ജെര്‍മ്മനി : e പത്രത്തില്‍ നിരവധി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുള്ള കാര്‍ട്ടൂണിസ്റ്റ് ഡോ. തോമസ് കൊടെങ്കണ്ടത്തിന്റെ കാര്‍ട്ടൂണ്‍ അന്താരാഷ്‌ട്ര ചിത്ര മല്‍സരത്തില്‍ സമ്മാനാര്‍ഹമായി. UNESCO, IUPAC – International union of Pure and applied Chemistry, എന്നീ അന്താരാഷ്ട്ര സംഘടനകള്‍ 2011 അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ രസതന്ത്ര സൊസൈറ്റി (European Chemical Society) “എല്ലാം രസതന്ത്രം” (Everything is Chemistry) എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ അന്താരാഷ്‌ട്ര ചിത്ര മത്സരത്തിലാണ് ഡോ. തൊമ്മിയുടെ “Chemistry is Life and Everything” എന്ന കാര്‍ട്ടൂണ്‍ സമ്മാനാര്‍ഹമായത്.
സെപ്തംബര്‍ 1, ബുധനാഴ്ച ജെര്‍മ്മനിയില്‍ നടക്കുന്ന യൂറോപ്യന്‍ രസതന്ത്ര കോണ്ഗ്രസ്സി നോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും എന്ന് ജെര്‍മ്മന്‍ രസതന്ത്ര സൊസൈറ്റി ചെയര്‍മാന്‍ അറിയിച്ചു.
e പത്രം പ്രസിദ്ധീകരിച്ച ഡോ. തൊമ്മിയുടെ കാര്‍ട്ടൂണുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കാര്‍ട്ടൂണ്‍, ബഹുമതി