ഭിന്ന ശേഷിക്കാരുടെ യാത്രാ പാസ്സ് : മാനദണ്ഡം പുതുക്കി

November 1st, 2022

special-driving-test-for-differently-specially-abled-persons-ePathram
കണ്ണൂര്‍ : 45 ശതമാനം അംഗ പരിമിതരായ ഭിന്ന ശേഷി ക്കാർക്ക് സ്വകാര്യ ബസ്സുകളിൽ യാത്രാ കൂലി യിൽ ഇളവു ലഭിക്കുന്നതിന് പാസ്സ് ലഭിക്കും. സർക്കാർ ഇതു സംബന്ധിച്ചുള്ള മാനദണ്ഡം പുതുക്കി ഉത്തരവു പുറപ്പെടുവിച്ചു.

50 ശതമാനം അംഗ പരിമിതര്‍ ആയവർക്ക് ആയിരുന്നു നേരത്തേ ആനുകൂല്യത്തിന് അർഹത. കണ്ണൂർ ജില്ല യിൽ നടന്ന വാഹനീയം അദാലത്തിൽ ലഭിച്ച പരാതി പരിഗണിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജുവാണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്.

28-10-2022ലെ G.O(Rt) No. 448/2022/Trans പ്രകാരമാണു ഭേദഗതി ഉത്തരവ്. ഇതു പ്രകാരം കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് ആർ. ടി. ഓഫീസിൽ നിന്ന് കുപ്പം സ്വദേശി ടി. വി. ഫിറോസ് ഖാന് യാത്രാ പാസ്സ് നൽകിയതായി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിൽ നിന്ന് അറിയിച്ചു. PRD 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന് തുടക്കം

November 1st, 2022

iuml-flag-indian-union-muslim-league-ePathram
കോഴിക്കോട് : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് മെമ്പർ ഷിപ്പ് ക്യാമ്പയിന്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങി നവംബർ മുപ്പതിന് സമാപിക്കും. മെമ്പർമാരുടെ വ്യക്തിഗത വിവരങ്ങൾ ഡിജിറ്റലായി ശേഖരിക്കുന്ന രീതിയിലാണ് ഒരു മാസം നീണ്ടു നിൽക്കുന്ന മെമ്പർ ഷിപ്പ് ക്യാമ്പയിൻ എന്നുള്ള പ്രത്യേകത കൂടിയുണ്ട്.

മുസ്ലിം ലീഗ് അംഗങ്ങളുടെ മുഴുവൻ വിവരങ്ങളും രേഖപ്പെടുത്തുന്നതാകും ഡിജിറ്റൽ അംഗത്വ രജിസ്ട്രേഷൻ. അംഗത്വ വിതരണത്തിന് പിന്നാലെ ബ്രാഞ്ച് തലം മുതൽ പാർട്ടി പുനഃസംഘടന നടക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വർഷം സംസ്ഥാന കമ്മറ്റിക്ക് പുതിയ ഭാര വാഹികളെ തെരഞ്ഞെടുക്കുക എന്നതു കൂടി മുസ്ലിം ലീഗ് ലക്ഷ്യമിടുന്നു.

അംഗത്വ വിതരണത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിക്കും.

* Image Credit : IUML WiKi

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ അന്തരിച്ചു

October 31st, 2022

rsp-leader-t-j-chandra-choodan-ePathram
തിരുവനന്തപുരം : ആർ. എസ്. പി. യുടെ മുതിര്‍ന്ന നേതാവ് പ്രൊഫസര്‍. ടി. ജെ. ചന്ദ്ര ചൂഢൻ (83) അന്തരിച്ചു. തിരുവനന്ത പുരത്തെ സ്വകാര്യ ആശു പത്രിയില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. ആര്‍. എസ്. പി. യുടെ ദേശീയ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാർത്ഥി സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയ രംഗത്ത് എത്തി. കെ. ബാല കൃഷ്ണന്‍റെ കൗമുദിയിൽ പ്രവർത്തിച്ചു. ശാസ്‌താം കോട്ട ദേവസ്വം ബോർഡ്‌ കോളേജിൽ അദ്ധ്യാപകന്‍ ആയിരുന്ന ചന്ദ്ര ചൂഡന്‍ പി. എസ്. സി. അംഗം ആയിരുന്നു. ആര്യനാട് നിന്നും നിയമസഭ യിലേക്ക് മത്സരിച്ചിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കുറച്ചു കാലമായി സജീവ രാഷ്ട്രീയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. WiKi

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നിയമാനുസൃതം അല്ലാത്ത ബല പ്രയോഗം പാടില്ല : ഡി. ജി. പി.

October 26th, 2022

dgp-anil-kant-ips-state-police-chief-ePathram
തിരുവനന്തപുരം : നിയമം അനുശാസിക്കുന്ന സാഹചര്യങ്ങളില്‍ അല്ലാതെ ഒരു കാരണ വശാലും ബല പ്രയോഗം പാടില്ല എന്ന് പോലീസുകാർക്ക് ഡി. ജി. പി. അനിൽ കാന്തിന്‍റെ കർശ്ശന നിർദ്ദേശം. ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്‍റെ ഭാഗമായി ബല പ്രയോഗം വേണ്ടി വന്നാല്‍ അത് നിയമാനുസൃതം മാത്രമേ ആകാവൂ. വ്യക്തികളെ പോലീസ് സ്റ്റേഷനുകളില്‍ എത്തിക്കുമ്പോള്‍ നിയമ പരമായ നടപടികള്‍ ഉറപ്പാക്കണം.

വൈദ്യ പരിശോധന ഉൾപ്പെടെയുള്ളവ കൃത്യമായി നടക്കുന്നു എന്ന് ഉറപ്പു വരുത്തേണ്ട ചുമതല സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാർ, സ്റ്റേഷൻ ഹൗസ് ഓഫീസർമാർ എന്നിവര്‍ക്ക് ആയിരിക്കും. കസ്റ്റഡി മർദ്ദനം ഉൾപ്പെടെയുള്ള ആക്ഷേപങ്ങൾ പൊലീസിന് നേരെ ഉയരുന്ന സാഹചര്യത്തിലാണ് ഡി. ജി. പി.യുടെ നിർദ്ദേശം.

ജില്ലാ പോലീസ് മേധാവിമാര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും കൃത്യമായ ഇടവേളകളില്‍ സന്ദര്‍ശനം നടത്തണം. പോലീസ് സ്റ്റേഷനുകളിലെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍മാര്‍ വിലയിരുത്തണം.

വിവിധ പോലീസ് സ്റ്റേഷനുകളുടെ അധികാര പരിധിയില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് എത്രയും വേഗം കൃത്യവും സമഗ്രവുമായ വിവരങ്ങള്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് വിഭാഗം ശക്തി പ്പെടുത്തണം. ജില്ലാ പൊലീസ് മേധാവികളുടേയും റേഞ്ച് ഡി. ഐ. ജി. മാരുടെയും സോൺ ഐ. ജി. മാരുടെയും ഓൺ ലൈൻ യോഗത്തിലാണ് ഡി. ജി. പി. ഈ നിർദ്ദേശങ്ങൾ നൽകിയത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഭിന്ന ശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസിന് പ്രത്യേക സൗകര്യം

October 24th, 2022

special-driving-test-for-differently-specially-abled-persons-ePathram
തൃശൂര്‍ : ഭിന്ന ശേഷിക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിന് പ്രത്യേക സൗകര്യം ഒരുക്കും എന്ന് ഗതാഗത വകുപ്പു മന്ത്രി ആന്‍റണി രാജു. ഭിന്ന ശേഷി ക്കാരായ അപേക്ഷകരുടെ ലേണേഴ്സ് ടെസ്റ്റ്, ഡ്രൈവിംഗ് ടെസ്റ്റ് എന്നിവ ഉൾപ്പെടെ അവർക്ക് കൂടി സൗകര്യപ്പെടുന്ന സ്ഥലത്തു വെച്ച് പ്രത്യേകമായി നടത്തുവാനും അല്ലാത്ത പക്ഷം ഭിന്ന ശേഷിക്കാരായ അപേക്ഷകരുടെ അടുത്തേക്ക് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി അവ പൂർത്തീകരിക്കണം എന്നുമാണ് മന്ത്രിയുടെ നിർദ്ദേശം.

തൃശൂരിൽ നടന്ന ‘വാഹനീയം’ പരാതി പരിഹാര അദാലത്തിൽ ഇതുമായി ബന്ധപ്പെട്ട്റ വന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ഉന്നയിച്ച ആവശ്യ ത്തിനുള്ള മറുപടി ആയിട്ടാണ് ഗതാഗത വകുപ്പു മന്ത്രി ഇക്കാര്യം അറിയിച്ചത്. ഒരാഴ്ചയ്ക്കകം ഔദ്യോഗിക ഉത്തരവ് ഇറങ്ങും എന്ന് ഫയലിൽ ഒപ്പു വെച്ച് മന്ത്രി അറിയിച്ചു.

പൊതു അപേക്ഷകർക്ക് ലേണേഴ്സ് ടെസ്റ്റ് നടക്കുന്ന ഇട ങ്ങളിൽ എത്തിച്ചേരാനും അഡാപ്റ്റഡ് വാഹന ങ്ങളുമായി ഭിന്ന ശേഷി ക്കാർക്ക് ഡ്രൈവിംഗ് ടെസ്റ്റിൽ പങ്കെടുക്കാനും ഉള്ള പ്രയാസം ആയിരുന്നു റവന്യൂ മന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ ഫാദർ സോളമന്‍റെ പരാതി കൂടി പരിഗണിച്ചായിരുന്നു ഇത്. പതിറ്റാണ്ടുകളായി ഭിന്ന ശേഷിക്കാർ അനുഭവിക്കുന്ന ഈ പ്രശ്ന ത്തിന് പരിഹാരം കണ്ടെത്താൻ ഈയൊരു അദാലത്തിൽ സാദ്ധ്യമായി.

പേക്ഷകളുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഒന്നോ രണ്ടോ മാസത്തില്‍ ഒരിക്കൽ ഇവർക്കായി പ്രത്യേക ടെസ്റ്റുകൾ സംഘടിപ്പിക്കാനും മന്ത്രി നിർദ്ദേശം നൽകി. ഭിന്ന ശേഷിക്കാർക്ക് സൗജന്യ നിരക്കിൽ ബസ്സ് യാത്ര അനുവദിക്കും എന്ന് കഴിഞ്ഞ ദിവസം പാലക്കാട് നടന്ന വാഹനീയം അദാലത്തിൽ മന്ത്രി ആന്‍റണി രാജു പ്രഖ്യാപിച്ചിരുന്നു. PRD

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പ്രവാസി അമേച്വർ നാടകോത്സവം : സ്‌ക്രിപ്റ്റുകൾ ക്ഷണിച്ചു
Next »Next Page » നിയമാനുസൃതം അല്ലാത്ത ബല പ്രയോഗം പാടില്ല : ഡി. ജി. പി. »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine