സ്വാതന്ത്ര്യ ദിനാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി

August 16th, 2022

droupadi-murmu-15-th-president-of-india-ePathram
ന്യൂഡല്‍ഹി : സ്വാതന്ത്ര്യ ദിനത്തില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു രാജ്യത്തെ അഭിസംബോധന ചെയ്തു. രാജ്യത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച ധീര ജവാന്മാര്‍ക്ക് ആദരം അര്‍പ്പിച്ചു കൊണ്ട് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിന ആഘോഷങ്ങള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു ആശംസകള്‍ നേര്‍ന്നു.

മാതൃ രാജ്യത്തിനും ജനങ്ങളുടെ ഉന്നമനത്തിനും പൂർണ്ണമായ ത്യാഗം അനുഷ്ഠിക്കുക എന്ന ആദർശം യുവ ജനങ്ങൾ ജീവിതത്തില്‍ പകര്‍ത്തണം എന്ന് സ്വാതന്ത്ര്യ ദിന സന്ദേശത്തിൽ രാഷ്ട്രപതി ആഹ്വാനം ചെയ്തു.

വിദേശികള്‍ ഇന്ത്യയെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ രാജ്യം നാം തിരിച്ചു പിടിച്ചു. രാജ്യമെമ്പാടും അഭിമാനത്തോടെ ത്രിവര്‍ണ്ണ പതാക പാറുന്നു. നമ്മുടെ രാജ്യം മറ്റുള്ള രാജ്യ ങ്ങള്‍ക്ക് മാതൃക ആവുകയാണ്. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വപ്നവും ഭരണ ഘടനാ ശിൽപി ഡോ. ബി. ആർ. അംബേദ്കറിന്‍റെ ദർശനവും രാജ്യം വൈകാതെ സഫലമാക്കും.

കൊവിഡ്  മഹാമാരി ലോക സമ്പദ്‍ വ്യവസ്ഥയെ ഒട്ടാകെ ബാധിച്ചു എങ്കിലും ഇന്ത്യയുടെ സമ്പദ്‍ വ്യവസ്ഥ വേഗത്തിൽ വളരുന്നു. സുദൃഢമായ സമ്പദ്‌ വ്യവസ്ഥയ്ക്കു നാം കർഷകരോടും തൊഴിലാളി കളോടും നന്ദി പറയണം. സ്റ്റാർട്ടപ്പ് തലസ്ഥാനമായി ഇന്ത്യ മാറി. ഇന്ത്യയി‍ൽ ജനാധിപത്യം വാഴുമോ എന്ന പലരുടെയും സംശയം തെറ്റാണ് എന്നു നാം തെളിയിച്ചു.

രാജ്യത്തു സ്ത്രീകൾ വലിയ നേട്ടങ്ങൾ കൈ വരിക്കുക യാണ്. തദ്ദേശ ഭരണ സമിതികളിലെ സ്ത്രീ സാന്നിദ്ധ്യവും കോമൺ വെൽത്ത് ഗെയിംസിലെ വനിതകളുടെ നേട്ടവും രാഷ്ട്രപതി പ്രത്യേകം എടുത്തു പറഞ്ഞു.

സൈനികർക്കും വിദേശത്തുള്ള നയതന്ത്ര ജീവന ക്കാർക്കും മാതൃ രാജ്യത്തെ അഭിമാനമായി കാണുന്ന പ്രവാസികൾക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്നു കൊണ്ടാണ് രാഷ്ട്രപതി പ്രസംഗം അവസാനിപ്പിച്ചത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി

August 6th, 2022

jagdeep-dhankhar-vice-president-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനാലാമത് ഉപ രാഷ്ട്ര പതിയായി ജഗ്ദീപ് ധന്‍കര്‍ തെരഞ്ഞെടുക്കപ്പെട്ടു. സത്യപ്രതിജ്ഞ അടുത്ത ആഴ്ച നടക്കും.

എന്‍. ഡി. എ. സ്ഥാനാര്‍ത്ഥിയായ ജഗ്ദീപ് ധന്‍കര്‍ 528 വോട്ടുകള്‍ നേടിയപ്പോള്‍ പ്രതിപക്ഷ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ്സ് നേതാവ് മാര്‍ഗരറ്റ് അല്‍വെ 182 വോട്ടുകള്‍ നേടി. 15 വോട്ടുകള്‍ അസാധുവായി.

രാജസ്ഥാനില്‍ നിന്നുള്ള ജാട്ട് നേതാവ് കൂടിയായ ജഗ്ദീപ് ധന്‍കര്‍,  രാജസ്ഥാന്‍ ഹൈക്കോടതി യിലും സുപ്രീം കോടതി യിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 2019 ജൂലായ് മുതല്‍ ബംഗാള്‍ ഗവര്‍ണ്ണറാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

July 26th, 2022

droupadi-murmu-takes-oath-as-15-th-president-of-india-ePathram
ന്യൂഡല്‍ഹി : ഭാരതത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്ര പതിയായി ദ്രൗപദി മുര്‍മു സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍. വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലി ക്കൊടുത്തു.

2022 ജൂലായ് 25 തിങ്കളാഴ്ച രാവിലെ 10.14 ന് പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ നടന്ന സത്യ പ്രതിജ്ഞ ചടങ്ങില്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, കേന്ദ്ര മന്ത്രിമാര്‍, ഗവര്‍ണ്ണര്‍മാര്‍, മുഖ്യമന്ത്രി മാര്‍, വിദേശ രാജ്യ ങ്ങളുടെ നയതന്ത്ര മേധാവികള്‍, മൂന്നു സേനകളുടെയും മേധാവികള്‍, പാര്‍ലമെന്‍റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സത്യപ്രതിജ്ഞക്കു മുന്‍പ് രാജ് ഘട്ടില്‍ എത്തി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിക്ക് ദ്രൗപതി മുര്‍മു ആദരം അര്‍പ്പിച്ചു.

രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കൂടെയാണ് നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്‍റില്‍ എത്തിയത്.  ആദിവാസി – ഗോത്ര വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതി, ഈ പദവിയില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി, രാഷ്ട്ര പതിയാവുന്ന രണ്ടാമത്തെ വനിത എന്നീ വിശേഷണങ്ങളും ദ്രൗപദി മുര്‍മുവിനു അവകാശപ്പെട്ടതാണ്.

Twitter : President Of India

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതം

July 24th, 2022

ram-nath-kovind-14th-president-of-india-ePathram
ന്യൂഡല്‍ഹി: രാഷ്ട്രപതി എന്ന നിലയില്‍ ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു എന്ന് വിട വാങ്ങല്‍ പ്രസംഗത്തില്‍ രാം നാഥ് കോവിന്ദ്. നിശ്ചയ ദാര്‍ഢ്യമുള്ള ജനതയില്‍ ഭാരതത്തിന്‍റെ ഭാവി സുരക്ഷിതമാണ്. ജനങ്ങളാണ് യഥാര്‍ത്ഥ രാഷ്ട്ര ശില്പികള്‍. 21-ാം നൂറ്റാണ്ട് ഇന്ത്യയുടേതായി മാറ്റാന്‍ രാജ്യത്തിന് കഴിയും എന്നും അദ്ദേഹം വിശ്വാസം പ്രകടിപ്പിച്ചു.

സ്ഥാനം ഒഴിയുന്ന സന്ദര്‍ഭത്തില്‍ രാജ്യത്തെ അഭി സംബോധ ചെയ്യുകയായിരുന്നു രാംനാഥ് കോവിന്ദ്.

രാഷ്ട്രപതി പദവിയിൽ ഇരിക്കുന്ന കാലത്ത് രാജ്യത്തിന്‍റെ മുഴുവന്‍ സഹകരണവും പ്രവാസി ഇന്ത്യക്കാരുടെ സ്‌നേഹവും ലഭിച്ചു. ഗാന്ധിയന്‍ തത്വങ്ങളാണ് തന്നെ നയിച്ചത്. അവ ഓര്‍ക്കാന്‍ എല്ലാവരും സമയം കണ്ടെത്തണം. സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ നില നിര്‍ത്തി മുന്നോട്ടു പോകാനാകണം എന്നും രാഷ്ട്രപതി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സാഹോദര്യം കാത്തു സൂക്ഷിക്കാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാദ്ധ്യസ്ഥര്‍ : രാഷ്ട്രപതി 

January 26th, 2020

ram-nath-kovind-14th-president-of-india-ePathram
ന്യൂഡൽഹി : സാഹോദര്യം കാത്തു സൂക്ഷി ക്കുവാന്‍ എല്ലാ ഇന്ത്യന്‍ പൗരന്മാരും ബാദ്ധ്യസ്ഥര്‍ ആണെന്നും ഇതിന് ഭരണ ഘടന യാണ് വഴികാട്ടി എന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യം എന്ന നിലയില്‍ ഇന്ത്യ യിലെ എല്ലാ പൗര ന്മാര്‍ക്കും ഭരണ ഘടന അവകാശ ങ്ങള്‍ നല്‍കുന്നുണ്ട്.

എന്നാൽ, ഭരണ ഘടന യുടെ പരിധിക്ക് ഉള്ളില്‍ നിന്നു കൊണ്ട് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോ ദര്യം എന്നീ അടിസ്ഥാന ജനാധിപത്യ ആശയങ്ങളോട് നാം പ്രതിജ്ഞാ ബദ്ധര്‍ ആയിരിക്കണം.

നിയമ നിര്‍മ്മാണം, ഭരണ നിര്‍വ്വഹണം, നീതിന്യായം എന്നീ മൂന്ന് ഭാഗങ്ങ ളാണ് രാജ്യത്തി ന്റെ അടിസ്ഥാന ഘടകങ്ങള്‍ എങ്കിലും ഓരോ പൗരന്മാരു മാണ് രാജ്യ ത്തിന്റെ യഥാര്‍ത്ഥ ശക്തി എന്നും രാഷ്ട്രപതി.

വിദ്യാഭ്യാസ മേഖലയിൽ ഇന്ത്യയുടെ നേട്ടങ്ങൾ ശ്രദ്ധേയ മാണ്. രാജ്യത്തെ ഒരു പൗരനും വിദ്യാഭ്യാസ സൗകര്യം നഷ്ടപ്പെട്ടു പോകാതെ ഇരിക്കാൻ നമ്മുടെ പരിശ്രമം ആവശ്യമാണ്. രാഷ്ട്ര നിർമ്മാണ ത്തിൽ മഹാത്മ ഗാന്ധി യുടെ ആശയങ്ങൾ ഇന്നും പ്രസക്തമാണ്.

സത്യം, അഹിംസ എന്നിവയുടെ സന്ദേശം ഈ കാല ഘട്ട ത്തിൽ കൂടുതൽ അനിവാര്യമായി രിക്കുന്നു.

ഒരു ലക്ഷ്യത്തിനു വേണ്ടി പോരാടു മ്പോള്‍ എല്ലാവരും, പ്രത്യേകിച്ച് യുവാ ക്കള്‍ മനുഷ്യ രാശി ക്ക് നമ്മുടെ രാഷ്ട്ര പിതാവ് നല്‍കിയ അഹിംസ യുടെ സന്ദേശം മറക്കരുത്. അദ്ദേഹ ത്തിന്റെ ജീവിത മൂല്യ ങ്ങള്‍ ഓര്‍ത്താല്‍ ഭരണ ഘടനാ ആശയ ങ്ങള്‍ പിന്തുടരാന്‍ എളുപ്പം സാധി ക്കുന്ന താണ് എന്നും രാഷ്ട്രപതി പറഞ്ഞു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« പൗരത്വം ഇല്ലാതെ ആക്കുവാന്‍ ആർക്കും കഴിയില്ല : ഉദ്ധവ്​ താക്കറെ
എൽ. ഐ. സി. യുടെ ഓഹരി വിൽപ്പന ഈ സാമ്പത്തിക വർഷം »



  • വിവാഹ മോചനത്തിന് കുടുംബ കോടതിയെ സമീപിക്കണം : മദ്രാസ് ഹൈക്കോടതി
  • മൂക്കിലൂടെ നല്‍കുന്ന ആദ്യ കൊവിഡ് മരുന്നുമായി ഇന്ത്യ
  • ഇന്ത്യന്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌ മെന്‍റില്‍ നിരവധി ജോലി സാദ്ധ്യതകള്‍
  • ക്ഷേത്ര ഭരണം വിശ്വാസികള്‍ക്ക് വിട്ടു നല്‍കണം : സുപ്രീം കോടതി
  • ആറു യൂട്യൂബ് ചാനലുകൾ കൂടി അടച്ചു പൂട്ടി
  • പ്ലാസ്റ്റിക് നിര്‍മ്മിത പൂവുകൾക്ക് നിരോധനം വരുന്നു
  • നോട്ടു നിരോധനം ശരി വെച്ച് സുപ്രീം കോടതി
  • ഡിസംബര്‍ 28 : കോണ്‍ഗ്രസ്സിന്‍റെ 138-ാം സ്ഥാപകദിനം
  • താജ് മഹലിന് ജപ്തി നോട്ടീസ് !
  • 2000 രൂപ പിൻവലിക്കണം : ആവശ്യവുമായി ബി. ജെ. പി. രാജ്യസഭാംഗം
  • സുപ്രീം കോടതി മൊബൈല്‍ ആപ്പ് 2.0 പുറത്തിറക്കി
  • ഡൊമിനിക് ലാപിയർ അന്തരിച്ചു
  • ഭിന്ന ശേഷിക്കാർക്ക് നിരവധി ആനുകൂല്യങ്ങളുമായി തമിഴ്നാട്
  • റിസർവ്വ് ബാങ്ക് ഇ-റുപീ സേവനം ഡിസംബർ ഒന്നു മുതല്‍
  • കൊവിഡ് വാക്‌സിന്‍ കൊണ്ടുള്ള മരണങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ല : കേന്ദ്രം
  • കറന്‍സി നോട്ടുകളില്‍ ലക്ഷ്മി ദേവി യുടേയും ഗണപതിയുടെയും ചിത്രങ്ങള്‍ വേണം : കെജ്രിവാള്‍
  • വാട്സാപ്പ് സേവനങ്ങള്‍ നിലച്ചു : രണ്ടു മണിക്കൂര്‍ ലോകം നിശ്ചലമായി എന്ന് സോഷ്യല്‍ മീഡിയ
  • ഓണ്‍ ലൈന്‍ ചൂതാട്ടം തമിഴ് നാട്ടില്‍ നിരോധിച്ചു
  • മല്ലികാര്‍ജുര്‍ ഖാര്‍ഗെ കോണ്‍ഗ്രസ്സ് പ്രസിഡണ്ട്
  • സുപ്രീം കോടതി ചീഫ് ജസ്റ്റിസ്സായി ഡി. വൈ. ചന്ദ്ര ചൂഢ് : നവംബര്‍ ഒമ്പതിന് സ്ഥാനമേല്‍ക്കും



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine