കൊച്ചി : ഇലക്ട്രിക് പോസ്റ്റുകളില്‍ പരസ്യങ്ങള്‍ പതിക്കുന്നവര്‍ക്ക് എതിരെ നിയമ നടപടിക്ക് ഒരുങ്ങി കെ. എസ്. ഇ. ബി. വൈദ്യുതി പോസ്റ്റിലെ അപകടം ഒഴിവാക്കുവാന്‍ വേണ്ടി മഞ്ഞ പെയിന്‍റ് അടിച്ച് നമ്പര്‍ അടയാളപ്പെടുത്തുന്ന ഭാഗത്താണ് പലരും പരസ്യം പതിക്കുന്നത്.
വൈദ്യുതി തൂണുകളില്‍ ഏതെങ്കിലും തരത്തിലുള്ള കൈയ്യേറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശ്ശന നടപടി എടുക്കണം എന്നു കോടതി നിര്‍ദ്ദേശം നിലവിലുണ്ട്.
തൂണുകളില്‍ പോസ്റ്റര്‍ പതിക്കുക, പരസ്യങ്ങള്‍ എഴുതുക എന്നിവ ചെയ്താല്‍ ഇത്തരക്കാര്‍ക്ക് എതിരെ പൊതു മുതല്‍ നശിപ്പിക്കല്‍ വകുപ്പ് ചുമത്തി കേസ് എടുക്കുകയും പിഴ ഈടാക്കുകയും ചെയ്യും.
ഇലക്ട്രിക് പോസ്റ്റുകളില്‍ ഫ്ളക്സ് ബോര്‍ഡ്, കൊടി തോരണങ്ങള്‍ എന്നിവ കെട്ടുന്നതു കൊണ്ട് അറ്റ കുറ്റ പ്പണി നടത്തുന്ന ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ പ്രയാസം നേരിടുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടി ക്കാണിച്ചു കൊണ്ട് നിയമ നടപടി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഈ തീരുമാനം എന്നു റിപ്പോര്‍ട്ടുകളുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, kseb, എതിര്‍പ്പുകള്‍, കുറ്റകൃത്യം, പരിസ്ഥിതി, പ്രതിരോധം, സാമൂഹികം