ബോളിവുഡ് നടി വീണാ മാലിക്കിനെ കാണാനില്ല

December 18th, 2011

Veena-Malik-epathram

മുംബൈ: പാകിസ്താനില്‍ നിന്നും എത്തി ബോളിവുഡ് താരമായി മാറിയ വീണാ മാലിക്കിനെ കാണാനില്ല. അവരുടെ ബിസിനസ്സ് മാനേജര്‍ പ്രതീക് മേത്തയാണ് ഇക്കാര്യം പരാതിപ്പെട്ടത്. ഈയിടെ ഇവരുടെ നഗ്‌നചിത്രം ഒരു മാസികയുടെ കവര്‍പേജില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഏറെ വിവാദങ്ങളില്‍ അകപെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് പാകിസ്താനില്‍ നിന്ന് ഇതിനെതിരെ കടുത്ത പ്രതിഷേധം ഉയരുകയുണ്ടായി. പാക്‌ ക്രിക്കറ്റ്‌ താരം മുഹമ്മദ്‌ ആസിഫിന്റെ കാമുകിയായിരുന്ന ഇവര്‍ വാതുവെപ്പ് കേസില്‍ അസ്സിഫിനെതിരെ മൊഴി നല്കിയതിലൂടെയാണ് പ്രശസ്തയാകുന്നത്. കഴിഞ്ഞദിവസം ഗോരെഗാവിലെ ഫിലിംസിറ്റിയില്‍ ‘മുംബൈ 125 കിലോമീറ്റേഴ്‌സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടി പോയ അവരെ പിന്നീട് കണ്ടിട്ടില്ലെന്നും ഷൂട്ടിങ് തീര്‍ന്ന ശേഷം അവര്‍ ഒരു കാറില്‍ക്കയറി പോകുന്നത് കണ്ടെന്നും പിന്നീടവരെ ഫോണില്‍പ്പോലും ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇവരുടെ മേത്ത പറയുന്നു. ബാന്ദ്രാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിയിട്ടുണ്ട്.

-

വായിക്കുക: , ,

Comments Off on ബോളിവുഡ് നടി വീണാ മാലിക്കിനെ കാണാനില്ല

വേണ്ടാത്ത പെണ്‍കുട്ടികളുടെ പേര് മാറ്റി

October 23rd, 2011

nakoshi-renaming-epathram

സത്താര : “വേണ്ടാത്തവള്‍” എന്ന പേര് ഒരു ശാപമായി ഇത്രയും നാള്‍ പേറി നടന്ന 265 പെണ്‍കുട്ടികളാണ് മഹാരാഷ്ട്രയിലെ സത്താര ജില്ലയില്‍ ഉള്ളത്. ഇവരുടെ എല്ലാം പേര് “നക്കോഷി” എന്നായിരുന്നു ഇന്നലെ വരെ. നക്കോഷി എന്നാല്‍ വേണ്ടാത്തവള്‍. ജനിക്കുന്നതെല്ലാം പെണ്‍കുഞ്ഞുങ്ങള്‍ ആവുന്ന ഇവിടത്തെ മാതാപിതാക്കള്‍ സഹികെട്ടാണ് അവസാനം തങ്ങളുടെ മകള്‍ക്ക് നക്കോഷി എന്ന് പേരിടുന്നത്. ഇത് ദൈവത്തോട്‌ ഉള്ള ഒരു പരാതിയായാണ് ഇവര്‍ കണക്കാക്കുന്നത്. ഇനിയും തങ്ങള്‍ക്ക് പെണ്‍കുഞ്ഞ് വേണ്ട എന്ന പരാതി. ഇങ്ങനെ നക്കോഷി എന്ന് തങ്ങളുടെ പെണ്‍കുഞ്ഞിനെ നാമകരണം ചെയ്‌താല്‍ പിന്നീട് ജനിക്കുന്നത് ആണ്‍കുഞ്ഞ് ആയിരിക്കും എന്ന് ഇവര്‍ പല ഉദാഹരണങ്ങളും ചൂണ്ടിക്കാട്ടി വിശദീകരിക്കുന്നുമുണ്ട്.

nakoshi-renaming-ceremony-epathram

ഇത്തരത്തില്‍ നക്കോഷി എന്ന് പേരുള്ള കുട്ടികളുടെ എണ്ണം ജില്ലയില്‍ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നത് ചില സാമൂഹ്യ പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് ജില്ലാ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ ഇത്തരം കുട്ടികളുടെ കണക്കെടുപ്പ്‌ നടത്തി. അപ്പോഴാണ്‌ 265 കുട്ടികള്‍ ഈ പേരുമായി ഇവിടെ ഉണ്ടെന്ന് അറിഞ്ഞത്. തുടര്‍ന്ന് നടന്ന തീവ്രമായ ബോധവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ഇത്തരം പെണ്‍കുട്ടികള്‍ക്ക് പുതിയ പേരുകള്‍ നല്‍കുന്നതിനും അവരെ ആദരിക്കുന്നതിനുമായി വമ്പിച്ച പൊതു പരിപാടി സംഘടിപ്പിച്ചത്. അങ്ങനെ നക്കോഷിമാര്‍ക്കൊക്കെ സോന, അനഘ, ഐശ്വര്യ, പ്രിയങ്ക എന്നിങ്ങനെ സുന്ദരമായ പേരുകള്‍ ലഭിച്ചു.

പേര് വേണ്ടാത്തവള്‍ എന്നാണെങ്കിലും മഹാരാഷ്ട്രാ സംസ്ഥാനത്തിന് പെണ്‍കുട്ടികളെ വേണം എന്നും സംസ്ഥാനം പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും തുല്യമായാണ് കാണുന്നത് എന്നും പെണ്‍കുട്ടികളെ അഭിസംബോധന ചെയ്തു സംസാരിച്ച എന്‍.സി.പി. നേതാവും എം.പി.യുമായ സുപ്രിയാ സുലെ പറഞ്ഞു. പേര് മാറ്റല്‍ ചടങ്ങില്‍ മാത്രമായി ഒതുങ്ങാതെ ലിംഗ വിവേചനം സമൂലമായി ജന മനസ്സുകളില്‍ നിന്നും തുടച്ചു നീക്കണം എന്ന് ചടങ്ങില്‍ സംബന്ധിച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പൂവാലന്മാര്‍ക്ക് ചെരുപ്പ്‌ കൊണ്ട് അടി

September 22nd, 2011

chappal-maarungi-epathram
മുംബൈ : മുംബൈയിലെ വില്‍സന്‍ കോളേജില്‍ ഇപ്പോള്‍ പൂവാല ശല്യമില്ല. കാരണം ഇവിടത്തെ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റ്‌ പൂവാല ശല്യത്തിനു എതിരെയുള്ള പ്രതിരോധം ആയിരുന്നു. പൂവാലന്മാരെ ചെരിപ്പ്‌ കൊണ്ട് അടിച്ച് ഓടിക്കണം എന്നാണ് ഈ കാമ്പെയിന്‍ പറയുന്നത്. ഇതിനായി കോളേജ്‌ ക്യാമ്പസില്‍ ഉടനീളം ഇവര്‍ പെട്ടികള്‍ നിറയെ ചെരിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ തൊട്ടടുത്തുള്ള പെട്ടിയില്‍ നിന്നും ഒരു ചെരിപ്പെടുത്ത് ഉടന്‍ പ്രയോഗിക്കാം.

chappal-maarungi-girls-epathram

പൂവാല ശല്യം വക വെച്ച് കൊടുക്കാതെ ഇതിനെതിരെ പ്രതികരിക്കാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന ഈ ക്യാമ്പെയിനു കോളേജിലെ ആണ്‍കുട്ടികളുടെയും അദ്ധ്യാപകരുടെയും പിന്തുണയുമുണ്ട്. കോളേജിലെ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രോജെക്റ്റ്‌ ആയി നടപ്പിലാക്കി തുടങ്ങിയതാണ് ഈ ക്യാമ്പെയിന്‍. എന്നാല്‍ ഇതിന് വന്‍ പിന്തുണയും പ്രചാരവുമാണ് ലഭിച്ചത്. ഇവര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജില്‍ 650 പേരാണ് ഇത് “ലൈക്ക്” ചെയ്തത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

എന്റെ ദൈവം മരിച്ച ദിവസം

May 15th, 2011

the-day-my-god-died-epathram

മുംബൈ : പന്ത്രണ്ടു കാരിയായ മീനയെ ഗ്രാമത്തിലെ പരിചയമുള്ള ഒരു സ്ത്രീയാണ് ഉത്സവം കാണിക്കാന്‍ കൊണ്ട് പോയത്‌. ഉത്സവ പറമ്പില്‍ മറ്റൊരു സ്ത്രീയും അവരുടെ കൂടെ കൂടി. വിശക്കുന്നില്ലേ എന്ന് ചോദിച്ചു ആ സ്ത്രീ നല്‍കിയ ബിസ്ക്കറ്റ് കഴിച്ചത് മാത്രമേ മീന ഓര്‍ക്കുന്നുള്ളൂ. ബോധം വീണപ്പോള്‍ മീന ബോംബെയിലെ ചുവന്ന തെരുവില്‍ എത്തിയിരുന്നു.

അനിതയെ സിനിമ കാണാന്‍ കൊണ്ട് പോയത്‌ തന്റെ കൂടെ സ്ക്കൂളില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി തന്നെയാണ്. സിനിമ കാണാന്‍ രണ്ടു പുരുഷന്മാരും അവരുടെ കൂടെ ചേര്‍ന്നു. തനിക്ക്‌ പരിചയമുള്ള ആള്‍ക്കാരാണ് എന്ന് സുഹൃത്ത്‌ അവരെ പരിചയപ്പെടുത്തിയപ്പോള്‍ അനിത കൂടുതലൊന്നും ചിന്തിച്ചില്ല. എന്നാല്‍ ഭക്ഷണത്തില്‍ എന്തോ മരുന്ന് ചേര്‍ത്ത് നല്‍കി ഇരുവരെയും അവര്‍ മയക്കി. ബോധം തെളിഞ്ഞപ്പോള്‍ അവര്‍ ബോംബെയിലെ കുപ്രസിദ്ധമായ കാമാട്ടിപുരയില്‍ എത്തിയിരുന്നു.

red-street-mumbai-epathramകാമാട്ടിപുരയിലെ ചുവന്ന തെരുവ്‌

പത്തൊന്‍പതുകാരിയായ മൈലിയുടെ മകള്‍ക്ക് സുഖമില്ലാതായ വിവരം അറിഞ്ഞ് പട്ടണത്തിലുള്ള നല്ല ഡോക്ടറുടെ അടുത്ത് കൊണ്ട് പോകാന്‍ സഹായത്തിന് എത്തിയ ഗ്രാമത്തിലെ പരിചയമുള്ള ചെറുപ്പക്കാരന്‍ പെപ്സിയില്‍ മയക്കു മരുന്ന് ചേര്‍ത്ത് നല്‍കി. ബോധം വന്നപ്പോള്‍ മൈലിയും മകളും ബോംബെയിലെ ഒരു വേശ്യാലയത്തില്‍ എത്തിയിരുന്നു. ഒന്‍പതു വര്‍ഷത്തോളം പരിചയം ഉണ്ടായിരുന്ന അയാള്‍ തന്നെ 50,000 രൂപയ്ക്കാണ് വിറ്റത് എന്ന് മൈലി പറഞ്ഞു.

ഏഴു വയസുള്ള ജിനയെ തട്ടിക്കൊണ്ടു വന്ന ആദ്യ രാത്രി പതിനാല് പേരാണ് അവളെ ക്രൂരമായി ബലാല്‍സംഗം ചെയ്തത്. ഇതിനു ശേഷം വടികളും അലൂമിനിയം ദണ്ഡുകളും കൊണ്ട് അവളെ അവര്‍ മര്‍ദ്ദിച്ചു അവശയാക്കി.

ഐക്യ രാഷ്ട്ര സഭയുടെ കണക്ക് പ്രകാരം പ്രതിദിനം ലോകമെമ്പാടും നിന്ന് 2500 സ്ത്രീകളും കുട്ടികളും കാണാതാവുകയും ഇത്തരം ചുവന്ന തെരുവുകളില്‍ എത്തുകയും ചെയ്യുന്നു.

ഇരുട്ട് മുറികളില്‍ അടച്ച് മര്‍ദ്ദിച്ചും, പട്ടിണിക്കിട്ടും, സിഗരറ്റ് കൊണ്ട് പൊള്ളിച്ചും, ക്രൂരമായ ബലാല്‍സംഗത്തിന് ഇരകളാക്കിയും, കൂടെ തട്ടിക്കൊണ്ടു വന്ന സ്വന്തം കുട്ടികളെ ഉപദ്രവിക്കും എന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ മാംസക്കച്ചവടത്തിനായി അവര്‍ മാനസികമായി തയ്യാറാക്കുന്നു.

ബോംബെയിലെ കാമാട്ടിപുരയില്‍ മാത്രം രണ്ടു ലക്ഷത്തിലേറെ കുട്ടികള്‍ ഇത്തരത്തില്‍ കഴിയുന്നു എന്നാണ് കണക്ക്‌. ഗര്‍ഭ നിരോധന ഉറകള്‍ ധരിക്കണമെന്ന് നിര്‍ബന്ധിക്കാന്‍ ആവാത്ത ഇവരില്‍ 80 ശതമാനം പേരും എച്ച്. ഐ. വി. ബാധിതരാണ്.

ഇവരുടെ കഥ ഒളി ക്യാമറകള്‍ വഴി പകര്‍ത്തി നിര്‍മ്മിച്ച സിനിമയാണ് “ദ ഡേയ് മൈ ഗോഡ്‌ ഡൈഡ് ” (The Day My God Died). തന്നെ തട്ടിക്കൊണ്ടു വന്ന ദിവസം തന്റെ ദൈവം മരിച്ചതായി ഒരു കൊച്ചു പെണ്‍കുട്ടി പറഞ്ഞതാണ് ഈ ചിത്രത്തിന്റെ പേരായി മാറിയത്.

ഈ ചിത്രം കണ്ട ഒരു പാട് പേര്‍ ഈ കുട്ടികളുടെ സഹായത്തിന് എത്തുകയുണ്ടായി. ഇവരെ സഹായിക്കുന്നത് എങ്ങനെ എന്നറിയാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: , , , , ,

1 അഭിപ്രായം »

ലൈംഗിക തൊഴിലാളികള്‍ക്ക്‌ മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പു വരുത്തണം : സുപ്രീം കോടതി

February 15th, 2011

violence-against-women-epathram

ന്യൂഡല്‍ഹി : രാജ്യമെമ്പാടുമുള്ള ലൈംഗിക തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കാന്‍ അവസരം ഒരുക്കുന്ന പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ സുപ്രീം കോടതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. ലൈംഗിക തൊഴിലാളികളും മാനുഷിക പരിഗണന അര്‍ഹിക്കുന്നു എന്ന് ഊന്നിപ്പറഞ്ഞ കോടതി ഇവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

ദാരിദ്ര്യം കൊണ്ടാണ് ഒരു സ്ത്രീ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിതയാകുന്നത്. ഒരു തൊഴിലില്‍ ഏര്‍പ്പെടാനുള്ള സാങ്കേതിക പരിശീലനം ലഭിച്ചാല്‍ ശരീരം വില്‍ക്കാതെ തന്നെ സ്വന്തം ജീവിതോപാധി സ്വയം കണ്ടെത്താന്‍ അവള്‍ പ്രാപ്തയാകും. ലൈംഗിക തൊഴിലാളിയെ സമൂഹം താഴ്ത്തി കാണാതെ സഹാനുഭൂതി കാണിക്കണം എന്ന് അഭിപ്രായപ്പെട്ട കോടതി ഭരണഘടനയുടെ 21ആം വകുപ്പ്‌ പ്രകാരം മാന്യമായി ജീവിക്കാനുള്ള അവകാശം അവര്‍ക്കുണ്ട് എന്ന് ചൂണ്ടിക്കാട്ടി.

1999 സെപ്റ്റംബറില്‍ ചായായ്‌ റാണി എന്ന ഒരു ലൈംഗിക തൊഴിലാളിയെ വധിച്ച ബുദ്ധദേവ്‌ കര്മാസ്കര്‍ എന്നയാളുടെ ജീവപര്യന്തം തടവ്‌ ശിക്ഷയ്ക്കെതിരെ നല്‍കിയ ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ബെഞ്ച് പ്രസ്തുത പരാമര്‍ശങ്ങള്‍ നടത്തിയത്‌. ഹീനമായ ഒരു കൊലപാതകമാണിത്. ലൈംഗിക തൊഴിലാളി ആണെന്നത് കൊണ്ട് അവരെ ഉപദ്രവിക്കാനോ വധിക്കാനോ ആര്‍ക്കും അവകാശമില്ല എന്നും കോടതി പറഞ്ഞു.

മഹാനായ ബംഗാളി എഴുത്തുകാരന്‍ ശരത് ചന്ദ്ര ചട്ടോപാദ്ധ്യായയുടെ നോവലുകളായ ദേവദാസിലെ ചന്ദ്രമുഖി, ശ്രീകാന്തിലെ രാജ്യലക്ഷ്മി എന്നിങ്ങനെ സ്വഭാവ മഹിമയുള്ള ലൈംഗിക തൊഴിലാളികളെ പറ്റി പരാമര്‍ശിച്ച കോടതി മഹാനായ ഉര്‍ദു കവി സാഹിര്‍ ലുധ്യാന്‍വിയുടെ പ്രശസ്തമായ “ജിനെ നാസ് ഹൈ ഹിന്ദ്‌ പര്‍ വോ കഹാം ഹൈ” എന്ന ഗാനത്തില്‍ ലൈംഗിക തൊഴിലാളികളുടെ സാമൂഹിക അവസ്ഥയെ പറ്റി വര്‍ണ്ണിച്ചതും ഓര്‍മ്മിപ്പിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

9 of 128910»|

« Previous Page« Previous « മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്നു
Next »Next Page » നിതാരി കൊലക്കേസ് : കൊഹ്‌ലിക്ക് വധശിക്ഷ »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine