തിരുവനന്തപുരം : പോലീസ് ഉദ്യോഗസ്ഥര്‍ വളരെ മാന്യമായും വിനയത്തോടെയും മാത്രമേ പൊതു ജന ങ്ങളു മായി പെരുമാറാന്‍ പാടുള്ളൂ എന്ന് സംസ്ഥാന പോലീസ് മേധാവി യുടെ നിർദ്ദേശം. നീ, എടാ, എടീ എന്നീ വാക്കുകള്‍ ഉപയോഗിച്ച് അഭി സംബോധന ചെയ്യുന്ന രീതി ഒരു കാരണ വശാലും തുടരുവാന്‍ പാടില്ല. പൊതു ജനങ്ങളോട് സഭ്യമായ വാക്കുകള്‍ മാത്രമേ പറയാവൂ എന്നും ഡി. ജി. പി. അനിൽ കാന്ത്.
പോലീസ് ഉദ്യോഗസ്ഥര്‍ പൊതു ജനങ്ങളോട് പെരു മാറുന്ന രീതികള്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് നിരീക്ഷിക്കും. നിര്‍ദ്ദേശത്തിന് വിരുദ്ധമായ സംഭവങ്ങള്‍ ഉണ്ടായാല്‍ ബന്ധപ്പെട്ട യൂണിറ്റ് മേധാവി ഉടന്‍ നടപടി സ്വീകരിക്കും.
പത്ര – ദൃശ്യ മാധ്യമങ്ങള്‍, സാമൂഹ്യ മാധ്യമങ്ങള്‍ എന്നിവ വഴി ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍ പ്പെടു കയോ പരാതികള്‍ ലഭിക്കുകയോ ചെയ്താല്‍ യൂണിറ്റ് മേധാവി ഉടന്‍ തന്നെ വിശദമായ അന്വേഷണം നടത്തി അച്ചടക്ക നടപടി സ്വീകരിക്കണം എന്നും സര്‍ക്കുലറില്‍ പറയുന്നു.
പൊതുജനങ്ങള്‍ക്ക് ഇടയില്‍ പോലീസ് സേന യുടെ സല്‍പ്പേരിന് കളങ്കവും അപകീര്‍ത്തിയും ഉണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാതെ നോക്കുവാന്‍ യൂണിറ്റ് മേധാവിമാര്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നും പോലീസ് മേധാവി ഓര്‍മ്മിപ്പിച്ചു. ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഡി. ജി. പി. യുടെ നിര്‍ദ്ദേശം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ഇന്റര്‍നെറ്റ്, പോലീസ്, മനുഷ്യാവകാശം, സാമൂഹികം, സാമൂഹ്യക്ഷേമം