സജീവിന്റെ “ഉത്രാട പാച്ചിലില്‍” 651 കാരിക്കേച്ചര്‍

August 23rd, 2010

sajjive-balakrishnan-caricature-epathram
തൃക്കാക്കര : നാടും നഗരവും ഉത്രാടപ്പാച്ചിലില്‍ ആയിരുന്നപ്പോള്‍ തൃക്കാക്കരയപ്പന്റെ മുമ്പില്‍ മറ്റൊരു “ഉത്രാടപ്പാച്ചില്‍“. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണ ത്തോടെ കാര്‍ട്ടൂണിസ്റ്റ് സജീവ് നടത്തിയ “ഉത്രാടപ്പാച്ചില്‍” എന്ന കാരിക്കേച്ചര്‍ യജ്ഞം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. റെക്കോര്‍ഡ്‌ നേടുവാനായി 12 മണിക്കൂര്‍ കൊണ്ട് ആയിരം കാരിക്കേച്ചര്‍ വരയ്ക്കുവാനാണ് സജീവ് ലക്ഷ്യമിട്ടിരുന്നത്. രാവിലെ 7.45 മുതല്‍ ആരംഭിച്ച മാരത്തോണ്‍ വര വൈകീട്ട് 7.45 നു അവസാനിച്ചു. 12 മണിക്കൂര്‍ നീണ്ട യജ്ഞ ത്തിനൊടുവില്‍ 651 കരിക്കേച്ചറുകളാണ് കേരളത്തിലെ ഏറ്റവും “തടിയനായ” കാര്‍ട്ടൂണിസ്റ്റ് വരച്ചു തീര്‍ത്തത്. വൈകീട്ട് അദ്ദേഹത്തിന്റെ ഭാര്യ ലേഖയുടെ ചിത്രം വരച്ചു കൊണ്ടായിരുന്നു യജ്ഞം അവസാനിപ്പിച്ചത്.

sajjive-balakrishnan-cartoonist-tom-epathram

കാര്‍ട്ടൂണിസ്റ്റ് സജ്ജീവ് കാര്‍ട്ടൂണിസ്റ്റ് ടോംസിന്റെ കാരിക്കേച്ചര്‍ വരയ്ക്കുന്നു

നടന്മാരായ ജനാര്‍ദ്ദനനും, വിനു മോഹനും, ഗോവിന്ദന്‍ കുട്ടിയുമൊക്കെ സജീവിന്റെ കാരിക്കേച്ചറില്‍ “മുഖം” കാണിച്ചു. പകല്‍‌പ്പൂര ത്തിനിടയിലെ കാരിക്കേച്ചര്‍ പൂരം കാണുവാന്‍ ജനം തടിച്ചു കൂടി. തടിയനായ കാര്‍ട്ടൂണിസ്റ്റ് പക്ഷെ അതീവ വേഗത്തിലും അനായാസ വുമായി തങ്ങളുടെ കാരിക്കേച്ചര്‍ വരയ്ക്കുന്നത് ക്ഷേത്രത്തില്‍ തൊഴുവാന്‍ വരുന്ന ആളുകള്‍ക്ക് കൌതുകമായി. സജീവിന്റെ കാരിക്കേച്ചറുകള്‍ ലിംക ബുക് ഓഫ് റിക്കോര്‍ഡ്സില്‍ സമര്‍പ്പിക്കുമെന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികള്‍ അറിയിച്ചു.

(ഫോട്ടോകള്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി യുടെ ബ്ലോഗില്‍ നിന്നും.)

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

റിക്കോര്‍ഡ് ലക്ഷ്യവുമായി കാര്‍ട്ടൂണിസ്റ്റ് സജീവ്

August 22nd, 2010

തൃക്കാക്കര: ലോക റിക്കോര്‍ഡ് ലക്ഷ്യമാക്കി തൃക്കാക്കര ക്ഷേത്രത്തില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് സജീവ് നടത്തുന്ന കാരിക്കേചര്‍ യജ്ഞം ഏറെ ശ്രദ്ധ പിടിച്ചു പറ്റി. പന്ത്രണ്ടു മണിക്കൂര്‍ കൊണ്ട് ആയിരത്തൊന്ന് കാരിക്കേച്ചര്‍ ആണ് സജീവ് ലക്ഷ്യമിടുന്നത്. രാവിലെ സ്വന്തം കാരിക്കേചര്‍ വരച്ചു കൊണ്ടായിരുന്നു തുടക്കം. സ്ത്രീകളും കുട്ടികളും അടക്കം ഉള്ള ആളുകള്‍ ആവേശത്തോടെ ആണ് തങ്ങളുടെ കാരിക്കേച്ചറിനായി സജീവിനു മുമ്പില്‍ മുഖം കാണിച്ചത്. നിമിഷ നേരം കൊണ്ട് അവരുടെ രൂപം ഏതാനും വരകളിലൂടെ സജീവ് കടലാസില്‍ പകര്‍ത്തി. സ്വന്തം ചിത്രത്തിന്റെ പകര്‍പ്പ് അവര്‍ക്ക്  ഓണ സമ്മാനമായി നല്‍കി.

ആദായ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനാണ് സജീവ്. അദ്ദേഹത്തിന്റെ ബ്ലോഗ് : കേരള ഹ ഹ ഹ

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

തൊമ്മിയുടെ കാര്‍ട്ടൂണിന് അന്താരാഷ്‌ട്ര പുരസ്കാരം

August 13th, 2010

dr-thommy-kodenkandath-epathramജെര്‍മ്മനി : e പത്രത്തില്‍ നിരവധി കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിക്ക പ്പെട്ടിട്ടുള്ള കാര്‍ട്ടൂണിസ്റ്റ് ഡോ. തോമസ്‌ കൊടെങ്കണ്ടത്തിന്റെ കാര്‍ട്ടൂണ്‍ അന്താരാഷ്‌ട്ര ചിത്ര മല്‍സരത്തില്‍ സമ്മാനാര്‍ഹമായി. UNESCO, IUPAC – International union of Pure and applied Chemistry, എന്നീ അന്താരാഷ്ട്ര സംഘടനകള്‍ 2011 അന്താരാഷ്‌ട്ര രസതന്ത്ര വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ രസതന്ത്ര സൊസൈറ്റി  (European Chemical Society) “എല്ലാം രസതന്ത്രം” (Everything is Chemistry) എന്ന പ്രമേയത്തെ ആസ്പദമാക്കി നടത്തിയ അന്താരാഷ്‌ട്ര ചിത്ര മത്സരത്തിലാണ് ഡോ. തൊമ്മിയുടെ “Chemistry is Life and Everything” എന്ന കാര്‍ട്ടൂണ്‍ സമ്മാനാര്‍ഹമായത്.

chemistry-is-life-epathram

സമ്മാനാര്‍ഹമായ കാര്‍ട്ടൂണ്‍

സെപ്തംബര്‍ 1, ബുധനാഴ്ച ജെര്‍മ്മനിയില്‍ നടക്കുന്ന യൂറോപ്യന്‍ രസതന്ത്ര കോണ്ഗ്രസ്സി നോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വെച്ച് പുരസ്കാരം സമ്മാനിക്കും എന്ന് ജെര്‍മ്മന്‍ രസതന്ത്ര സൊസൈറ്റി ചെയര്‍മാന്‍ അറിയിച്ചു.

e പത്രം പ്രസിദ്ധീകരിച്ച ഡോ. തൊമ്മിയുടെ കാര്‍ട്ടൂണുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഓണ്‍ലൈന്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം

August 9th, 2010

dr-thommy-kodenkandath-epathramകൊച്ചി : കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ കാര്ട്ടൂണിസ്റ്റ് ഡോ. തൊമ്മി കൊടെങ്കണ്ടത്തിന്റെ കാര്‍ട്ടൂണുകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനം സംഘടിപ്പിച്ചു. “Drawn Options” എന്ന പേരിലുള്ള പ്രദര്‍ശനം പ്രശസ്ത കാര്ട്ടൂണിസ്റ്റുകളായ പി. കെ. എസ്. കുട്ടി അമേരിക്കയില്‍ നിന്നും യേശുദാസന്‍ കേരളത്തില്‍ നിന്നും ഉദ്ഘാടനം ചെയ്തു.

മദ്രാസ്‌ അണ്ണാ സര്‍വകലാശാലയുടെ കലാ കൃതി പുരസ്കാരം, ഐ. ഐ. ടി. മദ്രാസിന്റെ മര്‍ദിഗ്രാസ് പുരസ്കാരം, കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാരിക്കേച്ചര്‍ പുരസ്കാരം, കോഴിക്കോട്‌ സര്‍വകലാശാലയുടെ യൂത്ത്‌ ഫെസ്റ്റിവല്‍ പുരസ്കാരം എന്നിങ്ങനെ ഒട്ടനവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ച കാര്‍ട്ടൂണിസ്റ്റാണ് ഡോ. തൊമ്മി കൊടെങ്കണ്ടത്ത്.

അമേരിക്കയിലെ യൂണിയന്‍ ഓഫ് കണ്‍സേണ്‍ട് സയന്റിസ്റ്റ്സ് സംഘടിപ്പിച്ച അന്താരാഷ്‌ട്ര കാര്‍ട്ടൂണ്‍ മല്‍സരത്തില്‍ ഫൈനലിസ്റ്റ് കൂടിയാണ് ഡോ. തൊമ്മി.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക അംഗമായ ഡോ. തൊമ്മി അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എഡിറ്റോറിയല്‍ കാര്ട്ടൂണിസ്റ്റ്സ് എന്ന സംഘടനയില്‍ അസോസിയേറ്റ്‌ അംഗവുമാണ്. അമേരിക്കയിലെ എസന്റ്റ്‌ സോളാര്‍ ടെക്നോളജീസ് എന്ന കമ്പനിയില്‍ സീനിയര്‍ സയന്റിസ്റ്റ്‌ ആയി ജോലി ചെയ്യുന്നു.

ഡോ. തൊമ്മിയുടെ നിരവധി കാര്‍ട്ടൂണുകള്‍ e പത്ര ത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. e പത്ര ത്തിന്റെ അമേരിക്കയിലെ പ്രതിനിധി കൂടിയാണ് ഇദ്ദേഹം.

കാര്‍ട്ടൂണ്‍ പ്രദര്‍ശനം കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

e പത്രം പ്രസിദ്ധീകരിച്ച ഡോ. തൊമ്മിയുടെ കാര്‍ട്ടൂണുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

സംസ്ഥാന കാര്‍ട്ടൂണ്‍ പുരസ്കാരം – ടി.കെ. സുജിത്തിനു ഹാട്രിക്ക്

May 6th, 2010

T.K. Sujithചിരിയും ചിന്തയും സമന്വയിപ്പിച്ച്, കുറിക്കു കൊള്ളുന്ന കാര്‍ട്ടൂണുകള്‍ വരക്കുന്ന ടി. കെ. സുജിത്തിന് തുടര്‍ച്ചയായി മൂന്നാം തവണയും സംസ്ഥാന അവാര്‍ഡ് ലഭിച്ചു. കേരള കൌമുദിയിലെ സ്റ്റാഫ് കാര്‍ടൂണിസ്റ്റായ ഇദ്ദേഹം, 2009 ഡിസംബര്‍ 27 നു കേരള കൌമുദിയുടെ വാരാന്ത്യ കൌമുദിയില്‍ വരച്ച “നവരസങ്ങള്‍” എന്ന രാഷ്ടീയ കാര്‍ട്ടൂണാണ് അവാര്‍ഡിന് അര്‍ഹമായത്. തോമസ് ജേക്കബ്, യേശുദാസന്‍, പ്രസന്നന്‍ ആനിക്കാട് എന്നിവരാണ് അവാര്‍ഡ് നിര്‍ണയിച്ചത്.

2009 ലെ പ്രധാന രാഷ്ട്രീയ സംഭവ വികാസങ്ങളെ അടിസ്ഥാനമാക്കി വരച്ച ഈ കാര്‍ട്ടൂണ്‍ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

navarasangal-sujith

പുരസ്കാരത്തിന് അര്‍ഹമായ "നവരസങ്ങള്‍" എന്ന കാര്‍ട്ടൂണ്‍

തൃശ്ശൂര്‍ തിരുമിറ്റക്കാട് ടി. ആര്‍. കുമാരന്റേയും, പി. ആര്‍. തങ്കമണിയുടേയും മകനായ സുജിത്ത് വിദ്യാര്‍ഥി യായിരിക്കെ തന്നെ കാ‍ര്‍ട്ടൂണ്‍ രചനയില്‍ നിരവധി പുരസ്കാരങ്ങള്‍ കരസ്ഥ മാക്കിയിട്ടുണ്ട്. 1997 മുതല്‍ 2000 വരെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍ സോണ്‍ കലാ മത്സരങ്ങളില്‍ കാര്‍ട്ടൂണ്‍ രചനയില്‍ ഒന്നാം സ്ഥാനം ഇദ്ദേഹത്തിനായിരുന്നു. 2000-ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ചിത്ര പ്രതിഭ അവാര്‍ഡിനും അര്‍ഹനായിട്ടുണ്ട്. ഇന്ദുലേഖ.കോം സംഘടിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ കാര്‍ടൂണ്‍ എക്സിബിഷന്‍ ലിംകാ ബുക്സ് ഓഫ് റെക്കോര്‍ഡ്സ് 2009-ല്‍ ഇടം പിടിച്ചിരുന്നു. 2005 ലാണ് ആദ്യമായി സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. കേരള ലളിത കലാ അക്കാഡമി ഓണറബിള്‍ മെന്‍ഷന്‍, 2006 ലും 2008 ലും തിരുവനന്തപുരം പ്രസ്‌ ക്ലബ് അവാര്‍ഡ്, പാമ്പന്‍ മാധവന്‍ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

രാഷ്ടീയം പ്രധാന പ്രമേയമാക്കി കാര്‍ട്ടൂണുകള്‍ വരയ്ക്കുന്ന സുജിത്തിന്റെ രചനകള്‍ക്ക് മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ആണ് സമീപ കാലത്ത് ഏറ്റവും അധികം വിഷയ മായിട്ടുള്ളത്. സുജിത്തിന്റെ ബ്ലോഗ്ഗായ www.tksujith.blogspot.com മലയാളത്തിലെ ആദ്യ കാര്‍ട്ടൂണ്‍ ബ്ലോഗ്ഗാണ്. എല്‍. എല്‍. എം. ബിരുദധാരിയായ സുജിത് ഇപ്പോള്‍ തിരുവനന്തപുരത്താണ് താമസം. ഭാര്യ അഡ്വ. എം നമിത , മക്കള്‍: അമല്‍, ഉമ.

കാര്‍ട്ടൂണിസ്റ്റ് സുജിത്തിന് പുരസ്കാരം

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »


« ലയനം യു. ഡി. എഫില്‍ ചര്‍ച്ച ചെയ്യണം : കുഞ്ഞാലിക്കുട്ടി
കിനാലൂരില്‍ ലാത്തിച്ചാര്‍ജ്ജ് »



  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine