‍ണ്ണാടകയിലെ ധാര്‍വാദ് ജില്ലയില്‍ 1922 ഫെബ്രുവരി 19-നായിരുന്നു പണ്ഡിറ്റ് ഭീംസെന്‍ ജോഷി ജനിച്ചത്. ചെറുപ്പത്തിലേ നാടു വിട്ട അദ്ദേഹം സംഗീതത്തിന്റെ ലോകത്ത് എത്തിപ്പെട്ടു. മനസ്സു നിറയെ സംഗീതവുമായി ഉത്തരേന്ത്യന്‍ തെരുകളിലെ അലച്ചിലിനിടയില്‍ പലരില്‍ നിന്നുമായി സംഗീതത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചു. പ്രധാന ഗുരു കൃഷ്ണറാവു ആയിരുന്നു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഹരിപ്രസാദ്‌ ചൌരസ്യക്ക് പരമോന്നത ഫ്രെഞ്ച് ബഹുമതി

November 3rd, 2010

hariprasad-chaurasia-epathram

ന്യൂഡല്‍ഹി : ഓടക്കുഴല്‍ കൊണ്ട് മാസ്മര പ്രപഞ്ചം സൃഷ്ടിക്കുന്ന പണ്ഡിറ്റ്‌ ഹരിപ്രസാദ്‌ ചൌരസ്യക്ക് ഫ്രെഞ്ച് സര്‍ക്കാരിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്സ് ആന്‍ഡ്‌ ലെറ്റേഴ്സ് നവംബര്‍ 9ന് നല്‍കുമെന്ന് ഫ്രെഞ്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഗീതത്തിന് ചൌരസ്യ നല്‍കിയ സംഭാവനകളെ ആദരിക്കാനാണ് ഈ പുരസ്കാരം നല്‍കുന്നത്. 72 കാരനായ ചൌരസ്യക്ക് ന്യൂഡല്‍ഹിയിലെ ഫ്രെഞ്ച് എംബസിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ ഫ്രെഞ്ച് അംബാസഡര്‍ ജെറോം കെ. ബോണഫോണ്ട് പുരസ്കാരം നല്‍കും.

കഴിഞ്ഞ പതിനഞ്ച്‌ വര്‍ഷമായി റോട്ടര്‍ഡാം മ്യൂസിക്‌ കണ്സര്‍വെറ്ററിയില്‍ ഇന്ത്യന്‍ സംഗീത വിഭാഗത്തില്‍ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ആണ് ചൌരസ്യ.

കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരവും പത്മ വിഭൂഷണ്‍ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « ഇന്ത്യന്‍ സൈന്യത്തിന് എതിരെ ഗാന്ധിയന്‍ സമരവുമായി പത്തു വര്‍ഷം
Next »Next Page » മിസ്. സൗത്ത് ഇന്ത്യ പട്ടം ശുഭ ഫുത്തേല യ്ക്ക് »



  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്
  • വനിതാ സംവരണ ബില്‍ : പുതിയ ചരിത്രം എഴുതി ലോക് സഭ



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine