തിരുവനന്തപുരം : പതിവു പോലെ ജൂണ്‍ ഒന്നിനു തന്നെ ക്ലാസ്സുകള്‍ തുടങ്ങി. എന്നാല്‍ ഇത്തവണ ഓണ്‍ ലൈനി ലൂടെ യാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. രാവിലെ 8.30 നാണ് വിക്ടേഴ്സ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്തു തുടങ്ങിയത്.
പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കാണ് ആദ്യക്ലാസ്സ് നടന്നത്. ഒാരോ ക്ലാസ്സുകൾക്കും മുൻകൂട്ടി പ്രസിദ്ധീകരിച്ച ടൈം ടേബിൾ പ്രകാരം നിശ്ചിത സമയം വിഷയങ്ങള്‍ എടുക്കും. ഓരോ വിഷയത്തിനും അര മണിക്കൂര്‍ നീളുന്ന ക്ലാസ്സുകളാണ്. രാത്രിയിലും ശനി, ഞായർ ദിവസ ങ്ങളിലും ക്ലാസ്സുകൾ പുനഃ സംപ്രേക്ഷണം ചെയ്യും.
കൊവിഡ് വൈറസ് വ്യാപന ത്തിന്റെ പശ്ചാത്തല ത്തില്‍ സ്കൂളുകള്‍ അടച്ചിട്ട തോടെ യാണ് ഓണ്‍ ലൈന്‍ ക്ലാസ്സുകള്‍ എന്ന ആശയം പ്രാവര്‍ ത്തിക മാക്കി യത്.
ടെലിവിഷന്‍, സ്മാര്‍ട്ട് ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യ ങ്ങള്‍ ഇല്ലാത്ത കുട്ടികള്‍ക്ക് പകരം സംവിധാനം ഒരുക്കും. പ്രഥമ അദ്ധ്യാപകര്‍, പി. ടി. എ. കമ്മിറ്റി കള്‍, തദ്ദേശ സ്ഥാപന ങ്ങള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവരുടെ സഹായത്തോടെ ആയിരിക്കും ഇത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, telecommunication, ഇന്റര്‍നെറ്റ്, വിദ്യാഭ്യാസം, സാങ്കേതികം, സാമൂഹികം