കൊച്ചി: വിഗ്രഹ മോഷണം നടത്തിയ സ്വാമി രാഘവേന്ദ്ര തീര്‍ഥ ആന്ധ്രയിലെ കഡപ്പയില്‍ വെച്ച് അറസ്റ്റുചെയ്തു. ഗൌഡ സാരസ്വത ബ്രാഹ്മണരുടെ ആത്മീയാചാര്യന്‍ സുധീന്ദ്ര തീര്‍ഥ സ്വാമികളുടെ പിന്‍ഗാമിയായി നിശ്ചയിക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്തയാളാണ് സ്വാമി രാഘവേന്ദ്ര തീര്‍ഥ . സ്വാമിയുടെ കൈവശമുണ്ടായിരുന്ന വിഗ്രഹങ്ങളും പൂജാസാമഗ്രികളും പിടിച്ചെടുത്തിട്ടുണ്ട്. വിഗ്രഹങ്ങളുമായി സംശയകരമായ സാഹചര്യത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കഡപ്പ പോലീസ് കസ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് താന്‍ രാഘവേന്ദ്ര സ്വാമിയാണെന്നും മറ്റും ഇദ്ദേഹം വ്യക്തമാക്കിയത്. തുടര്‍ന്ന് കഡപ്പ പോലീസ് കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയായിരുന്നു.വിഗ്രഹങ്ങളും പൂജാസാമഗ്രികളും കാശിമഠത്തിന് തിരിച്ചുകൊടുക്കണമെന്ന സുപ്രീം കോടതി ഉത്തരവ് പാലിക്കാതെ കഴിഞ്ഞ രണ്ട് മാസമായി ഒളിവില്‍ക്കഴിയുകയായിരുന്നു ഇദ്ദേഹം. ഈ വിഗ്രഹങ്ങളും പൂജാസാമഗ്രികളും തിരിച്ചുനല്‍കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. കൊച്ചിയില്‍ നിന്ന് പോലീസ് വൈകിട്ടോടെ കഡപ്പയിലേക്ക് തിരിക്കും. കോടികള്‍ വിലമതിക്കുന്ന വ്യാസ, രഘുപതി വിഗ്രഹങ്ങളുമായിട്ടാണ് സ്വാമി ഒളിവില്‍ കഴിഞ്ഞിരുന്നത്