അനുഭവ സമ്പത്ത് കഥയാക്കിയ സി.വി. ശ്രീരാമൻ

October 10th, 2011

മലയാളത്തിലെ പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായ സി.വി. ശ്രീരാ‍മൻ 2007 ഒക്ടോബർ10നു നമ്മെ വിട്ടുപോയി. സാഹിത്യ രംഗത്തും രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ ചെറുകഥകള്‍ എക്കാലത്തും മലയാളത്തിന്റെ ശക്തിയാണ്, അനുഭവ സമ്പത്ത് അനായാസമായി അവതരിപ്പിച്ച അദ്ദേഹത്തിന്റെ നിരവധി കഥകള്‍ മലയാളത്തില്‍ അഭ്രപാളിയില്‍ എത്തിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളായി അവ ഇന്നും നിലനില്‍ക്കുന്നു, മലയാളത്തിലെ പ്രമുഖ സം‌വിധായകരായ ജി. അരവിന്ദൻ (വാസ്തുഹാര, ചിദംബരം), കെ.ആർ. മോഹനൻ (പുരുഷാർത്ഥം), ടി.വി. ചന്ദ്രൻ (പൊന്തൻമാട) എന്നിവരാണ് ശ്രീരാമന്റെ കഥകൾക്ക് ചലച്ചിത്രാവിഷ്കാരം നൽകിയിട്ടുള്ളത്. കഥകള്‍ അനായാസേന മരണം, റെയിൽ‌വേ പാളങ്ങൾ, എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കഥകളാണ്. 1983-ൽ കേരള സാഹിത്യ അക്കാദമി അവാർഡും ശ്രീരാമന്റെ കഥകൾ എന്ന ചെറുകഥാ സമാഹാരത്തിന് 1999-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചു കൊടാതെ അബുദാബി ശക്തി അവാർഡ്- വാസ്തുഹാര, കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് (മികച്ച സിനിമ)- വാസ്തുഹാര, രാഷ്ടപതിയുടെ സുവർണ്ണ മയൂരം- ചിദംബരം എന്ന സിനിമക്ക് എന്നിവയും അദ്ദേഹത്തെ തേടിയെത്തി
1931 ഫെബ്രുവരി 7-ന്‌ കുന്നംകുളം പോർക്കുളം ചെറുതുരുത്തിയിൽ ജനിച്ചു. അച്ഛൻ വേലപ്പനും അമ്മ ദേവകിയും. സിലോണിലായിരുന്നു ബാല്യം. പ്രാഥമിക വിദ്യാഭ്യാസവും സിലോണിൽ ആയിരുന്നു. തുടർന്ന് കുന്നംകുളം ഗവൺ‌മെന്റ് ഹൈസ്കൂൾ, തൃശ്ശൂർ സെന്റ് തോമസ് കോളേജ്, മംഗലാപുരം സെന്റ് അലോഷ്യസ് കോളേജ്, മദ്രാസ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്നായി വിദ്യാഭ്യാസം. ഏഴു വർഷം ആന്തമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിൽ കിഴക്കൻ ബംഗാൾ അഭയാർത്ഥികളെ കുടിയേറിപ്പാർപ്പിക്കുന്ന വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു. തുടർന്ന് കേരളത്തിൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങി.

സി.വി. ശ്രീരാമന്റെ പല കഥകളും ശ്രീലങ്കയും കൊൽക്കൊത്തയും ആന്തമാനും തമിഴ്നാടും പശ്ചാത്തലമായുള്ളതാണ്. പ്രവാസവും ഒറ്റപ്പെടലും അദ്ദേഹത്തിന്റെ കഥകളിലെ പ്രധാന വിഷയങ്ങളാണ് എങ്കിലും ഓരോ കഥകളും വ്യത്യസ്ഥമാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇംഗ്ലീഷിലും ജർമ്മനിലും നിരവധി ഇന്ത്യൻ ഭാഷകളിലും അദ്ദേഹത്തിന്റെ രചനകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടി അംഗമായിരുന്ന ശ്രീരാമൻ പാർട്ടി പിളർന്നപ്പോൾ സി.പി.ഐ (എം) അംഗമായി.12 വർഷം പോർക്കുളം ഗ്രാമപഞ്ചായത്ത്, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്. 1988 മുതൽ1991 വരെ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് സമിതിയംഗവും വൈസ് പ്രസിഡന്റുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അംഗമായും പ്രവർത്തിച്ചു.സജീവ രാഷ്ട്രീയ പ്രവർത്തനം നല്ല സാഹിത്യ സൃഷ്ടിയുടെ പിറവിക്ക് തടസ്സാകുന്നില്ലെന്ന് അദ്ദേഹം തെളിയിച്ചു.

വാസ്തുഹാര, ക്ഷുരസ്യധാര, ദുഃഖിതരുടെ ദുഃഖം, പുറം കാഴ്ചകൾ, ചിദംബരം, എന്റോസി വലിയമ്മ, പുതുമയില്ലാത്തവരുടെ നഗരം, ചക്ഷുശ്രവണ ഗളസ്ഥമാം, വെളുത്ത പക്ഷിയെക്കാത്ത്, ശ്രീരാമന്റെ കഥകൾ, ഇഷ്ടദാനം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍

-

വായിക്കുക:

അഭിപ്രായം എഴുതുക »

എലിസബത്ത്‌ താടിക്കാരന്‍ മിസ്‌ കേരള

October 9th, 2011

elizabeth-thadikkaran-epathram

കൊച്ചി : മിസ്‌ കേരള 2011 ആയി കൊച്ചിയിലെ സുന്ദരി എലിസബത്ത്‌ താടിക്കാരന്‍ തെരഞ്ഞെടുക്കപ്പെട്ടു. കൊച്ചി ലീ മെറിഡിയന്‍ ഹോട്ടലില്‍ വെച്ച് നടന്ന സൌന്ദര്യ മല്‍സരത്തില്‍ 19 സുന്ദരിമാരെ തോല്‍പ്പിച്ചാണ് എലിസബത്ത്‌ കേരള സുന്ദരി പട്ടം നേടിയത്‌. ശ്രുതി നായര്‍ക്ക് രണ്ടാം സ്ഥാനവും മരിയ ജോണിന് മൂന്നാം സ്ഥാനവും ലഭിച്ചു. സിനിമാ നടി പൂര്‍ണിമ ഇന്ദ്രജിത്ത്, സംവിധായകന്‍ സിദ്ദീഖ്‌, മിസ്‌ ഇന്ത്യ നേഹ ഹിംഗെ, മോഡലായ അര്ഷിത ത്രിവേദി, ബോളിവുഡ്‌ സംവിധായകന്‍ റോഷന്‍ അബ്ബാസ്‌ എന്നിവര്‍ അടങ്ങിയ ജഡ്ജിംഗ് പാനലാണ് സുന്ദരിമാരെ തെരഞ്ഞെടുത്തത്‌.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പി. രാമകൃഷ്ണന്‍ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

October 8th, 2011

p.ramakrishnan-epathram

കണ്ണൂര്‍: കൂത്തുപറമ്പ് വെടിവെപ്പിനെ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ കണ്ണൂര്‍ ഡി. സി. സി. പ്രസിഡണ്ട് പി.രാമകൃഷ്ണന്‍ രാജി വെച്ചു. രാജി കത്ത് കെ. പി. സി. സി. പ്രസിഡണ്ടിനു ഫാക്സ് ചെയ്തു.  കുറച്ച് കാലങ്ങളായി കെ. സുധാകരന്‍ എം. പി. ക്കെതിരെ രാമകൃഷ്ണന്‍ നിരന്തരം പ്രസ്താവനകള്‍ നടത്തി വരികയായിരുന്നു. ഇതിനോടനുബന്ധിച്ച് കുറച്ചു  നാള്‍ മുമ്പ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പി. രാമകൃഷ്ണനെ ഡി. സി. സി. ഓഫീസില്‍ കയറുവാന്‍ അനുവദിക്കാതെ തടയുകയുണ്ടായി. കെ. സുധാകരന്‍ – പി. രാമകൃഷണന്‍ പോര് പിന്നീട് തെരുവിലേക്കും വ്യാപിച്ചു.  കണ്ണൂരിലെ കോണ്‍ഗ്രസ്സിലെ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ പരസ്യ പ്രസ്താവന നടത്തുന്നതില്‍ നിന്നും നേതാക്കളെ കെ. പി. സി. സി. നേതൃത്വം വിലക്കിയിരുന്നു. എന്നാല്‍ അതു കണക്കിലെടുക്കാതെ പി. രാമകൃഷ്ണന്‍ കെ. സുധാകരനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളും ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം പത്ര സമ്മേളനം നടത്തി. കൂത്തുപറമ്പ് വെടി വെയ്പ് നടന്ന ദിവസം പ്രവര്‍ത്തകരും പോലീസും വിലക്കിയിട്ടും കൂത്തു പറമ്പിലേക്ക് പോകുവാന്‍ എം. വി. രാഘവനെ നിര്‍ബന്ധിച്ചത് “ഈ വിദ്വാന്‍” ആണെന്ന് കെ. സുധാകരനെ ഉദ്ദേശിച്ച് രാമകൃഷ്ണന്‍ പറഞ്ഞത് ഏറെ വിവദമായിരുന്നു. കൂടാതെ കണ്ണൂരിലെ പല അക്രമ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം സുധാകരനാണെന്ന രീതിയിലും രാമകൃഷ്ണന്റെ ഭാഗത്തു നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായി. ഇത് മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി. കൂത്തുപറമ്പ് വെടി വെപ്പ് കേസില്‍ പി. രാമകൃഷ്ണനെ സാക്ഷിയാക്കിക്കൊണ്ട് പുനരന്വേഷണം ആവശ്യപ്പെട്ട് മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടി രംഗത്തെത്തി.

കെ. സുധാകരനെതിരെയുള്ള രാമകൃഷ്ണന്റെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കിയിരുന്നവരും വിഷയം രൂക്ഷമായതോടെ പിന്‍‌വാങ്ങുകയായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കഴിഞ്ഞ ദിവസം പി. രാമകൃഷണനെ കയ്യൊഴിഞ്ഞ രീതിയിലായിരുന്നു മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ വിഷയത്തില്‍  രാമകൃഷ്ണനെതിരെ  കണ്ണൂരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്ന് പറഞ്ഞ് തടിയൂരുവാന്‍ പി. ആര്‍. ശ്രമിച്ചെങ്കിലും സംഭവം വിവാദമയതോടെ അദ്ദേഹത്തിനെതിരെ ശക്തമായ  നടപടിയെടുക്കുവാന്‍ കെ. പി. സി. സി. നേതൃത്വത്തിനു മേല്‍ സമ്മര്‍ദ്ദം ഏറി. ഒടുവില്‍ ഗത്യന്തരമില്ലാതെ രാമകൃഷ്ണന്‍ രാജി വെക്കുകയായിരുന്നു. രാമകൃഷ്ണന്‍ ഒഴിയുന്നതൊടെ കണ്ണൂരിലെ പാര്‍ട്ടിയില്‍  സുധാകര പക്ഷം കൂടുതല്‍ കരുത്താര്‍ജ്ജിക്കും.

- ലിജി അരുണ്‍

Comments Off on പി. രാമകൃഷ്ണന്‍ ഡി. സി. സി. പ്രസിഡണ്ട് സ്ഥാനം രാജി വെച്ചു

കാണാതായ ആനയെ പോലീസ് പൊക്കി

October 8th, 2011
elephant-epathram
മലപ്പുറം: കാണ്മാനില്ല മോഷണം പോയി തുടങ്ങിയ പരാതികള്‍ പോലീസു കാര്‍ക്ക് പുത്തരിയല്ല. എന്നാല്‍ കഴിഞ്ഞ ദിവസം ലഭിച്ച പരാതി കണ്ട് ശരിക്കും ഒന്ന് ഞെട്ടി. കാരണം കാണാതായത് മാലയോ വളയോ അല്ല കരയിലെ ഏറ്റവും വലിയ ജീവിയായ ആനയെ ആണ്. തേഞ്ഞിപ്പാലം പോലീസിനാണ് കൂപ്പില്‍ പണിക്ക് പോയ “മോഹനന്‍” എന്ന ആനയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. പള്ളിക്കല്‍ സ്വദേശിയായ മുഹമ്മദ്  റാഫിയായിരുന്നു പരാതിക്കാരന്‍. പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പാലം പോലീസ് അന്വേഷണം നടത്തുകയും വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ കാണാതായ ആനയെ കണ്ടെത്തുകയും ചെയ്തു. ആന ഒറ്റക്കല്ല കൂടെ പാപ്പാനും ഉണ്ട്. ആനയേയും പാപ്പാനേയും പോലീസ് സ്റ്റേഷനില്‍ എത്തിച്ചു.
ആന പോലീസ് സ്റ്റേഷനില്‍ കയറിയ  വിവരം അറിഞ്ഞ് ധാരാളം ആളുകള്‍ സ്റ്റേഷന്‍ പരിസരത്ത് തടിച്ചു കൂടി. ഇതിനിടയില്‍ ആനയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം ഉന്നയിച്ചു കൊണ്ട് പള്ളിക്കല്‍ സ്വദേശിയായ അഷ്‌റഫും എത്തി. 13 വയസ്സുള്ള ഈ ആനക്കുട്ടിയെ കഴിഞ്ഞ ആഗസ്റ്റില്‍ നാഗര്‍കോവിലില്‍ നിന്നും വാങ്ങിയതാണെന്നാണ് അഷ്‌റഫിന്റെ വാദം. തര്‍ക്കം രൂക്ഷമായപ്പോള്‍ ഫോറം 60 യും ആനയുടെ മൈക്രോ ചിപ് സംബന്ധിച്ച രേഖകളും ഹാജരാക്കുവാന്‍ പോലീസ് ആവശ്യപ്പെട്ടു. ആനയുടെ സംരക്ഷണം തല്‍ക്കാലം അഷ്‌റഫിനെ ഏല്പിച്ചു. സ്റ്റേഷനുള്ളില്‍ ഉടമസ്ഥാവകാശ തര്‍ക്കം നടക്കുമ്പോള്‍ വിശപ്പു സഹിക്കാനാകാതെ പുറത്ത് നില്‍ക്കുകയായിരുന്ന ആന സ്റ്റേഷന്‍ പരിസരത്തെ ചെടികള്‍ പിഴുതു തിന്നു തല്‍ക്കാലം വിശപ്പടക്കുന്ന തിരക്കിലായിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

Comments Off on കാണാതായ ആനയെ പോലീസ് പൊക്കി

തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് കോടതി

October 5th, 2011

thriuvambaadi-epathram

തൃശ്ശൂര്‍: തിരുവമ്പാടി ക്ഷേത്ര ഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് തൃശ്ശൂര്‍ പ്രിന്‍സിപ്പല്‍ മുന്‍‌സിഫ് ജഡ്ജി എന്‍.വി.രാജു ഉത്തരവിട്ടു. എസ്.എന്‍.ഡി.പി യോഗം തൃശ്ശൂര്‍ യൂണിയന്‍ പ്രസിഡന്റ് കെ.വി സദാനന്ദന്‍, തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശി രവീന്ദ്രന്‍ തുടങ്ങിയര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. 1967 ലെ ഭരണസമിതി പാസാക്കിയ നിയമാവലിയനുസരിച്ച് അംഗത്വം സവര്‍ണ്ണര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ്. അവര്‍ണ്ണരെന്ന് പറഞ്ഞ് ചിലരെ തിരുവമ്പാടി ഭരണസമിതിയില്‍ നിന്നും ഒഴിവാക്കുന്നത് നിയമ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തിരുവമ്പാടി ക്ഷേത്രഭരണസമിതിയില്‍ എല്ലാ ഹിന്ദുക്കള്‍ക്കും അംഗമാകാമെന്ന് കോടതി


« Previous Page« Previous « ശോഭാ ജോണ്‍ അറസ്റ്റില്‍
Next »Next Page » കാണാതായ ആനയെ പോലീസ് പൊക്കി »



  • വോട്ട് ചെയ്യാൻ ഈ 13 തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കാം
  • സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പ് ദിവസം അവധി
  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine