തിരുവനന്തപുരം : വര്‍ഗ്ഗീയ വിദ്വേഷം നിറഞ്ഞ പരാമര്‍ശങ്ങള്‍ പടര്‍ത്തുന്നവര്‍ക്ക് എതിരെ കര്‍ശ്ശന നടപടി എടുക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സമൂഹത്തില്‍ വിവേചനം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നവര്‍ ആരൊക്കെ തന്നെ ആയിരുന്നാലും അവര്‍ക്ക് എതിരെ വിട്ടു വീഴ്ച യില്ലാതെ നടപടി എടുക്കുവാന്‍ ചീഫ് സെക്രട്ടറിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗ ത്തില്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സമൂഹ മാധ്യമങ്ങളി ലൂടെ അടക്കം വിഭാഗീയത ഉണ്ടാക്കുവാനുള്ള ഒരു ശ്രമവും അനുവദിക്കരുത് എന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
മത നിരപേക്ഷ പാരമ്പര്യവും മത സാഹോദര്യവും നില നില്‍ക്കുന്ന സംസ്ഥാനമാണ്. കേരളത്തിന്റെ ഈ പൊതു സ്വഭാവവും സവിശേഷതയും തകര്‍ക്കുവാനുള്ള ബോധ പൂര്‍വ്വമായ ശ്രമമാണ് ചില കോണുകളില്‍ നിന്ന്ഉയര്‍ന്നു വരുന്നത്. ഇത്തരം നീക്കങ്ങള്‍ക്ക് എതിരെ ശക്തമായ നടപടി ഉണ്ടാകും എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
- Press Meet Live : FaceBook
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, social-media, എതിര്‍പ്പുകള്‍, കുറ്റകൃത്യം, പോലീസ്, വിവാദം, സാമൂഹികം