കൊല്ലം : പ്രസിദ്ധമായ ഉമയനെല്ലൂര്‍ ക്ഷേത്രത്തിലെ ആനവാല്‍ പിടിച്ചോട്ടത്തിനിടെ ആന പാപ്പാനെ കൊലപ്പെടുത്തി. തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പനാണ് തിരുവനന്തപുരം സ്വദേശി പ്രതാപന്‍ (42) എന്ന പാപ്പാനെ കൊലപ്പെടുത്തിയത്. മൂന്നു വര്‍ഷമായി ഇയാളാണ് ശിവരാജുവിന്റെ ഒന്നാം പാപ്പാന്‍.
ഏപ്രില്‍ – മെയ് മാസങ്ങളില്‍ ചെറിയ ഇടക്കോളിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന പതിവുണ്ട് ശിവരാജുവിന്. ഒരു പക്ഷെ ഇതാകാം ആനയെ പ്രകോപിത നാക്കിയതെന്ന് കരുതുന്നു.
സുബ്രമണ്യന്റേയും ഗണപതിയുടേയും ബാല ലീലകളുടെ പ്രതീകമായാണ് ആനവാല്‍ പിടിച്ചോട്ടം എന്ന ചടങ്ങ് നടത്തുന്നത്. ആറു കരകളെ പ്രതിനിധീകരിച്ച് ആളുകള്‍ നേരത്തെ തയ്യാറാക്കിയ പന്തലില്‍ നിന്നും ആനയുടെ വാലില്‍ പിടിച്ച് ക്ഷേത്ര നട വരെ ഓടുന്നതാണ് ആനവാല്‍ പിടിച്ചോട്ടം എന്ന ചടങ്ങ്. ധാരാളം ആളുകള്‍ ഇത് കാണാനായി എത്താറുണ്ട്. വര്‍ഷങ്ങളായി തൃക്കടവൂര്‍ ശിവരാജുവാണ് ഈ ചടങ്ങില്‍ പങ്കെടുക്കാറ്. ഇടക്ക് ഒന്നു രണ്ടു വര്‍ഷം ശിവരാജുവിന് ഇടക്കോളു കണ്ടതിനാല്‍ മാറ്റി നിര്‍ത്തിയിരുന്നു. ഈ സന്ദര്‍ഭങ്ങളില്‍ മാത്രമേ മറ്റാനകളെ ആനവാല്‍ പിടിച്ചോട്ടത്തിനായി നിയോഗി ക്കേണ്ടതായി വന്നിട്ടുള്ളൂ.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, ആനക്കാര്യം