ഉപവാസത്തെ കുറിച്ച് ഇറോം ശര്‍മിള

June 26th, 2011

irom-sharmila-chanu-epathram

? :- മരണം വരെയുള്ള ഉപവാസം എന്തിനാണ്?

ഇറോം ശര്‍മിള: ആ ഒരു മാര്‍ഗ്ഗം മാത്രമേ എനിക്കാവുമായിരുന്നുള്ളൂ. കാരണം നിരാഹാര സമരം ആത്മീയതയെ അടിസ്ഥാനമാക്കിയുള്ള കാര്യമാണ്.

? :- അത് ആരോഗ്യത്തെ, ശരീരത്തെ പ്രതികൂലമായി ബാധിക്കില്ലേ ?

ഇറോം ശര്‍മിള: അത് കാര്യമാക്കുന്നില്ല. നമ്മളെല്ലാവരും മരണമുള്ളവരല്ലേ!

? :- ഇതാണ് ശരിയായ മാര്‍ഗമെന്ന് ഉറച്ചു വിശ്വസിക്കുന്നുണ്ടോ, ഇതൊരുതരം ശാരീരികമായ പീഡനമല്ലേ?

ഇറോം ശര്‍മിള: ഇത് പീഡനമല്ല, ശിക്ഷയുമല്ല. ഇത് എന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു!

? :- മരണം വരെയുള്ള നിരാഹാരത്തിലൂടെ നിങ്ങള്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണെന്ന് സര്‍ക്കാര്‍ പറയുന്നു. ആത്മഹത്യാശ്രമം കുറ്റകരമല്ലേ?

ഇറോം ശര്‍മിള: അവരങ്ങനെ ചിന്തിക്കുന്നുണ്ടാവാം. എന്തു സാഹചര്യം ഉണ്ടായാലും ആത്മഹത്യ ചെയ്യാന്‍ എനിക്ക് താല്പര്യമില്ല. ഞാനൊരു മരണ വ്യാപാരിയായിരുന്നെങ്കില്‍ നമുക്കിപ്പോള്‍ എങ്ങനെ സംസാരിക്കാനാവും? എന്റെ നിരാഹാരത്തിന് ഒരര്‍ത്ഥമുണ്ട്, അത്യാവശ്യമാണെന്ന് തോന്നി. കാരണം ഇതല്ലാതെ മറ്റൊരു മാര്‍ഗവും ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കാന്‍ എനിക്കറിയില്ല.

? :- എത്ര നാള്‍ ഇത് തുടരാനാണ് തയ്യാറെടുക്കുന്നത് ?

ഇറോം ശര്‍മിള: എനിക്കറിയില്ല. എന്നാലും എനിക്ക് പ്രതീക്ഷയുണ്ട്. സത്യത്തിനു വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. സത്യം വൈകിയാണെങ്കിലും വിജയം നേടുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ദൈവം എനിക്കതിനുള്ളത് തരുന്നു. അതുകൊണ്ടാണ് ഈ കൃത്രിമമായ ട്യൂബിന്റെ സഹായത്താല്‍ ഞാന്‍ ഇപ്പോഴും ജീവനോടെ ഇരിക്കുന്നത്.

(ചലച്ചിത്രകാരന്‍ പങ്കജ് ബുട്ടാലിയ ഇറോം ശര്‍മിളയുമായി നടത്തിയ സംഭാഷണങ്ങളില്‍ നിന്ന് – അവലംബം കേരളീയം മാസിക, തൃശ്ശൂര്‍)

- ഫൈസല്‍ ബാവ

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു

May 22nd, 2011

right-to-information-epathram

ചണ്ഡിഗഡ്: ഹര്യാനയിലെ സോനിപത് ഗ്രാമത്തിലെ വികസനങ്ങളെ കുറിച്ച് ചോദ്യം ചെയ്ത 2 വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് വെടിയേറ്റു. ഹര്യാനയിലെ സിവങ്കയിലെ ബ്ലോക്ക്‌ വികസന ഓഫീസില്‍ വച്ച് തങ്ങളുടെ ഗ്രാമത്തിന് അനുവദിച്ച വികസന ഫണ്ട്‌ ദുരുപയോഗം ചെയ്തതിനെ കുറിച്ച് ചോദ്യം ചെയ്ത ജയ് ഭഗവാന്‍, കരംബിര്‍ എന്നീ രണ്ടു യുവാക്കളെ ഗ്രാമത്തലവന്‍ വെടി വയ്ക്കുകയായിരുന്നു.

വിവരാവകാശത്തിനുള്ള അപേക്ഷയുമായി ഇവര്‍ ഓഫീസില്‍ എത്തിയപ്പോള്‍, ഓഫീസിലെ ക്ലാര്‍ക്ക് ഫോണ്‍ ചെയ്തു ഗ്രാമത്തലവനായ ജയ് പാലിനെ വിളിക്കുകയും, ഉടന്‍ തന്നെ മക്കളെയും കൂട്ടി സ്ഥലത്തെത്തിയ അയാള്‍ ജയ് ഭഗവാനെ ഫോണില്‍ വിളിച്ചു ഓഫീസിനു പുറത്തേക്കു ഇറക്കിയതിനു ശേഷം 2 പേരുടെയും നേര്‍ക്ക്‌ നിറ ഒഴിക്കുകയായിരുന്നു. ഇതിനു ശേഷം ഇരുമ്പ് വടികള്‍ കൊണ്ട് തല്ലിയതായും ജയ്‌ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഗ്രാമത്തലവനെയും മക്കളായ രവീന്ദറിനെയും ജിതേന്ദറിനെയും, ക്ലാര്‍ക്ക് മുന്‍ഷി റാമിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വധശ്രമത്തിനു ഇവരുടെ പേരില്‍ കേസ്‌ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇക്കൊല്ലം രണ്ടാം തവണയാണ് ചണ്ഡിഗഡില്‍ വിവരാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം നടക്കുന്നത്. ഫെബ്രുവരിയില്‍ ഒരു വിവരാവകാശ പ്രവര്‍ത്തകന്റെ മരുമകളെ, ഒരു പെന്‍ഷന്‍ അഴിമതിയെക്കുറിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഗ്രാമത്തലവനും ഗുണ്ടകളും ചേര്‍ന്ന് കൊലപ്പെടുത്തിയിരുന്നു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നോയിഡയിലെ കര്‍ഷക സമരം വ്യാപിക്കുന്നു

May 10th, 2011

നോയിഡ : നോയിഡയില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കര്‍ഷക സമരത്തില്‍ നാലു പേര്‍ കൊല്ലപ്പെട്ടു. സമരം സമീപ പ്രദേശ ങ്ങളിലേക്കും വ്യാപിക്കുകയാണ്. യമുന എക്സ്പ്രസ്സ് വേയ്ക്കു വേണ്ടി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ക്ക് കൂടുതല്‍ നഷ്ട പരിഹാരം വേണമെന്നും, പുനരധിവാസ സൌകര്യങ്ങള്‍ ഒരുക്കണമെന്നും കര്‍ഷകര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ട് ജനുവരിയില്‍ സമരം ആരംഭിച്ചു.

കഴിഞ്ഞ ആഴ്ച, പ്രദേശത്ത് സര്‍വ്വേ ജോലികള്‍ക്കായി വന്ന ചില റോഡ് ട്രാന്‍സ്പോര്‍ട് ഉദ്യോഗസ്ഥരെ കര്‍ഷകര്‍ തടഞ്ഞു വെച്ചു. തുടര്‍ന്ന് പോലീസും പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി (പി. എ. സി.) യും പ്രദേശത്തെത്തി ഉദ്യോഗസ്ഥരെ മോചിപ്പിക്കുവാനായി ശ്രമിച്ചു. ഇതോടെ സമരം സംഘര്‍ഷത്തിനു വഴി മാറി. കല്ലും വടികളുമായി നില കൊണ്ട കര്‍ഷകര്‍ക്കു നേരെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും തുടര്‍ന്ന് വെടിവെപ്പ് നടത്തുകയും ചെയ്തു. പോലീസും കര്‍ഷകരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ജില്ലാ മജിസ്ട്രേറ്റിന് വെടിയേല്‍ക്കുകയും ചെയ്തിരുന്നു.

സംഘര്‍ഷത്തില്‍  ഇതു വരെ രണ്ടു പോലീസുകാരും രണ്ടു കര്‍ഷകരുമാണ് കൊല്ലപ്പെട്ടത്. കര്‍ഷകര്‍ തടഞ്ഞു വെച്ച ഉദ്യോഗസ്ഥരെ പോലീസും പി. എ. സി. യും ചേര്‍ന്ന് രക്ഷപ്പെടുത്തി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നോയിഡയില്‍ സംഘര്‍ഷം രൂക്ഷം

May 10th, 2011

noida-farmers-epathram

നോയിഡ: യമുന എക്‌സ്പ്രസ് വേയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് കൂടുതല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഗൗതംബുദ്ധ് നഗര്‍ ജില്ലയിലെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം രൂക്ഷമായി തുടരുന്നു. ഗ്രേറ്റര്‍ നോയിഡയില്‍ തുടങ്ങിയ പ്രക്ഷോഭം മഥുര, ആഗ്ര എന്നിവിടങ്ങളിലേക്ക് പടര്‍ന്നു കഴിഞ്ഞു. നോയിഡയിലേക്ക് കടക്കാന്‍ ശ്രമിച്ച ബി.ജെ.പി. നേതാവ്‌ രാജ്‌നാഥ്‌ സിംഗ്‌, സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ ശിവപാല്‍ സിംഗ്‌ യാദവ്‌, മോഹന്‍സിംഗ്‌ എന്നിവരെയും മറ്റു നൂറോളം പാര്‍ട്ടി പ്രവര്‍ത്തകരെയും പോലീസ്‌ അറസ്‌റ്റ് ചെയ്‌തു മാറ്റി. പ്രക്ഷോഭത്തില്‍ ഇത് വരെ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

തുഛമായ വിലയ്ക്ക് കര്‍ഷകരുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങി അത് വിപണി വിലയേക്കാള്‍ കൂടിയ തുകയ്ക്ക് സ്വകാര്യസംരംഭങ്ങള്‍ക്കു സര്‍ക്കാര്‍ മറിച്ചു വില്‍ക്കുകയായിരുന്നു എന്നാണ് സമരം നടത്തുന്നവര്‍ ആരോപിക്കുന്നത്. മായാവതിയുടെ അത്യാര്‍ത്തിയാണു സംഘര്‍ഷങ്ങള്‍ക്കു കാരണമെന്നും ജനങ്ങളെ തോക്ക് ചൂണ്ടി നിര്‍ത്തിയാണ് അവരുടെ കയ്യില്‍ നിന്ന് ഭൂമി വാങ്ങിയതെന്നും  കോണ്‍ഗ്രസ് ആരോപിക്കുന്നു .

കര്‍ഷകര്‍ക്കെതിരെയുള്ള പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ച് ബി ജെ പി തിങ്കളാഴ്ച ഇവിടെ കരിദിനം ആചരിച്ചു.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കല്‍മാഡിക്ക് ചെരുപ്പേറ്

April 26th, 2011

suresh kalmadi-epathram

ന്യൂഡല്‍ഹി: കോമണ്‍‌വെല്‍ത്ത് ഗെയിംസ് അഴിമതി സംബന്ധിച്ച് അറസ്റ്റിലായ ഗെയിംസ് സമിതി അധ്യക്ഷന്‍ സുരേഷ് കല്‍മാഡിക്ക് നേരെ ചെരുപ്പേറ്. പോലീസ് അകമ്പടിയോടെ പട്യാല ഹൌസ് കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തിന് നേരെ കപില്‍ താക്കൂര്‍ എന്ന മധ്യപ്രദേശ്‌ സ്വദേശി ചെരുപ്പ് എറിയുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെയാണ്‌ വഞ്ചന, ഗൂഢാലോചന, അഴിമതി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കല്‍മാഡിയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്‌. ക്യൂന്‍സ് ബാറ്റണ്‍ റിലേ, തത്സമയ പ്രദര്‍ശനത്തിനുള്ള മോണിറ്ററുകള്‍ എന്നിവയുടെ ഇടപാടുകളില്‍ വന്‍ അഴിമതി നടന്നിരിക്കുന്നതായി സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

9 of 168910»|

« Previous Page« Previous « കല്‍മാഡി അറസ്റ്റില്‍
Next »Next Page » എന്‍ഡോസള്‍ഫാന്‍: ഇന്ത്യ തോറ്റു, നീതി ജയിച്ചു » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine