തിരുവനന്തപുരം : രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പുതുതായി പണിത വെണ്ണക്കല്‍ പര്‍ണ്ണശാലയുടെ സമര്‍പ്പണം നടത്തി. തിരുവനന്തപുരം സന്ദര്‍ശിക്കുന്ന രാഷ്ട്രപതി ഇന്ന് രാവിലെ പത്തരയ്ക്കാണ് ആശ്രമത്തില്‍ എത്തി വിരിഞ്ഞ താമരയുടെ രൂപത്തിലുള്ള ഈ മനോഹര സൌധത്തിന്റെ സമര്‍പ്പണം നടത്തിയത്. കരുണാകര ഗുരുവിന്റെ പര്‍ണ്ണശാല നിന്നിരുന്ന അതേ സ്ഥലത്താണ് വെണ്ണക്കല്ലില്‍ തീര്‍ത്ത ഈ വിസ്മയ മന്ദിരം സ്ഥിതി ചെയ്യുന്നത്. 28 മീറ്ററോളം ഉയരമുള്ള ഈ പര്‍ണ്ണശാലയുടെ നിര്‍മ്മിതിക്ക് 30 കോടി രൂപയിലധികം ചിലവ് വന്നു എന്ന് കണക്കാക്കപ്പെടുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള സാംസ്കാരിക വ്യക്തിത്വം, മതം
മോഹന്‍ലാല്‍ പറഞ്ഞത് പോലെ… ഇത്രയും പണം ഉണ്ടായിരുന്നെങ്കില്‍ എത്ര കുറ്റി പുട്ട് തിന്നാമായിരുന്നു? എത്ര പാവപ്പെട്ടവര്‍ക്ക് ആശ്വാസമേകാമായിരുന്നു?