പഴകിയ വിജയവും പഴകിയ ഭാര്യയും രസമില്ലെന്ന് മന്ത്രി

October 3rd, 2012

sriprakash-jaiswal-epathram

ന്യൂഡൽഹി : കൽക്കരി വിവാദത്തിൽ പെട്ട് മുഖം ഇരുണ്ടിരിക്കുന്ന കൽക്കരി മന്ത്രി ശ്രീപ്രകാശ് ജെയ്സ്വാൾ അനവസരത്തിൽ പറഞ്ഞ തമാശ മൂലം വീണ്ടും മുഖത്ത് കരി പുരണ്ട അവസ്ഥയിലായി. ഒരു ഉദ്ഘാടന പ്രസംഗം നടത്തവേ ഇന്ത്യാ പാക്കിസ്ഥാൻ ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യ വിജയിച്ചത് അറിഞ്ഞ അദ്ദേഹം ഉദ്ഘാടനം ഒരു പഴയ ആഘോഷമാണെന്നും പഴയ ആഘോഷവും പഴയ ഭാര്യയും ആഘോഷിക്കാൻ കൊള്ളില്ല എന്നും പറഞ്ഞ് ക്രിക്കറ്റ് വിജയം ആഘോഷിക്കാൻ ആഹ്വാനം നൽകി. മന്ത്രിയുടെ ഈ നിരുത്തരവാദപരമായ തമാശയ്ക്കെതിരെ ദേശീയ വനിതാ കമ്മീഷൻ അതി ശക്തമായി പ്രതികരിച്ചതോടെയാണ് പ്രശ്നം വഷളായത്. ബി. ജെ. പി. കൂടി തങ്ങളുടെ പ്രതിഷേധം അറിയിച്ചതോടെ ജാള്യത മറയ്ക്കാൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ കോൺഗ്രസ് നേതൃത്വം കൂടി മന്ത്രിയുടെ മേൽ സമ്മർദ്ദം ചെലുത്തി.

താൻ പറഞ്ഞത് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അതിൽ മാപ്പ് പറയുന്നു എന്ന് വ്യക്തമാക്കിയ മന്ത്രിക്ക് പക്ഷെ താൻ പറഞ്ഞതിൽ അപാകതയൊന്നും ഉണ്ടെന്ന് ഇപ്പോഴും തോന്നുന്നില്ല. ഭാര്യ പഴകിയാൽ പിന്നെന്ത് ആഘോഷം എന്നാണ് മന്ത്രി പിന്നെയും മാദ്ധ്യമ പ്രവർത്തകരോട് ചോദിക്കുന്നത്.

- ജെ.എസ്.

വായിക്കുക: , , , ,

1 അഭിപ്രായം »

സാഹിത്യ അക്കാദമി പ്രസിഡന്‍റ് ലൈംഗിക ആഭാസങ്ങള്‍ കാണിച്ചെന്നു തസ്ലീമ നസ്‌റിന്‍

September 7th, 2012

taslima-nasrin-epathram

ന്യൂഡല്‍ഹി : വിവാദ നോവലായ ലജ്ജയുടെ കര്‍ത്താവ് തസ്ലീമ നസ്‌റിനിനു നേരെ പശ്ചിമ ബംഗാള്‍ സാഹിത്യ അക്കാദമി പ്രസിഡന്റും പ്രശസ്ത എഴുത്തുകാരനുമായ സുനില്‍ ഗംഗോപാധ്യായ ലൈംഗിക ആഭാസങ്ങള്‍ ചൊരിഞ്ഞുവെന്ന ആരോപണവുമായി തസ്ലീമ നസ്‌റിന്‍ ട്വിറ്ററില്‍. ഈ പ്രവൃത്തി തന്നോട് മാത്രമല്ലെന്നും മറ്റു പല സ്ത്രീകളോടും ഇതു പോലെ ഇയാൾ അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും തസ്ലിമ പറഞ്ഞു. താന്‍ എതിര്‍ത്തു പറഞ്ഞതിന് പ്രതികാരമായി ദ്വിഖാന്തിതോ എന്ന തന്റെ ആത്മകഥയുടെ മൂന്നാം ഭാഗം നിരോധിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇയാൾ ശ്രമിച്ചു എന്നും അവര്‍ ആരോപിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സ്‌ത്രീകള്‍ ജീന്‍സ്‌ ധരിച്ചാല്‍ സദാചാര പോലീസിന്റെ ആസിഡ്‌ ആക്രമണം

