തിരുവനന്തപുരം : കൊവിഡ്-19 പ്രതിരോധ പ്രവർത്തന ങ്ങൾ കൂടുതല്‍ ശക്ത മാക്കുന്നതിന് വേണ്ടി 276 ഡോക്ടർ മാരെ നിയമിച്ചു. പി. എസ്. സി. റാങ്ക് ലിസ്റ്റില്‍ ഉള്ള വർ ക്കാണ് നിയമനം. എല്ലാവർക്കും നിയമന ഉത്തരവ് നൽകി ക്കഴിഞ്ഞു എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു.
പ്രതിരോധ പ്രവർത്തന ങ്ങൾക്കുള്ള വിശദമായ പദ്ധതി ആരോഗ്യ വകുപ്പ് തയ്യാറാക്കി യിരുന്നു. ഈ പദ്ധതിക്ക് അനുസരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുവാനാണ് ഡോക്ടർമാരുടെ നിയമനം നടത്തുന്നത്. മറ്റു പാരാ മെഡിക്കൽ വിഭാഗ ക്കാരേയും അടിയന്തരമായി നിയമിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: job-opportunity, kerala-government-, ആരോഗ്യം, തൊഴിലാളി, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം