ന്യൂഡല്‍ഹി : കാശ്മീര്‍ സന്ദര്‍ശിച്ചു പ്രസ്താവന നടത്തിയതിനെതിരെ അരുന്ധതി റോയിയുടെ ന്യൂഡല്‍ഹിയിലെ വസതി ഒരു സംഘം ബി. ജെ. പി. മഹിളാ മോര്‍ച്ച പ്രവര്‍ത്തകര്‍ ആക്രമിച്ചു. ആക്രമണം നടക്കുമ്പോള്‍ അരുന്ധതി വീട്ടില്‍ ഉണ്ടായിരുന്നില്ല. നൂറോളം പേര്‍ ഉള്ള സംഘമാണ് ആക്രമണം നടത്തിയത്. പോലീസ് എത്തുന്നതിനു മുന്‍പ് സംഘം വീട്ടു മുറ്റത്തെ ചെടി ചട്ടികളും മറ്റും തകത്തു. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ചിലര്‍ മോട്ടോര്‍സൈക്കിളില്‍ വന്നു ഇവരുടെ വീടിനു നേരെ കല്ലേറ് നടത്തിയിരുന്നു.
ആക്രമണത്തിന് മുന്‍പ് തന്നെ ടെലിവിഷന്‍ ചാനലുകളുടെ മൂന്ന് വാനുകള്‍ വീടിനു മുന്‍പില്‍ സ്ഥാനം പിടിച്ചിരുന്നതായി അരുന്ധതിയുടെ ഭര്‍ത്താവ് പ്രദീപ് കൃഷന്‍ പോലീസിനോട് പറഞ്ഞു.
കാശ്മീരില്‍ നടക്കുന്ന പോലീസ് അതിക്രമങ്ങളും മനുഷ്യാവകാശ ലംഘനങ്ങ ള്‍ക്കുമെതിരെ താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിശദീകരിച്ചു കൊണ്ട് അരുന്ധതി കഴിഞ്ഞ ദിവസം പത്രക്കുറിപ്പ് ഇറക്കിയത് ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.