ട്വന്‍റി – 20 ലോക കപ്പില്‍ നിന്നും ഇന്ത്യ പുറത്ത്‌

May 12th, 2010

dhoniകാത്തിരിപ്പിന്‍റെയും കണക്ക് കൂട്ടലിന്റെയും അവസാനാം എന്നവണ്ണം ലങ്കന്‍ ടീമിന്റെ കരുത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യ നാട്ടിലേക്ക് തിരിക്കുന്നു. പ്രതീക്ഷിച്ചത് പോലെ ലോക ക്രിക്കറ്റിന്റെ തലപ്പത്ത്‌ നില്‍ക്കുന്ന എട്ടു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ സ്ഥാനം നേടി, അതില്‍ മികവ് കാട്ടുന്ന നാല് ടീമുകളാണ് സെമിയില്‍ കളിക്കാന്‍ അര്‍ഹത നേടുന്നത്. പാക്കിസ്ഥാനും ശ്രീലങ്കയും സെമി ഫൈനല്‍ കളിക്കുമ്പോള്‍ തുടക്കക്കാരായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരോടൊപ്പം ഇന്ത്യക്കും മടക്ക ടിക്കറ്റ്‌….!!!

സൂപ്പര്‍ എട്ടില്‍ കളിച്ച മൂന്നു കളികളും തോറ്റ ഏക ടീം എന്ന നാണക്കേടു മായാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഉള്ള ടീം മടങ്ങുന്നത് എന്നതാണ് ഏറെ ദുഖ കരം.

suresh-raina

സുരേഷ് റൈനയുടെ പ്രശസ്തമായ സ്ലോഗ് സ്വീപ്പ്

ഐ. പി. എല്‍. എന്ന ക്രിക്കറ്റ്‌ മാമാങ്കത്തിന്റെ (കു)പ്രസിദ്ധ വേദിയില്‍ അടിച്ചു തകര്‍ ത്തവര്‍ക്കും, എറിഞ്ഞുടച്ച വര്‍ക്കുമൊക്കെ ട്വന്‍റി – 20 ലോക കപ്പിന്റെ കളിക്കളത്തില്‍ ബാറ്റ്‌ എടുക്കുമ്പോള്‍ മുട്ടിടിക്കുകയും ബോള്‍ എറിയുമ്പോള്‍ കൈ വിറക്കുകയും ചെയ്യുന്നതിന്റെ കാരണം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ കണ്ടെത്തേ ണ്ടതുണ്ട്. സെമി ഫൈനല്‍ കളിക്കാന്‍ അര്‍ഹത നേടിയ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകള്‍ സ്വന്തം കളി മികവിലൂടെ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ മറ്റു ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ കടന്നു കൂടാം എന്ന കണക്ക് കൂട്ടലുകള്‍ക്ക് ശ്രീലങ്ക നല്‍കിയ പാഠം, ഇന്ത്യന്‍ ക്രിക്കറ്റിനു ഭാവിയിലെങ്കിലും ഉപകാര പ്പെടുമെന്ന് പ്രതീക്ഷിക്കാം.

20 റണ്‍സ് മാര്‍ജിനില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് അവസാന ലീഗ് മാച്ചില്‍ ആസ്ത്രേലിയ വിന്‍ഡീസിനെയും തോല്‍പ്പിക്കുന്നത് സ്വപ്നം കണ്ടു നടന്ന ധോണിയും കൂട്ടരും തീര്‍ത്തും നിരുത്തര വാദപര മായ ക്രിക്കറ്റ്‌ ആണ് അവസാന സൂപ്പര്‍ എട്ട് ലീഗ് മാച്ചില്‍ പുറത്തെടുത്തത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കളിയുടെ ആദ്യ പത്ത് ഓവറില്‍ ഒരു വിക്കറ്റ്‌ മാത്രം നഷ്ടത്തില്‍ 90 റണ്‍സ് എന്ന ഉജ്ജ്വല സ്കോറില്‍ എത്തിയ ടീം ഇന്ത്യ 9 വിക്കറ്റ്‌ കയ്യിലിരിക്കെ അവസാന പത്ത് ഓവറില്‍ നേടിയത് വെറും 73 റണ്‍സ് ആണെന്നത് ഏറെ വിചിന്തനീയമാണ്. ഒരു കാലത്ത് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച യുവരാജ്‌ സിംഗ്, ഹര്‍ഭജന്‍, സഹീര്‍ ഖാന്‍, ഗൗതംഗംഭീര്‍ എന്നിവര്‍ ടീം ഇന്ത്യക്ക്‌ ബാധ്യത ആകുന്ന കാഴ്ചയും ഈ ലോക കപ്പു നല്‍കുന്ന പാഠങ്ങളില്‍ ചിലത് മാത്രമാണ്.

ഹുസൈന്‍ ഞാങ്ങാട്ടിരി

- ജെ.എസ്.

വായിക്കുക: ,

1 അഭിപ്രായം »

ലളിത് മോഡിയുടെ ഓഫീസില്‍ നിന്നും ഫയലുമായി കടന്ന സ്ത്രീ വിജയ്‌ മല്ല്യയുടെ മകള്‍

April 19th, 2010

lailaഐ. പി. എല്‍. ചെയര്‍മാന്‍ ലളിത് മോഡിയുടെ സ്വകാര്യ ഹോട്ടലിലുള്ള ഓഫീസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തുന്നതിനു അര മണിക്കൂര്‍ മുന്‍പ്‌, ലാപ്ടോപ്പും ഫയലുകളുമായി ഒരു സ്ത്രീ പോകുന്നത് ക്ലോസ്‌ഡ്‌ സര്‍ക്യൂട്ട് ടി. വി. യില്‍ തെളിഞ്ഞിരിരുന്നു. മദ്യ വ്യവസായിയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ടീമിന്റെ ഉടമയുമായ വിജയ്‌ മല്ല്യയുടെ മകളായിരുന്നു അതെന്ന് തെളിഞ്ഞതായും, ഇതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുക യാണെന്നും കൂടുതല്‍ വിശദമാക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലളിത് മോഡിയെ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു

April 17th, 2010

ഐ.പി.എല്‍. കമ്മീഷണര്‍ ലളിത്‌ മോഡിയെ ആദായ നികുതി ഉദ്വോഗസ്ഥര്‍ ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ എട്ടു മണിക്കൂര്‍ നീണ്ടു നിന്നു. മുംബൈ വര്‍ളിയിലെ ഓഫീസി ലെത്തിയാണ് ചോദ്യം ചെയ്തത്. ഐ. പി. എല്‍. ക്രിക്കറ്റുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും, ഓഹരി ഉടമസ്ഥത യുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് ചോദ്യം ചെയ്യലില്‍ ചോദിച്ചത്. ഐ. പി. എല്‍. ഹെഡ്‌ ക്വോട്ടേഴ്സ്‌ മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലും, ലളിത് മോഡിയുടെ വര്‍ളിയിലെ നിര്‍ലോണ്‍ ഹൌസിലും, ഉദ്വോഗസ്ഥര്‍ പരിശോധന നടത്തി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ.പി.എല്‍. കൊച്ചി ടീം അഹമ്മദാബാദിലേക്ക് മാറ്റാന്‍ അഞ്ച് അംഗങ്ങള്‍ തന്റെ സഹായം തേടി എന്ന് ശരദ്‌ പവാര്‍

April 16th, 2010

sharad-pawarരാഷ്ട്രീയവും പണക്കൊഴുപ്പും ക്രിക്കറ്റ്‌ കളിക്കളം കൈയ്യടക്കിയ വേളയില്‍ കൊച്ചി ടീമിന്റെ ഉള്ളു കള്ളികള്‍ കൂടുതല്‍ വ്യക്തമായി കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ, വ്യവസായ രംഗത്തെ പ്രമുഖരുടെ ഇടപെടല്‍ വാര്‍ത്തയും വിവാദവുമായതിനു പുറകെയാണ് മറ്റൊരു ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ കേന്ദ്ര കൃഷി മന്ത്രിയും നിയുക്ത ഐ.സി.സി. പ്രസിഡണ്ടുമായ ശരദ്‌ പവാര്‍ നടത്തിയത്. കൊച്ചി ടീമിന് വേണ്ടി പണം മുടക്കിയവരില്‍ തന്നെയുള്ള അഞ്ചു പേര്‍ കൊച്ചി ടീമിനെ അഹമ്മദാബാദ് നഗരത്തിലേക്ക് കൊണ്ട് പോകാന്‍ തന്റെ സഹായം അഭ്യര്‍ഥിച്ചു കൊണ്ട് തന്നെ വന്നു കണ്ടിരുന്നു എന്നാണ് പവാര്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍ ഈ നീക്കത്തെ താന്‍ നിരുല്‍സാഹ പ്പെടുത്തുകയായിരുന്നു എന്നും പവാര്‍ പറയുന്നു.
 
ഈ നീക്കത്തിന് പുറകിലും ലളിത മോഡിയുടെ കരങ്ങള്‍ ഉണ്ടെന്നു സംശയിക്കപ്പെടുന്നു. ടീം അഹമ്മദാബാദ് നഗരത്തിലേക്ക് നീക്കാന്‍ പണം മുടക്കിയവര്‍ക്കെതിരെ ശക്തമായ ഭീഷണി ഉണ്ടായിരുന്നു എന്നും സൂചനയുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

മന്ത്രി ശശി തരൂരിന് വധ ഭീഷണി

April 15th, 2010

ഐ. പി. എല്‍. കേരള ടീമിന് വേണ്ടി ഇടപെട്ട മന്ത്രി ശശി തരൂരിന് മൊബൈല്‍ ഫോണ്‍ വഴി വധ ഭീഷണി. ഐ. പി. എല്‍. ടീമുമായുള്ള ശശി തരൂരിന്റെ ബന്ധം അവസാനി പ്പിക്കണമെന്നും, ലളിത് മോഡിയോട് മാപ്പു പറയണ മെന്നുമാണ് എസ്. എം. എസ്. വഴി വന്ന ഭീഷണിയില്‍ പറയുന്നത്. മുംബൈയില്‍ നിന്നും ഷക്കീല്‍ എന്ന ആളാണ്‌ എസ്. എം. എസ്. അയച്ചിരി ക്കുന്നത്. താന്‍ അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെ ആളാണെന്നും ഇതില്‍ പറയുന്നുണ്ട്. ഇക്കാര്യം മന്ത്രി ശശി തരൂര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും, പോലീസിനു പരാതി എഴുതി നല്‍കുകയും ചെയ്തിട്ടുണ്ട്. മന്ത്രി ശശി തരൂരിനും, അദ്ദേഹത്തിന്റെ ഓഫീസിനും കൂടുതല്‍ സുരക്ഷ നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 1410121314

« Previous Page« Previous « ഐ.പി.എല്‍. വിവാദം – ശശി തരൂരിനെതിരെ നടപടി പരിശോധിച്ച ശേഷം: പ്രധാനമന്ത്രി
Next »Next Page » തീവ്രവാദത്തെ നേരിടാന്‍ ഇന്ത്യക്ക്‌ അമേരിക്കന്‍ സഹായം »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine