Sunday, April 29th, 2012

തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

trissur-pooram-sample-fireworks-epathram
അഗ്നിയുടെ ആകാശപ്പൂരത്തിന്റെ സാമ്പിളിന്  വടക്കുംനാഥന്റെ ആകാശം ഇന്ന് വൈകുന്നേരം സാക്ഷിയാകും. പൂരത്തിന്റെ പ്രധാന പങ്കാളികളായ  പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളാണ് വെടിക്കെട്ട് നടത്തുന്നത്.  ഇന്ന് വൈകീട്ട് ഏഴിന് പാറമേക്കാവ് വിഭാഗം തിരി കൊളുത്തുന്നതൊടെ ആണ് തൃശ്ശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ടിനു തുടക്കമാകുക. കരിമരുന്നില്‍ കരവിരുത് ചേരുമ്പോള്‍ അത് കാണികളുടെ കണ്ണിനും കരളിനും കാതിനും ആവേശം പകരുന്ന അനുഭവമായി മാറും. ഈ വര്‍ണ്ണക്കാഴ്ച കാണുവാന്‍ പതിനായിരങ്ങളാണ് സ്വരാജ് റൌണ്ടിലും പരിസരങ്ങളിലുമായി തടിച്ചു കൂടുക. പൂരത്തിന്റെ വെടിക്കെട്ടിനായി ഒരുക്കിവെച്ചിരിക്കുന്ന വിസ്മയങ്ങളുടെ ഒരു ചെറുപതിപ്പാണ് സാമ്പിള്‍ വെടിക്കെട്ടിലൂടെ വെളിവാകുക. സാമ്പിളില്‍ പ്രദര്‍ശിപ്പിക്കാത്ത ചില   സ്പെഷ്യല്‍ ഐറ്റങ്ങള്‍ എന്നും ഇരുവിഭാഗങ്ങളും കരുതിവെച്ചിരിക്കും.
ശബ്ദ നിയന്ത്രണം വന്നതോടെ ഗര്‍ഭം കലക്കിയെന്ന പേരില്‍ അറിയപ്പെട്ടിരുന്ന പ്രസിദ്ധമായ പല ഇനങ്ങളും പൂരത്തിന്റെ വെടിക്കെട്ടില്‍ നിന്നും അപ്രത്യക്ഷമായി. ഇന്നിപ്പോള്‍ വര്‍ണ്ണങ്ങള്‍ക്കാണ് പ്രാധാന്യം. വെണ്ണൂര്‍ രാജന്റെ നേതൃത്വത്തില്‍ സ്കൈ ഫാള്‍ എന്ന ഐറ്റമാണ് പാറമേക്കാവ് ഇത്തവണ സ്പെഷ്യലായി ഇറക്കുന്നത്. കൂടാതെ ഗ്രീന്‍ സ്നേക്ക്, സ്കൈ ഗോള്‍ഡ് തുടങ്ങിയവയും ഉണ്ട്. ഇതിനു മറുപടിയായി തിരുവമ്പാടി സില്‍‌വര്‍ റെയ്‌നുമായിട്ടാണ് എത്തുക. ശിവകാശിയില്‍ നിന്നും വിദഗ്ദരെ കൊണ്ടുവന്നാണ് തിരുവമ്പാടി വെടിക്കെട്ടിനു മാറ്റുകൂട്ടുന്നത്.
മഴ ഒരു ഭീഷണിയായി മാറുമോ എന്ന ആശങ്ക കാണികള്‍ക്കൊപ്പം ഇരുവിഭാഗത്തിനുമുണ്ട്. ഇന്ന് അവധി ദിവസമായതിനാല്‍ പതിവില്‍ കൂടുതല്‍ കാണികള്‍ സാമ്പിള്‍ വെടിക്കെട്ട് ദര്‍ശിക്കുവാനായി എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

Comments are closed.


«
« • പത്മനാഭ സ്വാമി ക്ഷേത്രത്തിലെ വജ്ര മുത്തുകൾ കണ്ടെത്തി
 • വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബര്‍ 11 ന്
 • വ്യാജരേഖ കേസ് : സെന്‍ കുമാറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു
 • ബലി പെരുന്നാൾ സെപ്റ്റംബർ ഒന്ന് വെള്ളിയാഴ്ച
 • ലാവലിന്‍ കേസില്‍ പിണറായി കുറ്റവിമുക്തന്‍
 • നാദാപുരത്ത് വിദ്യാര്‍ഥികള്‍ക്ക് നേരെ ബോംബേറ് : അഞ്ചു പേര്‍ക്ക് പരിക്ക്
 • ഉച്ചഭാഷിണി ഉപയോഗ ത്തിന്​ കടുത്ത നിയന്ത്രണ ങ്ങള്‍ വരുന്നു
 • അതിരപ്പിള്ളി പദ്ധതി യുടെ പ്രാരംഭ നടപടി കൾ ആരംഭിച്ചു
 • കേരളത്തില്‍ സ്വകാര്യ ബസ്സുകള്‍ പണിമുടക്കിലേക്ക്
 • അക്രമങ്ങള്‍ ആവര്‍ത്തിക്കരുത് : ആഗസ്റ്റ് 6 ന് സര്‍വ്വ കക്ഷി യോഗം
 • രാജേഷിന്റെ കൊല പാതകം : പ്രതി കള്‍ പോലീസ് പിടി യില്‍
 • ആർ. എസ്​. എസ്.​ പ്രവർ ത്തക​ന്റെ കൊല പാതകം : സി. പി. എമ്മിന്​ ബന്ധമില്ല എന്ന് കോടി യേരി ബാല കൃഷ്ണന്‍
 • നടിക്കെതിരെ മോശം പരാമര്‍ശം : ടി. പി. സെന്‍ കുമാറിനെതിരെ അന്വേഷണം
 • കാവ്യാ മാധവനെ ചോദ്യം ചെയ്തു
 • സ്വാതന്ത്ര്യ സമര സേനാനി കെ. ഇ. മാമ്മന്‍ അന്തരിച്ചു
 • പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു
 • ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
 • ഉഴവൂര്‍ വിജയന്‍ അന്തരിച്ചു
 • സ്വകാര്യ ആശുപത്രികള്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും
 • ദിലീപിന് ജാമ്യമില്ല : രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine