ഇറോം ശര്‍മിളയുടെ നിരാഹാരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക്

November 1st, 2011

irom-sharmila-epathram

ഇംഫാല്‍: മണിപ്പൂരില്‍ സൈന്യത്തിന് പ്രത്യേകാധികാരം നല്‍കുന്ന എ. എഫ്. എസ്. പി. എ (Armed Forces Special Powers Act) നിയമത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകയും മണിപ്പൂരിലെ ഉരുക്ക് വനിതയുമായ  ഇറോം ചാനു ശര്‍മിള നിരാഹാരം തുടങ്ങിയിട്ട് ഇന്ന്  പതിനൊന്നു വര്‍ഷം തികയുന്നു.  27-ാം വയസ്സിലാണ് ഇറോം ശര്‍മിള സമരം ആരംഭിച്ചത് . വിട്ടുവീഴ്ച്ചയില്ലാതെ സമരം പന്ത്രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ശര്‍മ്മിളക്ക്  37 വയസ്സ് കഴിഞ്ഞു.  നീതി ലഭിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് മണിപ്പൂരിന്റെ ഈ ധീര വനിത. പ്രത്യേക സൈനിക കരിനിയമം പിന്‍വലിച്ചാല്‍ മാത്രമെ നിരാഹാര സമരം  അവസാനിപ്പിക്കൂ എന്ന നിരാഹാരം അവസാനിപ്പിക്കൂ എന്ന വാശിയിലാണ് ഇവര്‍ . സമരം വിജയിക്കാതെ തന്നെ വന്നു കാണേണ്ടതില്ലെന്ന് ഇറോം ശര്‍മിളയുടെ അമ്മയും നിശ്ചയിച്ചു,  ഈ അമ്മയും മകളും പരസ്പരം കണ്ടിട്ട് പതിനൊന്നു വര്ഷം കഴിയുന്നു.  മണിപ്പൂരിലെ മാലോമില്‍ സ്വന്തം വീടിനടുത്ത് ബസ് സ്റ്റോപ്പില്‍ സാധാരണക്കാരായ പത്തുപേരെ പട്ടാളം വെടിവച്ചുകൊന്ന സംഭവത്തിന് ദൃസാക്ഷിയായതോടെയാണ് ഇറോം ശര്‍മിള ഈ അനീതിക്കെതിരെ പോരാടാന്‍ തീരുമാനിച്ചത്. അതോടെ ഈ കരി നിയമത്തിനെതിരെ സമരമുഖത്ത് ഇറങ്ങിയ ഇവര്‍ക്ക് അമ്മയുടെ ശക്തമായ പിന്തുണ ഉണ്ടായിരുന്നു. ഇവരുടെ ഈ നിരാഹാര സമരമാണ് മണിപ്പൂരിലെ യഥാര്‍ത്ഥ ചിത്രം ലോകത്തിനു മുമ്പിലെത്തിക്കാന്‍ സഹായിച്ചത്‌. ഇവര്‍ സമരത്തില്‍ നിന്നും പിന്മാറില്ലെന്ന് ഉറപ്പായതോടെ ഇവരെ  അറസ്റ്റുചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ട്യൂബ് വഴി ഭക്ഷണം നല്‍കി ജീവന്‍ നിലനിര്‍ത്തിപ്പിക്കുകയാണ് സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തു വരുന്നത്.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ.പി.എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു

October 9th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ കോപത്തിന് പാത്രമായി ജയിലില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന പിന്തുണ പ്രഖ്യാപിച്ചു. ശനിയാഴ്ച നടന്ന സംഘടനയുടെ യോഗത്തിലാണ് ഭട്ടിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടുള്ള പ്രമേയം പാസാക്കിയത്. ഭട്ടിന്റെ ജാമ്യാപേക്ഷയില്‍ ഉള്ള വാദം കോടതി തിങ്കളാഴ്ച കേള്‍ക്കും. സത്യത്തിനായുള്ള ഈ യുദ്ധത്തില്‍ ഐ. പി. എസ്. ഉദ്യോഗസ്ഥരുടെ സംഘടന സഞ്ജീവ് ഭട്ടിന്റെ കൂടെ നിലകൊള്ളും എന്ന് തങ്ങളെ മൂന്നു ഉദ്യോഗസ്ഥര്‍ വീട്ടില്‍ വന്നു അറിയിച്ചതായി ഭട്ടിന്റെ പത്നി വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ട് : ഗുജറാത്ത്‌ സര്‍ക്കാരിന് തിരിച്ചടി

October 6th, 2011

sanjeev-bhatt-epathram

അഹമ്മദാബാദ് : തടവിലായ ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിനെ റിമാന്‍ഡ്‌ ചെയ്യണം എന്ന് ആവശ്യപ്പെടുന്ന ഹരജി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷയുടെ വാദം കേള്‍ക്കുന്നതിന് മുന്‍പ്‌ വാദത്തിന് എടുക്കണം എന്ന ഗുജറാത്ത്‌ സര്‍ക്കാരിന്റെ ആവശ്യം കോടതി നിഷേധിച്ചത്‌ മോഡി സര്‍ക്കാരിന് തിരിച്ചടിയായി.

ഭട്ടിനെ റിമാന്‍ഡ്‌ ചെയ്യണം എന്നാ ഗുജറാത്ത്‌ സര്‍ക്കാരിന്റെ അപേക്ഷ കോടതി നേരത്തെ നിരസിച്ചിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്‌. കുറച്ചു നേരത്തേക്ക്‌ പോലീസ്‌ റിമാന്‍ഡില്‍ ചോദ്യം ചെയ്യലിനു വിധേയമാകാന്‍ സഞ്ജീവ് ഭട്ടിനോട് കോടതി ഉപദേശിച്ചു. ഇത്തരത്തില്‍ പോലീസ്‌ ചോദ്യം ചെയ്യലിന് വിധേയമായാല്‍ ജാമ്യം എളുപ്പമാകും എന്നും കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇത് ആദര്‍ശത്തിന്റെ പ്രശ്നമാണെന്നും അതിനാല്‍ മോഡി സര്‍ക്കാരിനോട് സന്ധി ചെയ്യാന്‍ താന്‍ ഒരുക്കമല്ല എന്നുമാണ് ഭട്ട് മറുപടി പറഞ്ഞത്‌.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സഞ്ജീവ് ഭട്ടിന്റെ സുരക്ഷിതത്വം : കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി

October 5th, 2011

sanjeev-bhatt-epathram

ന്യൂഡല്‍ഹി : ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന ഐ. പി. എസ്. ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ ജീവന് ജയിലില്‍ ഭീഷണി ഉണ്ടെന്ന് ഭട്ടിന്റെ ഭാര്യയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജെയിലില്‍ ഭട്ട് സുരക്ഷിതനാണ് എന്ന് ഉറപ്പു വരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഗുജറാത്ത്‌ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.

ഭട്ടിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ല. ഭട്ടിനെ തങ്ങളുടെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്ന് പോലീസ്‌ ആവശ്യപ്പെട്ടിട്ടുണ്ട്. അദ്ദേഹം ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആയതിനാല്‍ പോലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ ആവില്ല.

സഞ്ജീവ് ഭട്ടിന്റെ ബാങ്ക് ലോക്കറുകള്‍ തുറക്കണം എന്ന പോലീസിന്റെ ആവശ്യം അംഗീകരിച്ചാല്‍ ജാമ്യം ലഭിക്കാന്‍ എളുപ്പമാവും എന്ന കോടതിയുടെ നിര്‍ദ്ദേശം അദ്ദേഹം തള്ളി. ഇത് ആദര്‍ശങ്ങളുടെ യുദ്ധമാണ്. ഇതില്‍ മോഡി സര്‍ക്കാരുമായി വിട്ടുവീഴ്ച ചെയ്യാന്‍ താന്‍ തയ്യാറല്ല. എത്രനാള്‍ വേണമെങ്കിലും അതിനു വേണ്ടി ജെയിലില്‍ കിടക്കാന്‍ താന്‍ തയ്യാറാണ് എന്നും സഞ്ജീവ് ഭട്ട് കോടതിയെ അറിയിച്ചു.

2002ലെ ഗുജറാത്ത്‌ വര്‍ഗ്ഗീയ കലാപ വേളയില്‍ മുസ്ലിം സമുദായത്തെ അടിച്ചൊതുക്കാന്‍ ഹിന്ദു സമുദായാംഗങ്ങളെ അനുവദിക്കുമാറ് പോലീസ്‌ നിഷ്ക്രിയത്വം പാലിക്കണമെന്ന് പോലീസ്‌ ഉദ്യോഗസ്ഥരുടെ ഒരു യോഗത്തില്‍ അന്നത്തെ ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി നിര്‍ദ്ദേശം നല്‍കി എന്ന് സഞ്ജീവ് ഭട്ട് സുപ്രീം കോടതിക്ക് മുന്‍പാകെ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇപ്പോള്‍ കേസുകളില്‍ കുടുക്കി ഇദ്ദേഹത്തെ മോഡി സര്‍ക്കാര്‍ അറസ്റ്റ്‌ ചെയ്തത്.

ഭട്ടിന്റെ അറസ്റ്റിനെതിരെ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. മോഡിയെ അറസ്റ്റ് ചെയ്ത നടപടി തെറ്റായി പോയെന്ന് അണ്ണാ ഹസാരെ പറഞ്ഞു. ഇത് ജനാധിപത്യത്തിനു ഗുണകരമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ബി.ജെ.പി.യില്‍ മോഡി – അദ്വാനി തര്‍ക്കം മുറുകുന്നു

October 1st, 2011

modi-advani-epathram

ന്യൂഡല്‍ഹി : ബി.ജെ.പി.യുടെ പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥി ആരായിരിക്കും എന്ന തര്‍ക്കം ബി.ജെ.പി. നേതൃ നിരയെ തന്നെ ഭിന്നിപ്പിച്ചു നിര്‍ത്തുന്ന വേളയില്‍ തലസ്ഥാനത്ത് നടക്കുന്ന ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തന്റെ അസാന്നിദ്ധ്യം കൊണ്ട് നരേന്ദ്ര മോഡി ശ്രദ്ധേയനായി. ഉപവാസ സമയത്ത് താന്‍ ഗുജറാത്ത്‌ വിട്ട് സഞ്ചരിക്കാറില്ല എന്നാണ് യോഗത്തില്‍ സംബന്ധിക്കാത്തതിന് കാരണമായി പറയുന്നതെങ്കിലും അദ്വാനി തന്റെ രഥയാത്ര ഗുജറാത്തില്‍ നിന്നും തുടങ്ങുവാന്‍ തീരുമാനിച്ചതാണ് മോഡിയെ ചൊടിപ്പിച്ചത് എന്നത് പരസ്യമാണ്. മോഡിയുടെ അതൃപ്തി കാരണം രഥയാത്രയുടെ ആരംഭം പിന്നീട് ബീഹാറിലേക്ക് മാറ്റി.

പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലി പാര്‍ട്ടിയില്‍ ഭിന്നതയില്ല എന്ന് ബി.ജെ.പി. ആവര്‍ത്തിച്ചു പറയുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോഡി തീര്‍ച്ചയായും പ്രധാന മന്ത്രി സ്ഥാനാര്‍ത്ഥിയാവും എന്നാണ് മോഡിയുടെ അനുയായികള്‍ പറയുന്നത്. അവസരം ലഭിക്കുകയാണെങ്കില്‍ ഭാരതം കണ്ട ഏറ്റവും മികച്ച പ്രധാന മന്ത്രി ആയിരിക്കും നരേന്ദ്ര മോഡി എന്നും ഇവര്‍ പറയുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 20891020»|

« Previous Page« Previous « മോഡിക്കെതിരെ മൊഴി നല്‍കിയ ഉദ്യോഗസ്ഥനെ അറസ്റ്റ്‌ ചെയ്തു
Next »Next Page » ശാന്തി ടിഗ്ഗ ഇന്ത്യയുടെ ആദ്യ വനിതാ ജവാന്‍ »



  • ഓണ്‍ ലൈന്‍ ജോലി : പുതിയ തട്ടിപ്പുകൾ അരങ്ങേറുന്നു
  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine