മുംബൈ : മുംബൈയിലെ വില്‍സന്‍ കോളേജില്‍ ഇപ്പോള്‍ പൂവാല ശല്യമില്ല. കാരണം ഇവിടത്തെ ഒരു സംഘം വിദ്യാര്‍ത്ഥികളുടെ പ്രോജക്റ്റ് പൂവാല ശല്യത്തിനു എതിരെയുള്ള പ്രതിരോധം ആയിരുന്നു. പൂവാലന്മാരെ ചെരിപ്പ് കൊണ്ട് അടിച്ച് ഓടിക്കണം എന്നാണ് ഈ കാമ്പെയിന്‍ പറയുന്നത്. ഇതിനായി കോളേജ് ക്യാമ്പസില്‍ ഉടനീളം ഇവര്‍ പെട്ടികള്‍ നിറയെ ചെരിപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആവശ്യം വന്നാല്‍ തൊട്ടടുത്തുള്ള പെട്ടിയില്‍ നിന്നും ഒരു ചെരിപ്പെടുത്ത് ഉടന്‍ പ്രയോഗിക്കാം.
പൂവാല ശല്യം വക വെച്ച് കൊടുക്കാതെ ഇതിനെതിരെ പ്രതികരിക്കാന്‍ പെണ്‍കുട്ടികളെ പഠിപ്പിക്കുന്ന ഈ ക്യാമ്പെയിനു കോളേജിലെ ആണ്‍കുട്ടികളുടെയും അദ്ധ്യാപകരുടെയും പിന്തുണയുമുണ്ട്. കോളേജിലെ ബിസിനസ് മാനേജ്മെന്റ് വിദ്യാര്‍ത്ഥികള്‍ അവരുടെ പ്രോജെക്റ്റ് ആയി നടപ്പിലാക്കി തുടങ്ങിയതാണ് ഈ ക്യാമ്പെയിന്‍. എന്നാല്‍ ഇതിന് വന്‍ പിന്തുണയും പ്രചാരവുമാണ് ലഭിച്ചത്. ഇവര്‍ തുടങ്ങിയ ഫേസ്ബുക്ക് പേജില്‍ 650 പേരാണ് ഇത് “ലൈക്ക്” ചെയ്തത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പ്രതിഷേധം, സ്ത്രീ വിമോചനം