Thursday, August 16th, 2012

നഴ്‌സുമാരുടെ സമരം രൂക്ഷമാകുന്നു കോതമംഗലത്ത് ഹര്‍ത്താല്‍

കോതമംഗലം: മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ അസ്പത്രിയിലെ നഴ്‌സുമാരുടെ സമരം രൂക്ഷമാകുന്നു. ആത്മഹത്യാ ഭീഷണി മുഴക്കി കെട്ടിടത്തിനു മുകളില്‍ കയറിയ മൂന്ന് നഴ്‌സുമാര്‍ ഇപ്പോഴും ആത്മഹത്യ ഭീഷണി മുഴക്കി അവിടെ തന്നെ നില്‍ക്കുകയാണ്.  ഇവരുടെ ആരോഗ്യ നില വഷളായി വരികയാണ്. കളക്ടര്‍ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച നടത്തി എങ്കിലും പരാജയപ്പെടുകയായിരുന്നു. പ്രശ്നം രൂക്ഷമായതോടെ നഴ്‌സുമാരുടെ പ്രശ്‌നം ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ മാനേജ്‌മെന്റിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോതമംഗലം താലൂക്കില്‍ ഹര്‍ത്താല്‍ ആചരിക്കുകയാണ്. ആശുപത്രി പരിസരത്ത് വന്‍ ജനക്കൂട്ടമാണ് തടിച്ചുകൂടിയിരിക്കുന്നത്. മുഴുവന്‍ ബോണ്ട് നഴ്‌സുമാരെയും സ്ഥിരപ്പെടുത്താനാവില്ലെന്ന് ആശുപത്രി അധികൃതര്‍  മാനേജ്‌മെന്റ് വ്യക്തമാക്കിയതോടെ  പ്രദേശത്ത് പ്രതിഷേധം ശക്തമായിരിക്കുകയാണ്.  ആശുപത്രി അധികൃതര്‍ക്കെതിരെയും പോലീസിനെതിരെയും മുദ്രാവാക്യം വിളിച്ചും നാട്ടുകാര്‍ റോഡ് ഗതാഗതം ഉപരോധിച്ചും പ്രതിഷേധിച്ചുകൊണ്ടിരിക്കുകയാണ്. നേഴ്സുമാരുടെ സമരത്തോട് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുന്ന നിലപാടിനെതിരെ ശക്തമായ രോഷമാണ് ജനങ്ങളില്‍ നിന്നും ഉയര്‍ന്നു വരുന്നത്.ഇതിനിടെ പ്രതിഷേധ പ്രകടനക്കാര്‍ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി.  പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സമരക്കാരുമായും സര്‍ക്കാരുമായും ബന്ധപ്പെട്ടു. പ്രശ്നം എത്രയും വേഗം പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വി എസിന്റെ ശക്തമായ പിന്തുണ സമരത്തിനു ഉണ്ടാകുമെന്നാണ് ബന്ധപ്പെട്ടവരില്‍ നിന്നും ലഭിക്കുന്ന സൂചന.

- എസ്. കുമാര്‍

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
« • അഭിമന്യു വധം : മുഖ്യപ്രതി പിടിയിൽ
 • കാല വര്‍ഷ ക്കെടുതി : നഷ്ട പരിഹാര വിതരണ ത്തിന് കാല താമസം ഉണ്ടാ വരുത് എന്ന് മുഖ്യമന്ത്രി
 • മഴയിൽ കുതിർന്ന കേരളം : ഹര്‍ത്താല്‍ കരി ദിനമാക്കി എസ്. ഡി. പി. ഐ.
 • സംസ്ഥാനത്ത് ചൊവ്വാഴ്ച എസ്. ഡി. പി. ഐ. ഹര്‍ത്താല്‍
 • എട്ടു ജില്ല കളിലെ വിദ്യാ ഭ്യാസ സ്ഥാപന ങ്ങള്‍ക്ക് തിങ്കളാഴ്ച അവധി
 • മോട്ടോർ വാഹന നിയമ ഭേദ ഗതി : ദേശീയ പണി മുടക്ക് ആഗസ്​റ്റ്​ ഏഴിന്
 • ബസ്സ് സമയം പുനഃ ക്രമീ കരിക്കുന്നു
 • കനത്ത മഴ : സ്‌കൂളു കൾക്ക് അവധി – സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം
 • അജ്ഞാത ഫോണ്‍ : ജാഗ്രതാ മുന്നറി യിപ്പു മായി പോലീസ്
 • കെ. കരുണാ കരൻ ജന്മ ശതാബ്​ദി
 • രാമു കാര്യാട്ടിന് ജന്മ നാട്ടിൽ സ്മാരകം ഒരുങ്ങുന്നു
 • ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥി കള്‍ക്ക് അധിക സീറ്റ് അനുവദിച്ചു
 • എസ്​. ബി. ഐ. യുടെ അക്കൗണ്ടു കളിൽ ഒരു കോടി രൂപ യുടെ അജ്​ഞാത നിക്ഷേപം
 • മഹാരാജാസിലെ കൊല പാതകം : മൂന്നു പേർ കസ്റ്റഡി യിൽ
 • വ്യാജ വെളിച്ചണ്ണ : 51 ബ്രാൻഡു കൾക്ക് നിരോധനം
 • പുതിയ ചീഫ് സെക്രട്ടറി യായി ടോം ജോസ്
 • വ്യാജന്മാർ വിലസുന്നു : പരിശോധന കര്‍ശ്ശനമാക്കി ഭക്ഷ്യസുരക്ഷാ വകുപ്പ്​
 • വാഹനാപകടം: സഹോദര ങ്ങള്‍ അടക്കം 4 മരണം
 • ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി സ്‌കൂൾ വിദ്യാർത്ഥികൾ
 • ജൂൺ 26 : അന്താ രാഷ്ട്ര ലഹരി വിരുദ്ധ ദിനം • സമ്മേളന വേദിയില്‍ ശ്രീമതി...
  കൊച്ചി മെട്രോ : അഴിമതിയുട...
  മുല്ലപ്പെരിയാര്‍ : സംയുക്...
  ലൈംഗികപീഢനം: സന്തോഷ് മാധവ...
  മന്ത്രി മോഹനനൊപ്പം വനിതാ ...
  കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
  പ്ലാച്ചിമട കൊക്കക്കോള കമ്...
  മുല്ലപ്പെരിയാര്‍: വരാനിരി...
  കൊച്ചുബാവ കഥാലോകത്തെ വലിയ...
  ‘നോക്കുകൂലി’ ലോഡിറക്കാത...
  സാമ്പത്തിക അസമത്വം കര്‍ഷക...
  സ്ക്കൂളിലെ ക്യാമറ : വിദ്യ...
  ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
  മിതഭാഷിയായി കര്‍മ്മ കുശലത...
  മന്ത്രി ഗണേഷ്‌ കുമാറും മു...
  വി.എസ്. അച്യുതാനന്ദന്‍ കാ...
  അയ്യപ്പന്‍ എന്ന കവി...
  കാക്കനാടന്‍ അന്തരിച്ചു...
  ലോക്കപ്പ് മര്‍ദ്ദനം : തച്...
  ഗ്രോ വാസു പോലീസ്‌ കസ്റ്റഡ...

  Click here to download Malayalam fonts
  Click here to download Malayalam fonts
  Your Ad Here
  Club Penguin


  ePathram Magazine