Saturday, July 13th, 2013

ജി.പി.എസ്. സംവിധാനത്തിലൂടെ മോഷ്ടിച്ച ലോറി വീണ്ടെടുത്തു

vertexifms-epathram

മൈസൂർ: മോഷണം പോയ ലോറിയിൽ ജി.പി.എസ്. ഘടിപ്പിച്ചിരുന്നതിനാൽ മോഷണം പോയി മണിക്കൂറുകൾക്കകം തന്നെ ലോറി കണ്ടെത്താൻ സഹായകരമായതായി മൈസൂർ പോലീസ് അറിയിച്ചു. ചൊവ്വാഴ്ച്ച അർദ്ധരാത്രിയാണ് ലോറി മോഷണം പോയതെങ്കിലും രാവിലെ ലോറിയെടുക്കാൻ ഡ്രൈവർ വന്നപ്പോഴാണ് വിവരം അറിഞ്ഞത്. ഉടനെ പോലീസിൽ പരാതിപ്പെടുകയും ജി.പി.എസ്. നിരീക്ഷണ സംവിധാനത്തിലൂടെ മോഷണം പോയ ലോറി എവിടെയാണെന്ന് കണ്ടെത്തുകയുമായിരുന്നു.

പോലീസിന്റെ കണ്ണിൽ പെടാതിരിക്കാൻ പലപ്പോഴും ഊടുവഴികളിലൂടെയായിരുന്നു ലോറി മോഷ്ടാക്കൾ കൊണ്ടു പോയത്. എന്നാൽ ജി. പി. എസ്. സംവിധാനത്തിൽ ലോറി സഞ്ചരിച്ച പാത വ്യക്തമായി ലഭ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നഞ്ചൻഗുഡിൽ എത്തിയ പോലീസ് സംഘം ലോറി ഒളിപ്പിച്ചു വെച്ചിരുന്ന ഷെഡ്ഡിൽ നിന്നും കണ്ടെടുത്തു.

gps-track-vertexifms-epathram
വാഹനം പോയ വഴി ജി.പി.എസ്. ഭൂപടത്തിൽ

അനധികൃത മണൽ കടത്ത് തടയുക എന്ന ഉദ്ദേശത്തോടെയാണ് കഴിഞ്ഞ വർഷം ലോറി ഉടമകളുടെ എതിർപ്പിനെ മറികടന്ന് ജില്ലാ ഭരണകൂടം ലോറികളിൽ ജി.പി.എസ്. സംവിധാനം ഏർപ്പെടുത്തിയത്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് ലോറികളാണ് ഇപ്പോൾ നിരീക്ഷണ വിധേയമായിരിക്കുന്നത്.

അധുനിക സാങ്കേതിക വിദ്യകൾ ഫലപ്രദമായി ഉപയോഗിക്കുന്നതിന്റെ ഭാഗമായി ഇത്തരം സംവിധാനങ്ങൾ കേരളത്തിലും വ്യപകമാകേണ്ടതാണ് എന്ന് ഇത് സംബന്ധിച്ച ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ച വാൾട്ടോ ടെക്നോളജീസ് ഡയറക്ടർ ജിഷി സാമുവൽ കൊച്ചിയിൽ അറിയിച്ചു. മണൽ കടത്ത് തടയാനും രാത്രി കാലങ്ങളിൽ ഓട്ടോറിക്ഷകളിലും മറ്റും തനിച്ച് സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും മറ്റും ജി.പി.എസ്. സംവിധാനത്തിന് കഴിയും. വാഹനങ്ങൾ അമിത വേഗതയിൽ ഓടിക്കുന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ നിരീക്ഷിക്കാൻ കഴിയുമെന്നതിനാൽ ജി.പി.എസ്. സംവിധാനം റോഡ് സുരക്ഷിതത്വത്തിനും സഹായകരമാണ് എന്നാണ് യു.എ.ഇ. പോലുള്ള റോഡ് സുരക്ഷയ്ക്ക് ഏറെ ഗൌരവപൂർണ്ണമായ സർക്കാർ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളിലെ തങ്ങളുടെ അനുഭവം എന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി സ്ഥാപനമായ വാൾട്ടോ ടെക്നോളജീസ് ലോകമെമ്പാടും ഒട്ടനവധി നഗരങ്ങളിലെ ആയിരക്കണക്കിന് വാഹനങ്ങളിൽ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെർട്ടെക്സ് ഐ.എഫ്.എം.എസ്. (Vertex IFMS – vertexifms.com) എന്ന തങ്ങളുടെ ജി. പി. എസ്. നിരീക്ഷണ സംവിധാനം ഒറാക്കിൾ ഡാറ്റാബേസ്, ക്വാഡ് ബാൻഡ് ജി.എസ്.എം., ക്ലൌഡ് ടെക്നോളജി എന്നിങ്ങനെ ലോകത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിനാൽ കൃത്യതയുടേയും വേഗതയുടേയും കാര്യത്തിൽ ലോകോത്തര മേന്മ പുലർത്തുന്നു. യു.എ.ഇ., കുവൈറ്റ്, ഖത്തർ, സൌദി, റഷ്യ, മലേഷ്യ, സിംഗപ്പൂർ, കെന്യ, ഉഗാണ്ട, ഘാന, അൾജീരിയ, ലിത്വാനിയ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, മൌറീഷ്യസ് എന്നിങ്ങനെ ഒട്ടേറെ രാജ്യങ്ങളിൽ വാൾട്ടോ ടെക്നോളജീസ് ഈ സാങ്കേതിക വിദ്യ ലഭ്യമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ മുംബൈ, ചെന്നൈ, കൊച്ചി എന്നിവിടങ്ങളിലും വാൾട്ടോ പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് +919847568231, +919526522772 (കൊച്ചി), +971551478618 (ദുബായ്) എന്നീ നമ്പറുകളിലോ support@vertexifms.com എന്ന ഈമെയിൽ വിലാസത്തിലോ ബന്ധപ്പെടുക.

- സ്വ.ലേ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

1 അഭിപ്രായം to “ജി.പി.എസ്. സംവിധാനത്തിലൂടെ മോഷ്ടിച്ച ലോറി വീണ്ടെടുത്തു”

  1. Renajith says:

    വാര്‍ത്ത വായിച്ചു. തിര്‍ച്ചയായും വളരെ അറിവ് പകരുന്നതായിരുന്നു.

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • കേരളത്തില്‍ വിജയ ക്കൊടി പാറിച്ച് കോണ്‍ഗ്രസ്സ്
  • നടന്‍ ദിലീപിന്റെ ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു
  • വിദേശ സന്ദർശനം ഫലപ്രദം : മുഖ്യമന്ത്രി പിണറായി വിജയൻ
  • മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്. വി എസ്
  • മൺസൂൺ മഴ ജൂൺ നാലിന്: ശരാശരിയിലും കുറവ് മഴ മാത്രമേ ലഭിക്കൂവെന്ന് റിപ്പോർട്ട്
  • ഭാര്യയുടെ യാത്രാ ചെലവ് സർക്കാർ വഹി ക്കണം : പി. എസ്. സി. ചെയർ മാൻ
  • എട്ടു കോടി രൂപ വില വരുന്ന 25 കിലോ സ്വർണ്ണം പിടിച്ചു
  • പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ
  • ബി. ജെ. പി. ക്രൈസ്തവ സംരക്ഷണ സേന രൂപീ കരി ക്കുന്നു
  • തൃശൂര്‍ പൂരം : കോടതി ഉത്തരവ് നടപ്പാക്കും എന്ന് ജില്ലാ കളക്ടര്‍
  • കൊച്ചി മരടിലെ അഞ്ച് അപ്പാർട്ട്മെന്റുകൾ പൊളിക്കാൻ സുപ്രീംകോടതി ഉത്തരവ്
  • തൃശൂര്‍ പൂരത്തിനു ആനകളെ നല്‍കില്ല : ആന ഉടമകള്‍
  • മലയാള സർവ്വ കലാശാല എം. എ. കോഴ്സു കളി ലേക്ക് മെയ് 15 വരെ അപേക്ഷിക്കാം
  • SSLC പരീക്ഷയിൽ 100 ശതമാനം വിജയവുമായി 599 സർക്കാർ സ്കൂളുകൾ
  • ഭക്ഷ്യവിഷബാധ: അങ്കമാലി സ്വദേശി മരിച്ചു, 13 പേര്‍ ആശുപത്രിയില്‍
  • ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി പദവി : കാന്ത പുര ത്തിന്റെ അവകാശ വാദം വ്യാജം
  • ഫാനി ശക്തി പ്രാപിക്കുന്നു: കനത്ത ജാഗ്രതയില്‍ തീര മേഖല
  • സര്‍ക്കാര്‍ ഐ. ടി. ഐ. കളില്‍ പഠി ക്കുന്ന വര്‍ ക്ക് സൗജന്യ ഇന്‍ഷ്വ റന്‍സ്
  • ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശന പരീക്ഷ മേയ് മൂന്നിന്
  • അന്തര്‍ സംസ്ഥാന ബസ്സുകളിലെ അമിത ചാര്‍ജ്ജ് നിയന്ത്രിക്കും



  • സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...
    വി.എസ്. അച്യുതാനന്ദന്‍ കാ...
    അയ്യപ്പന്‍ എന്ന കവി...
    കാക്കനാടന്‍ അന്തരിച്ചു...
    ലോക്കപ്പ് മര്‍ദ്ദനം : തച്...
    ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine