നിരോധനാജ്ഞ മറികടന്നും ന്യൂഡെല്‍ഹിയില്‍ പ്രതിഷേധം പടരുന്നു

December 23rd, 2012

ന്യൂഡെല്‍ഹി: മെഡിക്കല്‍ വിദ്യാര്‍ഥിനിയെ ബസ്സില്‍ വച്ച് കൂട്ടമാനഭംഗത്തിനിടയാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ നടത്തുന്ന പ്രക്ഷോഭം സംഘര്‍ഷഭരിതമായി. നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതു ലംഘിച്ചു കൊണ്ട് ജനങ്ങള്‍ തെരുവില്‍ ഇറങ്ങുകയാണ്. ഡല്‍ഹിയിലെ കൊടും തണുപ്പിനെ വക വെക്കാതെ ഇത് രണ്ടാം ദിവസമാണ് ഇന്ത്യാഗേറ്റിനും മുന്നിലും മറ്റുമായി ജനങ്ങള്‍ പ്രതിഷേധവുമായി തടിച്ച് കൂടുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജും ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. ദില്ലിയെ കൂടാതെ മുംബൈ, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ നഗരങ്ങളിലേക്കും പ്രക്ഷോഭം പടരുകയാണ്. ഇതിനിടെ ദില്ലിയിലെ പ്രതിഷേധക്കാരില്‍ ചിലരുമായി കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ചര്‍ച്ച നടത്തി.എന്നാല്‍ ഇവര്‍ പ്രതിഷേധക്കാരുടെ മൊത്തം പ്രതിനിധികള്‍ അല്ലെന്നാണ് ഒരു വിഭാഗം പറയുന്നത്.

ബലാത്സംഗം ചെയ്ത ശേഷം ഓടുന്ന ബസ്സില്‍ നിന്നും പുറത്തേക്ക് എറിയപ്പെട്ട പെണ്‍കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. ലൈംഗിക ആക്രമണത്തിന് ഇരയായ പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ചെറിയ തോതില്‍ ആരംഭിച്ച പ്രതിഷേധം പിന്നീട് ആളിപ്പടരുന്ന കാഴ്ചക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. രാഷ്ടീയ പാര്‍ട്ടികളുടെ ആഹ്വാനം ഒന്നുമില്ലാതെ ജനങ്ങള്‍ സ്വയം പ്രതിഷേധത്തിനു ഇറങ്ങുകയായിരുന്നു. റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന ഇന്ത്യാ ഗേറ്റ് മുതല്‍ രാഷ്ട്രപതി ഭവന്‍ വരെ നീളുന്ന രാജ്പഥില്‍ സമരക്കാര്‍ ഒത്തുകൂടി. കേന്ദ്ര സര്‍ക്കാറിനും ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും ആഭ്യന്തര വകുപ്പിനും എതിരെ മുദ്രാവാക്യം വിളിച്ച് ജനക്കൂട്ടവും പോലീസും തമ്മില്‍ പലതവണ ഏറ്റുമുട്ടി. ജനങ്ങള്‍ സ്വയമേവ പ്രതിഷേധത്തിനിറങ്ങിയത് ഭരണ പക്ഷത്തിനു മാത്രമല്ല പ്രതിപക്ഷ രാഷ്ടീയ പാര്‍ട്ടികള്‍ക്കും അലോസരമുണ്ടാക്കിയിട്ടുണ്ട്. ഈ സംഭവം ഇന്ത്യന്‍ രാഷ്ടീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കും എന്നും വിലയിരുത്തപ്പെടുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

1 അഭിപ്രായം »

പഴകിയ വിജയവും പഴകിയ ഭാര്യയും രസമില്ലെന്ന് മന്ത്രി

October 3rd, 2012

sriprakash-jaiswal-epathram

ന്യൂഡൽഹി : കൽക്കരി വിവാദത്തിൽ പെട്ട് മുഖം ഇരുണ്ടിരിക്കുന്ന കൽക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാൾ അനവസരത്തിൽ പറഞ്ഞ തമാശ മൂലം വീണ്ടും മുഖത്ത് കരി പുരണ്ട അവസ്ഥയിലായി. ഒരു ഉദ്ഘാടന പ്രസംഗം നടത്തവേ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ വിജയിച്ചത് അറിഞ്ഞ അദ്ദേഹം ഉദ്ഘാടനം ഒരു പഴയ ആഘോഷമാണെന്നും പഴയ ആഘോഷവും പഴയ ഭാര്യയും ആഘോഷിക്കാൻ കൊള്ളില്ല എന്നും പറഞ്ഞ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ആഹ്വാനം നൽകി. മന്ത്രിയുടെ ഈ നിരുത്തരവാദപരമായ തമാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അതി ശക്തമായി പ്രതികരിച്ചതോടെയാണ് പ്രശ്നം വഷളായത്. ബി. ജെ. പി. കൂടി തങ്ങളുടെ പ്രതിഷേധം അറിയിച്ചതോടെ ജാള്യത മറയ്ക്കാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം കൂടി മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി.

താൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ മന്ത്രിക്ക് പക്ഷെ താൻ പറഞ്ഞതിൽ അപാകതയൊന്നും ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഭാര്യ പഴകിയാൽ പിന്നെന്ത് ആഘോഷം എന്നാണ് മന്ത്രി പിന്നെയും മാദ്ധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

സാഹിത്യ അക്കാദമി പ്രസിഡന്‍റ് ലൈംഗിക ആഭാസങ്ങള്‍ കാണിച്ചെന്നു തസ്ലീമ നസ്‌റിന്‍

September 7th, 2012

taslima-nasrin-epathram

ന്യൂഡല്‍ഹി : വിവാദ നോവലായ ലജ്ജയുടെ കര്‍ത്താവ് തസ്ലീമ നസ്‌റിനിനു നേരെ പശ്ചിമ ബംഗാള്‍ സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ സുനില്‍ ഗംഗോപാധ്യായ ലൈംഗിക ആഭാസങ്ങള്‍ ചൊരിഞ്ഞുവെന്ന ആരോപണവുമായി തസ്ലീമ നസ്‌റിന്‍ ട്വിറ്ററില്‍. ഈ പ്രവൃത്തി തന്നോട് മാത്രമല്ലെന്നും മറ്റു പല സ്ത്രീകളോടും ഇതു പോലെ ഇയാൾ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും തസ്ലിമ പറഞ്ഞു. താന്‍ എതിര്‍ത്തു പറഞ്ഞതിന് പ്രതികാരമായി ദ്വിഖാന്തിതോ എന്ന തന്റെ ആത്മകഥയുടെ മൂന്നാം ഭാഗം നിരോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇയാൾ ശ്രമിച്ചു എന്നും അവര്‍ ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ സദാചാര പോലീസിന്റെ ആസിഡ്‌ ആക്രമണം

August 7th, 2012

moral-policing-epathram

റാഞ്ചി: സദാചാര പോലീസിന്റെ ആക്രമണ മുന്നറിയിപ്പ്‌ റാഞ്ചിയിലും. സ്‌ത്രീകള്‍ ജീന്‍സോ, ദുപ്പട്ടയോ ധരിച്ചു പുറത്തിറങ്ങിയാല്‍ ആസിഡ്‌ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഝാര്‍ഖണ്ഡ്‌ തലസ്‌ഥാനമായ റാഞ്ചിയില്‍ പരക്കെ പോസ്റ്ററുകള്‍. ഝാര്‍ഖണ്ഡ്‌ മുക്‌തി സംഘ്‌ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ്‌ നിരീക്ഷിച്ചു വരികയാണെന്നും ഇതിനു പിന്നില്‍ ആരായാലും പിടിക്കുമെന്നും പോലിസ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

ഒരു ഫേസ്ബുക്ക് വിവാഹമോചനം

May 20th, 2012

facebook-divorce-epathram

ന്യൂഡല്‍ഹി: വിവാഹിതനായ ശേഷവും സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് പ്രൊഫൈലില്‍ അവിവാഹിതനായി തുടരുന്ന ഭര്‍ത്താവിന്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിലെത്തി. ഫേസ്ബുക്ക് പ്രൊഫൈലില്‍ ‘അവിവാഹിതനായി’ തുടരുന്ന ഭര്‍ത്താവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വാദമാണ് യുവതി നിരത്തിയത്‌. ബിസിനസ് തിരക്ക് മൂലമാണ് തനിയ്ക്ക് പ്രൊഫൈല്‍ തിരുത്താന്‍ സമയം ലഭിയ്ക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഈ വാദം അംഗീകരിക്കാന്‍ യുവതി തയ്യാറായില്ല ആന്ധ്രോപ്രദേശ് സ്വദേശികളാണ് ദമ്പതികള്‍.
രണ്ട് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഔറംഗാബാദ് കുടുംബക്കോടതി ഇരുവരോടും ആറു മാസത്തെ കൗണ്‍സിലിംഗിനു വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

7 of 1167810»|

« Previous Page« Previous « ഓട്ടോഗ്രാഫ് നൽകാഞ്ഞതാണ് ഷാറൂഖിന് വിനയായത്
Next »Next Page » ഇറ്റാലിയന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ചര്‍ച്ച നടത്തി »



  • ലോക് സഭ തെരഞ്ഞെടുപ്പ് : കേരളം ബൂത്തിലേക്ക്
  • മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍
  • പൗരത്വ നിയമ ഭേദ ഗതി : ചട്ടങ്ങള്‍ കേന്ദ്ര സർക്കാർ വിജ്ഞാപനം ഇറക്കി
  • ഇന്ത്യയിലെ പരമോന്നത ബഹുമതിയായ ഭാരത് രത്‌നം അഞ്ചു പേർക്ക്
  • പ്രചാരണത്തിന് കുട്ടികൾ വേണ്ട : തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ കർശ്ശന നിർദ്ദേശം
  • ബീഹാറിൽ രാഷ്ട്രീയ നാടകം തുടർക്കഥ : നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി
  • നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠ നടന്നു
  • ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് : എതിർപ്പുമായി കോൺഗ്രസ്സ്
  • ഭക്ഷ്യ സംസ്കരണ മേഖലയിലെ സാന്നിദ്ധ്യം ശക്തമാക്കാൻ ലുലു ഗ്രൂപ്പ്
  • മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇന്ത്യ മുന്നണി ചെയര്‍മാന്‍
  • ബില്‍ക്കീസ് ബാനു കേസ്‌ : പ്രതികളെ വെറുതെ വിട്ടയച്ച നടപടി സുപ്രീം കോടതി റദ്ദാക്കി
  • രാജ്യത്ത് കൊവിഡ് കേസുകള്‍ വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : കേന്ദ്ര ആരോഗ്യ വകുപ്പു മന്ത്രി
  • അനുവാദം ഇല്ലാതെ ഭാര്യയുടെ ശരീരത്തില്‍ ഭര്‍ത്താവ് സ്പര്‍ശിച്ചാലും കുറ്റകരം : ഗുജറാത്ത് ഹൈക്കോടതി
  • എയർ ഇന്ത്യ ജീവനക്കാരുടെ യൂണി ഫോമും പരിഷ്കരിച്ചു
  • കൊവിഡ് വാക്സിൻ : പെട്ടെന്നുള്ള മരണ സാദ്ധ്യത ഇല്ല എന്ന് പഠന റിപ്പോര്‍ട്ട്
  • മാധ്യമ പ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ മാര്‍ഗ്ഗ രേഖ വേണം
  • അലിഗഢ് എന്ന പേരു മാറ്റി ‘ഹരിഗഢ്’ എന്നാക്കുന്നു
  • പടക്ക നിയന്ത്രണം : എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധകം എന്ന് സുപ്രീം കോടതി
  • ഹരിത വിപ്ലവത്തിന്‍റെ പിതാവ് എം. എസ്. സ്വാമി നാഥന്‍ അന്തരിച്ചു
  • ആധാര്‍ സുരക്ഷിതമല്ല എന്ന് ആഗോള ക്രെഡിറ്റ് ഏജന്‍സി മൂഡീസ്



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine