കോഴിക്കോട്: കായിക വിനോദം ചൂതാട്ടത്തിന് വഴി മാറുന്നത് അപലപനീയവും കായിക ഇനങ്ങളുടെ താത്പര്യങ്ങള്‍ ഹനിക്കുന്ന തുമാണെന്ന് ഐ. എസ്. എം. സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു.
ജീവിതത്തിന്റെ ലക്ഷ്യം വിസ്മരിച്ച് കായിക ആസ്വാദനം ദിനചര്യയുടെ ഭാഗമാക്കുന്ന വിധത്തിലുള്ള പുതിയ തലമുറയുടെ സമീപനം ഗുരുതരമായ സാമൂഹിക ഭവിഷ്യത്തുകള്‍ സൃഷ്ടിക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
ആരോഗ്യം, സമയം, ധനം എന്നിവ രാജ്യത്തിന്റെ വികസനത്തിനും, സാമൂഹിക ക്ഷേമത്തിനും ക്രിയാത്മകമായി ഉപയോഗി ക്കേണ്ടതിനു പകരം ഫുട്ബോള്‍ ഉള്‍പ്പെടെയുള്ള കായിക വിനോദങ്ങള്‍ക്കു വേണ്ടി ധൂര്‍ത്തടിക്കുന്നത് ദൈവീക അധ്യാപനങ്ങളെ നിഷേധിക്കുന്നതിന് തുല്ല്യമാണ്.
കായിക ജ്വരത്തെ നിരുത്സാഹ പ്പെടുത്താന്‍ മത രാഷ്ട്രീയ സാമൂഹിക നേതൃത്വം ക്രിയാത്മകമായ ഇടപ്പെടല്‍ നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. എന്തിന്റെ പേരിലായാലും ചൂതാട്ടത്തെ ഇസ്ലാം ശക്തമായി നിരാകരി ക്കുന്നുണ്ടെന്ന് മുസ്ലിം സമൂഹം തിരിച്ചറിയണം.
കായിക വിനോദങ്ങളുടെ മറവില്‍ കുത്തക കമ്പനികള്‍ തങ്ങളുടെ ഉല്പനങ്ങള്‍ വിറ്റഴിക്കുന്നതിന് ഒരുക്കുന്ന കെണിയില്‍ പെടാതിരിക്കാനും, ഉപഭോഗ സംസ്കാരത്തിന്റെ അടിമത്വ ത്തിലേക്ക് സമൂഹം തെന്നി മാറാതിരിക്കാനും കടുത്ത ജാഗ്രത പാലിക്കണമെന്നും യോഗം ആഹ്വാനം ചെയ്തു.
സമൂഹത്തില്‍ കായിക മത്സരങ്ങള്‍ ജ്വരമായി വളര്‍ത്തുന്ന വിധം പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെ സമീപനം മാറണമെന്ന് യോഗം ആവശ്യപ്പെട്ടു.
വിദ്യാര്‍ത്ഥി യുവജന ങ്ങള്‍ക്കിടയില്‍ പക്വതയുളള കായിക സംസ്കാരം വളത്തിയെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പദ്ധതികള്‍ ആവഷ്കരി ക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രസിസഡണ്ട് സയ്യിദ് മുഹമ്മദ് ശാക്കിര്‍ അധ്യക്ഷത വഹിച്ചു. ജനല്‍ സെക്രട്ടറി ടി. കെ. അഷ്റഫ്, നബീല്‍ രണ്ടാത്താണി, ശംസുദ്ദീന്‍ പാലത്ത്, അബ്ദുല്‍ ഖാദര്‍ പറവണ്ണ, അബ്ദുറഹ്മാന്‍ അന്‍സാരി, അഡ്വ. ഹബീബു റഹ്മാന്‍, കെ. സജ്ജാദ്, അബ്ദുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു.
-
(അയച്ചു തന്നത് : സക്കറിയ മുഹമ്മദ് അബ്ദുറഹിമാന്‍)