കാളയും പോത്തും ഇനി വന്യ മൃഗങ്ങള്‍

August 2nd, 2011

ox-buffalo-epathram

ദില്ലി: കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ കീഴിലുള്ള കേന്ദ്ര സാമൂഹിക നീതി നിര്‍വ്വഹണ മന്ത്രാലയം പുറത്തിറക്കിയ പുതിയ ഉത്തരവു പ്രകാരം കാളയും പോത്തും ഇനി വന്യമൃഗങ്ങളാകും. സിംഹം, കടുവ, പുള്ളിപ്പുലി, കരടി, കുരങ്ങ് എന്നിവ ഈ പട്ടികയില്‍ നേരത്തെ ഉണ്ട്. 1962-ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ബുള്‍ വിഭാഗത്തില്‍ പെട്ട മൃഗങ്ങളെ വന്യജീവികളുടെ വിഭാഗത്തില്‍ പെടുത്തുവാന്‍ തീരുമാനിച്ചതോടെ ജെല്ലിക്കെട്ട്, കാളയോട്ടം, പോത്തുപൂ‍ട്ട് തുടങ്ങിയവ ഇനി നിര്‍ത്തേണ്ടി വരും. ഇന്ത്യയില്‍ തമിഴ്‌നാട്ടിലാണ് ജെല്ലിക്കെട്ട് ഏറ്റവും കൂടുതല്‍ നടക്കുന്നത്. ജെല്ലിക്കെട്ട് മൃഗങ്ങളോടു‌ള്ള ക്രൂരതയാണെന്നും ഓരോ വര്‍ഷവും ജെല്ലിക്കെട്ടില്‍ നിരവധി പേര്‍ക്ക് പരിക്കുപറ്റുന്നതായും ചൂണ്ടിക്കാണിച്ച് ചിലര്‍ കേന്ദ്ര പതിസ്ഥിതി മന്ത്രാലയത്തേയും കോടതിയെയും സമീപിച്ചിരുന്നു. ആനയെ കൂടെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

“ഡ്രാക്കുള” ഭര്‍ത്താവിനെതിരെ പരാതിയുമായി ഭാര്യ

July 18th, 2011

ഭോപ്പാല്‍: ഡ്രാക്കുളയെപോലെ ഭര്‍ത്താവ് തന്റെ ശരീരത്തില്‍ നിന്നും ചോരകുടിക്കുന്നതായി ഭാര്യയുടെ പരാതി. മദ്ധ്യപ്രദേശിലെ ഡാമോ ജില്ലയിലെ ഇരുപത്തിരണ്ടുകാരിയായ ദീപ ആഹിര്‍വാര്‍ എന്ന യുവതിയുടെ ഭര്‍ത്താവായ മഹേഷ് ആഹിര്‍വര്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി ഇവരുടെ രക്തം കുടിക്കുന്നത്. 2007-ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. രക്തം കുടിച്ചാല്‍ കൂടുതല്‍ ആരോഗ്യം ഉണ്ടാകും എന്ന് പറഞ്ഞ് ദീപയുടെ രക്തം കുടിക്കുവാന്‍ തുടങ്ങി. സിറിഞ്ച് ഉപയോഗിച്ച് കൈത്തണ്ടയില്‍ നിന്നും രക്തം ഊറ്റിയെടുത്ത് കുടിക്കുന്നത്. ഗര്‍ഭിണിയായിരിക്കുന്ന അവസ്ഥയിലും തന്റെ ഭര്‍ത്താവ് രക്തം ഊറ്റിക്കുടിക്കുന്നത് തുടര്‍ന്നിരുന്നു എന്നാണ് യുവതി വെളിപ്പെടുത്തിയത്. ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് പ്രസവശേഷം ഇതിനെ എതിര്‍ത്തെങ്കിലും മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും ഇയാള്‍ രക്തം ഊറ്റിക്കുടിച്ചു കൊണ്ടിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും കര്‍ഷക കുടുമ്പത്തില്‍ നിന്നും വരുന്ന ദീപയുടെ വാക്കുകളെ അവര്‍ മുഖവിലക്കെടുത്തില്ല. ഒടുവില്‍ കുഞ്ഞിനേയുമെടുത്ത് തന്റെ ഗ്രാമത്തിലേക്ക് രക്ഷപ്പെട്ട ദീപ അവിടത്തെ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ സംഭവം തങ്ങളുടെ അധികാര പരിധിയില്‍ ഉള്ള സ്ഥലത്തല്ല നടന്നതെന്ന് പറഞ്ഞ് അവരും കയ്യൊഴിയുകയായിരുന്നു. മാധ്യമ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് മഹേഷിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജെ.എന്‍.യു. നീലചിത്ര നിര്‍മ്മാണം : പ്രതി അറസ്റ്റില്‍

May 22nd, 2011

jnu-mms-clip-epathram

ന്യൂഡല്‍ഹി : ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ (ജെ. എന്‍. യു.) ഹോസ്റ്റലില്‍ നീലച്ചിത്രം നിര്‍മിച്ചു വിറ്റ കേസിലെ പ്രതി പോലീസ്‌ പിടിയില്‍ ആയി. 22 കാരനായ ജനാര്‍ദ്ദന്‍ കുമാര്‍ എന്ന യുവാവാണ് തന്റെ കാമുകിയും ഒത്തുള്ള കിടപ്പറ രംഗങ്ങള്‍ പെണ്‍കുട്ടി അറിയാതെ വീഡിയോയില്‍ പകര്‍ത്തിയത്. പെണ്‍കുട്ടിയുമായി ഏറെ നാളത്തെ ബന്ധം ഉണ്ടായിരുന്ന ഇയാള്‍ പിന്നീട് പെണ്‍കുട്ടി ഇയാളില്‍ നിന്നും അകന്നപ്പോള്‍ ഈ വീഡിയോ ചിത്രങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴിയും മറ്റും പ്രചരിപ്പിക്കുകയായിരുന്നു.

ഹോസ്റ്റല്‍ മുറിയില്‍ വെച്ച് രഹസ്യമായി ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗത്തിലെ മറ്റൊരു വിദ്യാര്‍ത്ഥിയാണ് സി.ഡി. യാക്കി മാറ്റാന്‍ സഹായിച്ചത്‌. ഇയാളെയും കുമാറിനെയും സര്‍വകലാശാല നടത്തിയ അന്വേഷണത്തില്‍ കുറ്റക്കാര്‍ എന്ന് കണ്ട് സര്‍വകലാശാലയില്‍ നിന്നും പുറത്താക്കിയിരുന്നു. നീല ചിത്ര നിര്‍മ്മാണത്തിന് ഉപയോഗിച്ച മുറിയുടെ ഉടമയെ സര്‍വകലാശാല സസ്പെന്‍ഡ്‌ ചെയ്യുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ

May 20th, 2011

ചെന്നൈ : എല്‍. ടി. ടി. ഇ. തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ല എന്നും തക്ക സമയം നോക്കി ഒളിവില്‍ നിന്നും പുറത്തു വരുമെന്നും എം. ഡി. എം. കെ. നേതാവ് വൈക്കോ ചെന്നൈയില്‍ നടന്ന ഒരു പൊതു സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. ശ്രീലങ്കയിലെ മുള്ളിവൈക്കല്‍ ആശുപത്രി ശ്രീലങ്കന്‍ സൈന്യം ആക്രമിച്ചു അന്‍പതോളം പേരെ വധിച്ചതിന്റെ രണ്ടാം വാര്‍ഷികം ആചരിക്കുന്ന പൊതു യോഗത്തിലാണ് വൈക്കോ ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയത്‌.

ltte-prabhakaran-alive-epathram
(പ്രഭാകരന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നതിന്റെ തൊട്ടുപിറകെ പ്രഭാകരന്‍ തന്റെ മരണവാര്‍ത്ത ടി.വി.യില്‍ കാണുന്നതിന്റെ ഫോട്ടോ ഒരു തമിഴ്‌ പത്രം പുറത്തു വിടുകയുണ്ടായി.)

ശ്രീലങ്കയില്‍ സര്‍ക്കാര്‍ സൈന്യം തമിഴ്‌ വംശജര്‍ക്ക്‌ എതിരെ നടത്തിയ മനുഷ്യത്വ രഹിതമായ കൂട്ടക്കൊലയുടെയും യുദ്ധ കുറ്റകൃത്യങ്ങളെയും കുറിച്ച് ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ നിന്നും പ്രസക്ത ഭാഗങ്ങള്‍ ഉദ്ധരിച്ച് ശ്രീലങ്കന്‍ സൈന്യത്തിന്റെ അതിക്രമങ്ങള്‍ വൈക്കോ വിശദീകരിച്ചു.

3.3 ലക്ഷം തമിഴ്‌ വംശജരെ യുദ്ധ രഹിത മേഖലയിലേക്ക്‌ ആട്ടിത്തെളിച്ചതിന് ശേഷം സൈന്യം ഇവരെ ആക്രമിച്ചു. ഈ ആക്രമണത്തില്‍ 2500 കുട്ടികളുടെ അവയവങ്ങള്‍ ബോംബ്‌ ആക്രമണത്തില്‍ വേര്‍പെടുകയും ശരീരം ഷെല്‍ ആക്രമണത്തില്‍ ചിതറുകയും ചെയ്തു. തമിഴ്‌ സ്ത്രീകളെ ശ്രീലങ്കന്‍ സൈന്യം ക്രൂരമായി കൂട്ട ബലാല്‍സംഗം ചെയ്തു. ആശുപത്രികള്‍ തിരഞ്ഞു പിടിച്ചു സൈന്യം ആക്രമിച്ചു. ഇതെല്ലാം താന്‍ ഐക്യ രാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടില്‍ നിന്നും വായിക്കുക മാത്രമാണ് ചെയ്യുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കോണ്ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ “മാഫിയ മനസ്” എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ക്ക് വേണ്ടി തമിഴ്‌ മക്കളുടെ താല്‍പര്യങ്ങള്‍ ബലി കഴിച്ച മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട അദ്ദേഹത്തെ താന്‍ കൂടുതല്‍ ദുഖിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞു.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച പൂജാരി പിടിയില്‍

May 20th, 2011

banda-girl-epathram

സീമാപുരി : പതിനേഴുകാരിയായ സ്ക്കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സമീപത്തുള്ള അമ്പലത്തിലെ പൂജാരി വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു.

56 കാരനായ സര്‍വ നാരായണ്‍ ഝാ പ്രദേശത്തെ പ്രധാന അമ്പലത്തിലെ പൂജാരിയാണ്. ഭാര്യയും ആറു മക്കളുമുള്ള ഇയാള്‍ കഴിഞ്ഞ 25 വര്‍ഷമായി സീമാപുരിയിലെ അമ്പലത്തില്‍ പൂജാരിയാണ്. പ്രദേശത്തെ വീടുകളിലെല്ലാം പൂജാ കാര്യങ്ങള്‍ക്കായി സ്ഥിരമായി സന്ദര്‍ശിക്കാറുണ്ടായിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയപ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലായിരുന്നു. പെണ്‍കുട്ടി തനിച്ചാണ് എന്ന് മനസ്സിലാക്കിയ പൂജാരി പെണ്‍കുട്ടിയെ ബലാല്‍ക്കാരമായി പീഡനത്തിന് ഇരയാക്കുകയാണ് ഉണ്ടായത്‌.

സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയും എന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ ഗ്രാമത്തില്‍ നിന്നും കടന്നു കളഞ്ഞെങ്കിലും പോലീസ്‌ പിന്നീട് ഇയാളുടെ സ്വന്തം ഗ്രാമമായ ദര്‍ഭംഗയില്‍ നിന്നും പിടികൂടി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

10 of 209101120»|

« Previous Page« Previous « എന്റെ ദൈവം മരിച്ച ദിവസം
Next »Next Page » പുലിത്തലവന്‍ പ്രഭാകരന്‍ തിരിച്ചു വരുമെന്ന് വൈക്കോ » • ദുരിതാശ്വാസ നിധി യിലേക്ക് ഒരു കോടി രൂപ നല്‍കും : എം. കെ. സ്റ്റാലിന്‍
 • എയർ ഇന്ത്യ18,000 കോടി രൂപക്ക് ടാറ്റ സ്വന്തമാക്കി
 • കൊവിഡ് : വ്യാജ പ്രചാരണങ്ങളില്‍ ഇന്ത്യ മുന്നില്‍
 • അന്യ പുരുഷനോട് കൂടെ കഴിയുന്നത് നിയമ വിരുദ്ധം : ഹൈക്കോടതി
 • എ. ടി. എം. കാലി ആയാല്‍ ബാങ്കിന് പിഴ : റിസര്‍വ്വ് ബാങ്ക്
 • പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാക വേണ്ട : കേന്ദ്ര സര്‍ക്കാര്‍
 • കൊവിഡ് വാക്സിൻ മിക്സ് ചെയ്തത് മികച്ച ഫലം നൽകുന്നു : ഐ. സി. എം. ആര്‍
 • രജനി മക്കള്‍ മന്‍ട്രം പിരിച്ചു വിട്ടു : രജനി കാന്ത് രാഷ്ട്രീയ ത്തിലേക്ക് ഇല്ല
 • എം. ബി. ബി. എസ്. വിദ്യാര്‍ത്ഥികള്‍ ആയുഷ് ചികിത്സാ രീതി യില്‍ പരിശീലനം നേടണം
 • കേന്ദ്ര മന്ത്രി സഭ പുനഃ സംഘടിപ്പിച്ചു
 • കൊവിഡ് മരണം : കുടുംബ ത്തിന് ധന സഹായം നല്‍കണം
 • കോവോ വാക്സിന്‍ കുട്ടികളിലെ പരീക്ഷണം ജൂലായില്‍ : സിറം ഇന്‍സ്റ്റിറ്റ്യൂട്ട്  
 • കടൽക്കൊല : സുപ്രീം കോടതി കേസ് അവസാനിപ്പിച്ചു
 • വാക്സിന്‍ വീടുകളിലേക്ക് : കേരളം മാതൃക എന്ന് മുംബൈ ഹൈക്കോടതി
 • കൊവിഡ് വാക്സിന്‍ ഇനി മുതല്‍ സൗജന്യം  
 • മലയാളത്തിന് വിലക്ക് : പ്രതിഷേധം ഇരമ്പുന്നു
 • കൊവിഡ് B.1.617 വക ഭേദത്തെ പ്രതിരോധിക്കും – കുട്ടികളിലും ഉപയോഗിക്കാം : ഫൈസർ
 • കൊവിഡ് ‘ഇന്ത്യൻ വക ഭേദം’ എന്ന പ്രയോഗത്തിനു വിലക്ക്
 • സി. ബി. എസ്. ഇ. പത്താം ക്ലാസ്സ് പരീക്ഷ : മാര്‍ക്ക് നല്‍കുവാന്‍ മാര്‍ഗ്ഗരേഖ  
 • കേന്ദ്ര സർക്കാരിനെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യണം : ട്വിറ്ററിന് നോട്ടീസ് • പൗരത്വം ഇല്ലാതെ ആക്കുവാന്...
  ശിവാംഗി.. നാവികസേനയുടെ ആദ...
  എയര്‍ ഇന്ത്യയും ഭാരത് പെട...
  വായു മലിനീകരണം : ഡൽഹിയിൽ ...
  സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
  മോഡിയ്ക്കെതിരെ അമിക്കസ് ക...
  ചിദംബരം പ്രതിയായില്ല...
  ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
  മായാവതിയുടെ പ്രതിമകള്‍ മൂ...
  മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
  സോഷ്യല്‍ നെറ്റുവര്‍ക്ക് ...
  ക്രിക്കറ്റ് സ്‌റ്റേഡിയം ക...
  മായാവതി ഉത്തര്‍പ്രദേശ്‌ വ...
  ന്യൂമോണിയ : ശിശു മരണങ്ങള്...
  ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
  162 എം.പിമാര്‍ ക്രിമിനല്‍...
  ഇറോം ശര്‍മിളയുടെ നിരാഹാരം...
  ഭക്ഷ്യവില കുതിക്കുന്നു, ജ...
  പോഷകാഹാരക്കുറവ് മൂലം വന്‍...
  ടീം അണ്ണ ഒറ്റക്കെട്ട് : ‘...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine