ഡോ. സുകുമാര്‍ അഴീക്കോടിന്റെ നില അതീവ ഗുരുതരം

January 22nd, 2012
sukumar-azhikode-epathram
തൃശ്ശൂര്‍: തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഡോ. സുകുമാര്‍ അഴീക്കോടിന്റെ നില അതീവ ഗുരുതരം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ഡിസംബര്‍ ഏഴാം തിയതിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൃത്രിമമായാണ് ശ്വാസോച്ഛാസം നല്‍കിക്കൊണ്ടിരിക്കുന്നത്. വിദഗ്ദരായ ഡോക്ടര്‍മാരുടെ ഒരു സംഘമാണ് അദ്ദേഹത്തെ പരിചരിക്കുന്നത്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് സന്ദര്‍ശകരെ അനുവദിക്കുന്നില്ല.
കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ ആന്റണി, നടന്‍ ഡോ. പത്മശ്രീ മമ്മൂട്ടി, പ്രമുഖ വ്യവസായി യൂസഫലി, കഥാകാരന്‍ ടി. പത്മനാഭന്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറയില്‍ ഉള്ളവര്‍ നേരത്തെ അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

സി. പി. എം ആക്രമണത്തില്‍ ആര്‍. എസ്. എസ് കാര്യവാഹക് കൊല്ലപ്പെട്ടു

January 21st, 2012
പാവറട്ടി‍: തൃശ്ശൂര്‍ ജില്ലയിലെ മുല്ലശ്ശേരിയില്‍ ആര്‍. എസ്. എസ് കാര്യവാഹകിനെ സി. പി. എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തി. മുല്ലശ്ശേരി സ്വദേശി ഷാരോണ്‍(24) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രിയില്‍ മൂന്നു വര്‍ഷം മുമ്പ് കൊല്ലപ്പെട്ട മുജീബ് റഹ്‌മാന്റെ രക്തസാക്ഷി ദിനത്തിന്റെ ഒരുക്കങ്ങള്‍ നടത്തുകയായിരുന്നു സി. പി. എം പ്രവര്‍ത്തകര്‍. ഇതിനിടയില്‍ ആ വഴി വന്ന ഷാരോണും സുഹൃത്തുക്കളും  സി. പി. എം പ്രവര്‍ത്തകരാല്‍ ആക്രമിക്കപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാരോണിനെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ഷാരോണിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ബി. ജെ. പി-ആര്‍. എസ്. എസ് മണലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു.  സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഇടയ്ക്കിടെ സി. പി. എം-ആര്‍. എസ്. എസ് സംഘട്ടനങ്ങള്‍ നടക്കുന്ന പ്രദേശമാണ് മുല്ലശ്ശേരി.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വി. എസിന് പൂര്‍ണ പിന്തുണ ; കള്ളക്കേസിനെതിരെ ജനം പ്രതികരിക്കും -കാരാട്ട്

January 21st, 2012

prakash-karat-epathram
കൊല്‍ക്കത്ത : വി. എസ് സത്യസന്ധനാണ് . അഴിമതി മുഖമുദ്രയായ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വി. എസിനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്.  പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി. എസിനെതിരായ കേസുമായി സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ കേരളത്തിലെ ജനം പ്രതികരിക്കുമെന്നും സി. പി. എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് മുന്നറിയിപ്പ് നല്‍കി. നാലു ദിവസം നീണ്ട പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗ തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിയില്‍ മുങ്ങിക്കുളിച്ച സര്‍ക്കാറാണ് അദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. അന്വേഷണം മുന്നോട്ടു പോകുന്ന ഘട്ടത്തില്‍  വി. എസിന്‍െറ ഭൂമിദാന കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തുവെന്ന് കാരാട്ട് വെളിപ്പെടുത്തി. വ്യാഴാഴ്ച പോളിറ്റ് ബ്യൂറോ ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്തിരുന്നു. വെള്ളിയാഴ്ച കേന്ദ്ര കമ്മിറ്റി മുമ്പാകെ കാരാട്ട് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. വി. എസ് തെറ്റുകാരനല്ലെന്ന പി. ബി നിലപാടിനെ കേന്ദ്ര കമ്മിറ്റിയും ശരിവെച്ചു. രാഷ്ട്രീയമായും നിയമപരമായും കേസിനെ നേരിടാനുള്ള തീരുമാനത്തിന് കേന്ദ്ര കമ്മിറ്റി പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചാല്‍ രാജിവെക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എല്ലാ രേഖകളും സഹിതം നേരത്തെ വി.എ സ് കേന്ദ്ര നേതൃത്വത്തിന് കത്ത് കൈമാറിയിരുന്നു. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമാണ് പാര്‍ട്ടി കേന്ദ്ര നേതൃത്വത്തില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത ‘മാധ്യമ’ത്തിനെതിരെ കേസെടുക്കും: ആര്യാടന്‍

January 21st, 2012

aryadan-muhammad-epathram
മമ്പാട്: സര്‍ക്കാര്‍ താഴെ വീണാലും വേണ്ടില്ല  ഇ-മെയില്‍ ചോര്‍ത്തല്‍ സംബന്ധിച്ച വാര്‍ത്ത പ്രസിദ്ധീകരിച്ച മാധ്യമം ആഴ്ചപ്പതിപ്പിനെതിരെ കേസെടുക്കുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രസ്താവിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം കേസെടുക്കില്ലെന്ന്  മുഖ്യമന്ത്രി പറഞ്ഞിരുന്നു. ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്ത മത സൗഹാര്‍ദം തകര്‍ക്കുന്നതാണ്. അതിനാല്‍ ആരെന്തു പറഞ്ഞാലും കേസെടുക്കുക തന്നെ ചെയ്യും. വിട്ടുവീഴ്ച ചെയ്യുന്ന  പ്രശ്നമില്ല. മന്ത്രിസഭാ യോഗത്തില്‍ താനും മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുമാണ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്നും. ആര്യാടന്‍ പറഞ്ഞു. എം. ഇ. എസ് മമ്പാട് കോളജില്‍ പുതിയ പദ്ധതികളുടെ ശിലാസ്ഥാപന നിര്‍വഹണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലീഗ് നേതാക്കളും ജനപ്രതിനിധികളുമടക്കം 258 പേരുടെ ഇ-മെയില്‍ ചോര്‍ത്താന്‍ ഇന്‍്റലിജന്‍സ് മേധാവി രേഖാ മൂലം ആവശ്യപ്പെട്ട സംഭവം മാധ്യമമാണ് പുറത്ത് കൊണ്ടുവന്നത്.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പാസ്പോര്‍ട്ട് തിരിച്ചു നല്‍കിയതിന് പൊലീസിന് കോടതിയുടെ രൂക്ഷ വിമര്‍ശം

January 20th, 2012

kerala-police-epathram

കൊച്ചി: കൊഫെപോസ നിയമ പ്രകാരം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയും, അഞ്ഞൂറു കോടിയിലധികം രൂപയുടെ കാര്‍ കള്ളക്കടത്ത് കേസിലെ പ്രതിയുമായ  അലക്സ് സി. ജോസഫിന്‍െറ വ്യാജ പാസ്പോര്‍ട്ട് പ്രതിക്കു തന്നെ തിരിച്ചു കൊടുത്ത പൊലീസ് നടപടിയെ  കോടതി രൂക്ഷമായി  വിമര്‍ശിച്ചു. കസ്റ്റഡിയിലെടുത്ത തൊണ്ടി മുതല്‍ പ്രതിക്ക് തിരിച്ച് നല്‍കിയ നടപടി അവിശ്വസനീയമാണ്. പത്തനംതിട്ടയിലെ പൊലീസിന് എന്താണ് സംഭവിച്ചതെന്ന് മനസ്സിലാകുന്നില്ലെന്നും, ഇക്കാര്യത്തില്‍ ഗൗരവമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും കോടതിയില്‍ മജിസ്ട്രേറ്റ് വ്യക്തമാക്കി. അലക്സിന്‍െറ ജാമ്യാപേക്ഷ  പരിഗണിക്കവെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എ. ഇജാസ് പത്തനംതിട്ട പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചത്.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « സമരക്കാരെ പോലിസ്‌ മര്‍ദിച്ചു മാറ്റി മാലിന്യം നിക്ഷേപിച്ചു
Next » — Next Page » ഇ-മെയില്‍ ചോര്‍ത്തല്‍ വാര്‍ത്ത ‘മാധ്യമ’ത്തിനെതിരെ കേസെടുക്കും: ആര്യാടന്‍ »



  • ദേശീയ ആയുർവ്വേദ ദിനാചരണം : തൃശ്ശൂരിൽ പരിപാടി സംഘടിപ്പിച്ചു
  • മഴ വീണ്ടും ശക്തമായി : ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ
  • അനധികൃത സ്വത്ത് സമ്പാദനം : ടോമിന്‍ ജെ. തച്ചങ്കരിക്കു നാല് വർഷം തടവു ശിക്ഷ
  • സി. പി. എം. നേതാവ് ബേബി ജോൺ അന്തരിച്ചു
  • യാത്രക്കാർ പതിവിലും നേരത്തെ എത്തണം : വിമാന ത്താവളത്തിൽ കൂടുതൽ സുരക്ഷ
  • കർക്കിടകം പെയ്തിറങ്ങി : ദുരിത ജീവിതം തുടരുന്നു
  • ജൂബിലി മിഷൻ ആശുപത്രി നഴ്സസ് സമരം ഒത്തു തീർന്നു
  • വെര്‍ച്വല്‍ ക്യൂ ദര്‍ശന സൗകര്യം ആരംഭിച്ചു
  • ആരോഗ്യ വകുപ്പിലെ ക്രയ വിക്രയങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തും : മന്ത്രി കെ. മുരളീധരൻ
  • ആഘോഷങ്ങളിലും മത ചടങ്ങുകളിലും യൂണി ഫോമിൽ പങ്കെടുക്കരുത് : ഡി. ജി. പി.
  • വിഴിഞ്ഞം അദാനി ഓഹരി കൈമാറ്റം: സർക്കാർ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി
  • എഫ്‌സിആർഎക്കെതിരെ കേരളം
  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine