കൊച്ചി: നഗരത്തില്‍ കുടിവെള്ളം എന്ന പേരില്‍ ടാങ്കറുകളില്‍ വിതരണം ചെയ്യുന്നത് മലിന ജലമാണെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് ഏലൂര്‍ പതാളത്തു പ്രവര്‍ത്തിക്കുന്ന രണ്ട് കുടിവെള്ള പ്ലാന്റുകള്‍ അടച്ചു പൂട്ടാന്‍ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ഈ ക്രമക്കേട് കണ്ടെത്തിയത്. ലോകത്തെ ഏറ്റവും കൂടുതല്‍ മലിനമാക്കപ്പെട്ട നദികളില്‍ ഒന്നാണ് പെരിയാർ. മാരകമായ അർബുദം പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന വിഷങ്ങള്‍ അടങ്ങിയ രാസ വസ്തുക്കൾ പുഴയിലേക്ക് ഒഴുക്കി വിടുന്നത് ഏറെ കാലമായി തുടരുന്നു. ഈ തരത്തില്‍ മലിനമാക്കപ്പെട്ട നദിയിലെ വെള്ളമാണ് കുടിവെള്ളം എന്ന പേരില്‍ കൊച്ചി നഗര സഭയില്‍ വിതരണം ചെയ്തു വന്നിരുന്നത്. പുഴകളില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കാതെയാണ് പല സ്ഥലങ്ങളിലും എത്തിക്കുന്നതെന്നും പരിശോധനയില്‍ കണ്ടത്തെി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, കുറ്റകൃത്യം, പരിസ്ഥിതി