ന്യൂഡല്‍ഹി : ബംഗാളിലും കേരളത്തിലും പാര്‍ട്ടിക്കേറ്റ ശക്തമായ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെ തല്‍സ്ഥാനത്തു നിന്നും മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി. പരാജയപ്പെടുമ്പോള്‍ നേതാക്കളെ ബലിയാടാക്കുന്ന രീതി സി. പി. എമ്മില്‍ ഇല്ലെന്നും അത് കോണ്‍ഗ്രസിന്റെ രീതിയാണെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയത്തെ പറ്റി വിലയിരുത്താന്‍ പാര്‍ട്ടി പോളിറ്റ്ബ്യൂറോ യോഗം തിങ്കളാഴ്ച്ച ചേരും.
2005ലെ പതിനേഴാമത് പാര്‍ട്ടി കോണ്‍ഗ്രസിലാണ് പ്രകാശ് കാരാട്ട് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റത്. തുടര്‍ന്ന് 2008ല്‍ കോയമ്പത്തൂരില്‍ പതിനെട്ടാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ വീണ്ടും തെരഞ്ഞെടുക്ക പ്പെടുകയായിരുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