തൃക്കാക്കര: ലോക റിക്കോര്‍ഡ് ലക്ഷ്യമാക്കി തൃക്കാക്കര ക്ഷേത്രത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സജീവ് നടത്തുന്ന കാരിക്കേചര്‍ യജ്ഞം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് ആയിരത്തൊന്ന് കാരിക്കേച്ചര്‍ ആണ് സജീവ് ലക്ഷ്യമിടുന്നത്. രാവിലെ സ്വന്തം കാരിക്കേചര്‍ വരച്ചു കൊണ്ടായിരുന്നു തുടക്കം. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള ആളുകള്‍ ആവേശത്തോടെ ആണ് തങ്ങളുടെ കാരിക്കേച്ചറിനായി സജീവിനു മുമ്പില്‍ മുഖം കാണിച്ചത്. നിമിഷ നേരം കൊണ്ട് അവരുടെ രൂപം ഏതാനും വരകളിലൂടെ സജീവ് കടലാസില്‍ പകര്‍ത്തി. സ്വന്തം ചിത്രത്തിന്റെ പകര്‍പ്പ് അവര്‍ക്ക് ഓണ സമ്മാനമായി നല്കി.
ആദായ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനാണ് സജീവ്. അദ്ദേഹത്തിന്റെ ബ്ലോഗ് : കേരള ഹ ഹ ഹ
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാര്‍ട്ടൂണ്‍