നെയ്യാറ്റിന്‍കര: സി. പി. എം എം. എല്‍. എ ആയിരുന്ന ആര്‍.സെല്‍വരാജ് രാജി വെച്ചതിനെതുടര്‍ന്ന് വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ സി. പി. എം പുതുമുഖത്തെ രംഗത്തിറക്കുവാന്‍ സാധ്യത. ജാതി ഘടകങ്ങള്‍ക്ക് നിര്‍ണ്ണായക സ്വധീനമുള്ള മണ്ഡലത്തില്‍ ആര്‍. ശെല്‍വരാജിന്റെ രാജിമൂലം ഉണ്ടായ പ്രതിസന്ധിയേയും മറികടക്കുവാന്‍ തക്ക കരുത്തുള്ള സ്ഥാനാര്‍ഥിയെ തന്നെ ആയിരിക്കും സി. പി. എം പരിഗണിക്കുക. മണ്ഡലത്തില്‍ സ്വാധീനമുള്ള സ്വതന്ത്രരെ പരിഗണിക്കുവാന്‍ ആലോചനയുണ്ട് എന്നാല്‍ പാര്‍ട്ടിയുടെ ചിഹ്നത്തില്‍ തന്നെ മത്സരിക്കണം എന്ന് ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ആര്‍. ശെല്‍വരാജിനു മണ്ഡലത്തില്‍ ശക്തമായ സ്വാധീനമാണ് ഉള്ളത്. ശെല്‍വരാജ് ഇതിനോടകം തന്നെ തന്റെ രാജിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിവിധ തലത്തിലുള്ള യോഗങ്ങള്‍ നടത്തി വിശദീകരിക്കുന്നുണ്ട്. ചിലരുടെ എതിര്‍പ്പുണ്ടെങ്കിലും ശെല്‍വരാജ് യു. ഡി. എഫ് സ്ഥാനാര്‍ഥിയാകും എന്ന ശക്തമായ അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അനൂപ് ജേക്കബ്ബിനു പിറവത്തു ലഭിച്ച അപ്രതീക്ഷിത ഭൂരിപക്ഷം യു. ഡി. എഫ് അണികള്‍ക്ക് കൂടുതല്‍ ആവേശം പര്‍ന്നിട്ടുണ്ട്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, തിരഞ്ഞെടുപ്പ്