കാത്തിരിപ്പിന്‍റെയും കണക്ക് കൂട്ടലിന്റെയും അവസാനാം എന്നവണ്ണം ലങ്കന്‍ ടീമിന്റെ കരുത്തിനു മുന്നില്‍ തകര്‍ന്നടിഞ്ഞ ടീം ഇന്ത്യ നാട്ടിലേക്ക് തിരിക്കുന്നു. പ്രതീക്ഷിച്ചത് പോലെ ലോക ക്രിക്കറ്റിന്റെ തലപ്പത്ത് നില്‍ക്കുന്ന എട്ടു ടീമുകള്‍ സൂപ്പര്‍ എട്ടില്‍ സ്ഥാനം നേടി, അതില്‍ മികവ് കാട്ടുന്ന നാല് ടീമുകളാണ് സെമിയില്‍ കളിക്കാന്‍ അര്‍ഹത നേടുന്നത്. പാക്കിസ്ഥാനും ശ്രീലങ്കയും സെമി ഫൈനല്‍ കളിക്കുമ്പോള്‍ തുടക്കക്കാരായ ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവരോടൊപ്പം ഇന്ത്യക്കും മടക്ക ടിക്കറ്റ്….!!!
സൂപ്പര്‍ എട്ടില്‍ കളിച്ച മൂന്നു കളികളും തോറ്റ ഏക ടീം എന്ന നാണക്കേടു മായാണ് മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തില്‍ ഉള്ള ടീം മടങ്ങുന്നത് എന്നതാണ് ഏറെ ദുഖ കരം.
ഐ. പി. എല്‍. എന്ന ക്രിക്കറ്റ് മാമാങ്കത്തിന്റെ (കു)പ്രസിദ്ധ വേദിയില്‍ അടിച്ചു തകര്‍ ത്തവര്‍ക്കും, എറിഞ്ഞുടച്ച വര്‍ക്കുമൊക്കെ ട്വന്‍റി – 20 ലോക കപ്പിന്റെ കളിക്കളത്തില്‍ ബാറ്റ് എടുക്കുമ്പോള്‍ മുട്ടിടിക്കുകയും ബോള്‍ എറിയുമ്പോള്‍ കൈ വിറക്കുകയും ചെയ്യുന്നതിന്റെ കാരണം ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ കായിക സംഘടനയായ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് കണ്ടെത്തേ ണ്ടതുണ്ട്. സെമി ഫൈനല്‍ കളിക്കാന്‍ അര്‍ഹത നേടിയ ഇംഗ്ലണ്ട്, ആസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്ഥാന്‍ ടീമുകള്‍ സ്വന്തം കളി മികവിലൂടെ നേട്ടങ്ങള്‍ കൊയ്തപ്പോള്‍ മറ്റു ടീമുകളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ കടന്നു കൂടാം എന്ന കണക്ക് കൂട്ടലുകള്‍ക്ക് ശ്രീലങ്ക നല്‍കിയ പാഠം, ഇന്ത്യന്‍ ക്രിക്കറ്റിനു ഭാവിയിലെങ്കിലും ഉപകാര പ്പെടുമെന്ന് പ്രതീക്ഷിക്കാം.
20 റണ്‍സ് മാര്‍ജിനില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് അവസാന ലീഗ് മാച്ചില്‍ ആസ്ത്രേലിയ വിന്‍ഡീസിനെയും തോല്‍പ്പിക്കുന്നത് സ്വപ്നം കണ്ടു നടന്ന ധോണിയും കൂട്ടരും തീര്‍ത്തും നിരുത്തര വാദപര മായ ക്രിക്കറ്റ് ആണ് അവസാന സൂപ്പര്‍ എട്ട് ലീഗ് മാച്ചില്‍ പുറത്തെടുത്തത് എന്ന് പ്രത്യേകം എടുത്തു പറയേണ്ടതുണ്ട്. കളിയുടെ ആദ്യ പത്ത് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 90 റണ്‍സ് എന്ന ഉജ്ജ്വല സ്കോറില്‍ എത്തിയ ടീം ഇന്ത്യ 9 വിക്കറ്റ് കയ്യിലിരിക്കെ അവസാന പത്ത് ഓവറില്‍ നേടിയത് വെറും 73 റണ്‍സ് ആണെന്നത് ഏറെ വിചിന്തനീയമാണ്. ഒരു കാലത്ത് ഇന്ത്യന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ച യുവരാജ് സിംഗ്, ഹര്‍ഭജന്‍, സഹീര്‍ ഖാന്‍, ഗൗതംഗംഭീര്‍ എന്നിവര്‍ ടീം ഇന്ത്യക്ക് ബാധ്യത ആകുന്ന കാഴ്ചയും ഈ ലോക കപ്പു നല്‍കുന്ന പാഠങ്ങളില്‍ ചിലത് മാത്രമാണ്.
– ഹുസൈന്‍ ഞാങ്ങാട്ടിരി
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കായികം, ക്രിക്കറ്റ്
congratulation, epatharam spots page thudangiyathil nhangattiri congrte to you allso