August 7th, 2012

moral-policing-epathram

റാഞ്ചി: സദാചാര പോലീസിന്റെ ആക്രമണ മുന്നറിയിപ്പ്‌ റാഞ്ചിയിലും. സ്‌ത്രീകള്‍ ജീന്‍സോ, ദുപ്പട്ടയോ ധരിച്ചു പുറത്തിറങ്ങിയാല്‍ ആസിഡ്‌ ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഝാര്‍ഖണ്ഡ്‌ തലസ്‌ഥാനമായ റാഞ്ചിയില്‍ പരക്കെ പോസ്റ്ററുകള്‍. ഝാര്‍ഖണ്ഡ്‌ മുക്‌തി സംഘ്‌ എന്ന സംഘടനയുടെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം പോലീസ്‌ നിരീക്ഷിച്ചു വരികയാണെന്നും ഇതിനു പിന്നില്‍ ആരായാലും പിടിക്കുമെന്നും പോലിസ്‌ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

1 അഭിപ്രായം »

ഒരു ഫേസ്ബുക്ക് വിവാഹമോചനം

May 20th, 2012

facebook-divorce-epathram

ന്യൂഡല്‍ഹി: വിവാഹിതനായ ശേഷവും സോഷ്യല്‍ നെറ്റ് വര്‍ക്കായ ഫേസ്ബുക്ക് പ്രൊഫൈലില്‍ അവിവാഹിതനായി തുടരുന്ന ഭര്‍ത്താവിന്‍ നിന്നും വിവാഹ മോചനം ആവശ്യപ്പെട്ട് ഭാര്യ കോടതിയിലെത്തി. ഫേസ്ബുക്ക് പ്രൊഫൈലില്‍ ‘അവിവാഹിതനായി’ തുടരുന്ന ഭര്‍ത്താവിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന വാദമാണ് യുവതി നിരത്തിയത്‌. ബിസിനസ് തിരക്ക് മൂലമാണ് തനിയ്ക്ക് പ്രൊഫൈല്‍ തിരുത്താന്‍ സമയം ലഭിയ്ക്കാതിരുന്നതെന്ന് ഭര്‍ത്താവ് പറഞ്ഞെങ്കിലും ഈ വാദം അംഗീകരിക്കാന്‍ യുവതി തയ്യാറായില്ല ആന്ധ്രോപ്രദേശ് സ്വദേശികളാണ് ദമ്പതികള്‍.
രണ്ട് മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ഔറംഗാബാദ് കുടുംബക്കോടതി ഇരുവരോടും ആറു മാസത്തെ കൗണ്‍സിലിംഗിനു വിധേയരാകാന്‍ നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിനും പരസ്യം

April 6th, 2012

intimate-body-wash-epathram

സ്ത്രീയുടെ സൗന്ദര്യം അവളുടെ തൊലി വെളുപ്പിലാണ് എന്ന ചിന്താഗതിയെ സമൂഹ മനസ്സിൽ അടിച്ചേൽപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങളെ സ്ത്രീ സംഘടനകൾ എന്നും എതിർത്ത് പോന്നിട്ടുണ്ട്. ഇത് താരതമ്യേന തൊലി വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് അപകർഷതാ ബോധം സൃഷ്ടിക്കുകയും വിവാഹ കമ്പോളത്തിൽ ഇവർക്ക് ആവശ്യം കുറയുവാൻ കാരണമാകുകയും ചെയ്യുന്നു എന്നാണ് പരാതി. മാത്രവുമല്ല ഇന്ത്യയെ പോലെ സ്ത്രീധന സമ്പ്രദായം നില നിൽക്കുന്ന സമൂഹങ്ങളിൽ വെളുപ്പ് കുറഞ്ഞ സ്ത്രീകൾക്ക് കൂടുതൽ സ്ത്രീധനം നൽകേണ്ടതായും വരുന്നത് മൂലം കേവലം സാമൂഹികം മാത്രമല്ല സാമ്പത്തിക സമസ്യകൾക്ക് കൂടി ഇത് കാരണമായി വരുന്നു.

തൊലി വെളുപ്പ് വർദ്ധിപ്പിക്കുവാനുള്ള ഉൽപ്പന്നങ്ങളുടെ വൻ സമ്പത്തിക വിജയം ഇത്തരം ഉൽപ്പന്നങ്ങളുടെ എണ്ണം വിപണിയിൽ വർദ്ധിപ്പിക്കുവാനും ഇടയാക്കി. മനുഷ്യന്റെ അപകർഷതാ ബോധത്തെ ചൂഷണം ചെയ്ത് ഒട്ടേറെ പുതിയ ബ്രാൻഡുകൾ അടുത്ത കാലത്തായി വിപണിയിൽ എത്തിയിട്ടുണ്ട്. ഇതിൽ പുരുഷന്മാരെ ലക്ഷ്യമാക്കിയും ചില ഉൽപ്പന്നങ്ങൾ അടുത്ത കാലത്തായി പുറത്തു വന്നിരുന്നു.

ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി രംഗത്തു വന്ന ഉൽപ്പന്നമാണ് സ്വകാര്യ ഭാഗങ്ങളിലെ തൊലി വെളുപ്പിക്കുവാനുള്ള ലായനി. ഇത് ഉപയോഗിച്ച് കഴുകിയാൽ നിങ്ങളുടെ സ്വകാര്യ ഭാഗങ്ങളിലെ തൊലിയുടെ വെളുപ്പ് വർദ്ധിക്കും എന്ന് ഈ ഉൽപ്പന്നത്തിന്റെ പരസ്യം വിശദീകരിക്കുന്നു. ഇതോടെ പുരുഷന് തന്നിലുള്ള ആകർഷണം വർദ്ധിക്കും എന്നും പരസ്യം സൂചിപ്പിക്കുന്നു.

ഇത് സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് വിവിധ സ്ത്രീ സംഘടനകൾ പ്രതികരിച്ചു. തൊലി വെളുപ്പിനുള്ള പരസ്യം തന്നെ വിവേചനപരമാണ് എന്ന കാരണത്താൽ തങ്ങൾ എതിർക്കുമ്പോഴാണ് ഇപ്പോൾ തികച്ചും അപമാനകരമായ ഈ പുതിയ ഉൽപ്പന്നം എത്തിയിരിക്കുന്നത്.

എന്നാൽ തൊലി വെളുപ്പിന്റെ കാര്യത്തിൽ കാണിക്കുന്ന പ്രതിഷേധം പലപ്പോഴും പൊള്ളയാണെന്ന് ആരോപണമുണ്ട്. ഇത്തരത്തിൽ പൊതു വേദികളിൽ പ്രതിഷേധിക്കുന്നവർ തന്നെ ഇത്തരം ഉൽപ്പന്നങ്ങൾ തങ്ങളുടെ കടകളിൽ നിന്ന് വൻ തോതിൽ വാങ്ങിക്കൊണ്ടു പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

1 അഭിപ്രായം »

8 of 12789»|

« Previous Page« Previous « കരസേനാ മേധാവി വിശദീകരിക്കണം
Next »Next Page » ബന്ദികൾക്ക് പകരമായി 27 തടവുകാരെ വിട്ടയയ്ക്കും »



  • ഡോ. മന്‍മോഹന്‍ സിംഗ് അന്തരിച്ചു
  • ഉസ്താദ് സാക്കിർ ഹുസ്സൈൻ അന്തരിച്ചു
  • ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് : ദുരുപയോഗം നിയന്ത്രിക്കുവാൻ നിയമ നിര്‍മ്മാണം പരിഗണിക്കും
  • പോഷ് നിയമം : തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ല എങ്കിൽ കോടതിയെ സമീപിക്കാം
  • ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല : സുപ്രീം കോടതി
  • പരീക്ഷകളുടെ തീയ്യതി പ്രഖ്യാപിച്ചു
  • കോച്ചിംഗ് സെൻ്ററുകളുടെ തെറ്റായ പ്രചാരണങ്ങൾ നിയന്ത്രിക്കുന്നതിന് മാർഗ്ഗ നിർദ്ദേശങ്ങളുമായി കേന്ദ്രം
  • ഒരു മതവും മലിനീകരണം പ്രോത്സാഹിപ്പിക്കുന്നില്ല : സുപ്രീം കോടതി
  • സഞ്ജീവ് ഖന്ന ചീഫ് ജസ്റ്റിസായി ചുമതലയേറ്റു
  • ഡിജിറ്റല്‍ അറസ്റ്റില്‍ നാലു മാസം കൊണ്ട് 120.3 കോടി രൂപ തട്ടിച്ചു
  • ജസ്റ്റിസ് കെ. എസ്. പുട്ടസ്വാമി അന്തരിച്ചു
  • ഡിജിറ്റല്‍ അറസ്റ്റ് : തട്ടിപ്പുകള്‍ക്ക് എതിരെ മുന്നറിയിപ്പുമായി പ്രധാന മന്ത്രി
  • എന്‍. സി. പി. അജിത് പവാര്‍ വിഭാഗം ക്ലോക്ക് കരസ്ഥമാക്കി
  • മദ്രസ്സകള്‍ക്ക് എതിരെയുള്ള ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദ്ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു
  • ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായി ഒമര്‍ അബ്ദുല്ല അധികാരമേറ്റു
  • ഗൗരി ലങ്കേഷ് വധം : പുറത്തിറങ്ങിയ കൊലയാളികള്‍ക്ക് ശ്രീരാമസേന യുടെ സ്വീകരണം
  • പ്രളയ സഹായം : 145 കോടി രൂപ അനുവദിച്ച് കേന്ദ്രം
  • പ്രകൃതി ദുരന്തം : കേന്ദ്ര അവഗണന തുടരുന്നു
  • കുട്ടികളുടെ അശ്ലീല ദൃശ്യം തടയാൻ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
  • സീതാറാം യെച്ചൂരി അന്തരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine