തിരുവനന്തപുരം: മലബാര്‍ മേഖലയിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുന്നത് സര്‍ക്കാരിനു വന്‍ സാമ്പത്തിക ബധ്യത വരുത്തി വെയ്ക്കുമെന്ന് ധന വകുപ്പ്. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ധന വകുപ്പ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. പ്രതിമാസം ഒരു കോടിയുടെ അധിക ചെലവ് വരുമെന്നത് ഉള്‍പ്പെടെ പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
മലബാറിലെ 35 സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കുവാന്‍ തീരുമാനിച്ചതായി വിദ്യാഭ്യാസ മന്ത്രി നിയമ സഭയില്‍ അറിയിച്ചതിനെ തുടര്‍ന്ന് സഭയ്ക്കകത്തും പുറത്തും വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എസ്. എൻ. ഡി. പി. യും, എൻ. എസ്. എസും ഈ നീക്കത്തിനെതിരെ മുന്നോട്ടു വന്നിരുന്നു. മുസ്ലിം ലീഗിന്റെ താല്പര്യമാണ് ഇതിനു പുറകില്‍ എന്നാണ് ആരോപണം ഉയര്‍ന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് ധന വകുപ്പിന്റെ പരിഗണനയ്ക്ക് അയക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. ധന വകുപ്പ് നേരത്തെയും ലീഗിന്റെ താല്പര്യത്തിനു അനുകൂലമല്ലാത്ത റിപ്പോര്‍ട്ടാണ് നല്‍കിയിരുന്നത്.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഴിമതി, കേരള രാഷ്ട്രീയം, സാമ്പത്തികം