“ കച്ചവടസിനിമയിലാണ് ഞാന്‍ വ്യാപരിക്കുന്നതെങ്കിലും എന്റെ മനസ്സ് അതിനകത്തില്ല സിനിമയായാലും കലയായാലും കുറേക്കൂടി മെച്ചപ്പെട്ട മറ്റൊരു സങ്കല്‍പ്പമാണ് എനിക്കുള്ളത്. അഭിനയം കുറേക്കൂടി സാമ്പത്തിക മേന്മയായുള്ള തൊഴിലായി കണക്കാക്കുന്നു എന്നേയുള്ളൂ. ”
-:നരേന്ദ്രപ്രസാദ്
സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, ചലച്ചിത്രനടന്‍, എന്നിങ്ങനെ വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. നാടക രംഗത്ത് നിന്നും താന്‍ സാമ്പത്തികമായി തകര്‍ന്നപ്പോള്‍ സിനിമയിലേക്ക് ചേക്കേറി. കച്ചവട സിനിമയെ ഇഷാമില്ലാഞ്ഞിട്ടും അതില്‍ വ്യാപരിച്ചു. സാധാരണക്കാര്‍ക്കിടയില്‍ സാഹിത്യനിരൂപകന്‍, നാടകകൃത്ത്, നാടകസംവിധായകന്‍, എന്നൊന്നും അത്ര പരിചിതമല്ലെങ്കിലും ചലച്ചിത്രനടന്‍ എന്ന നിലയില്‍ കൊച്ചു കുട്ടികള്‍ക്ക് വരെ അദ്ദേഹത്തെ അറിയാം. ചലച്ചിത്ര അഭിനയത്തില്‍ താത്പര്യമില്ലായിരുന്നെങ്കിലും ചെറുപ്പത്തിലേ തന്നെ അറിയാമായിരുന്ന ശ്യാമപ്രസാദ് ക്ഷണിച്ചപ്പോള്‍ എന്‍. മോഹനന്റെ പെരുവഴിയിലെ കരിയിലകള്‍ എന്ന ടെലിഫിലിമില്‍ ആദ്യമായഭിനയിച്ചു. തുടര്‍ന്ന് മരിക്കുന്നതുവരെ എഴുപതിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. തലസ്ഥാനം എന്ന ച്ചിത്രത്തിലെ പരമേശ്വരന്‍, ഏകലവ്യനിലെ സ്വാമി അമൂര്‍ത്താനന്ദജി, പൈതൃകത്തിലെ ചെമ്മാതിരി മുതലായവയാണ് നരേന്ദ്രപ്രസാദിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍. എങ്കില്‍തന്നെയും ചലച്ചിത്ര അഭിനയത്തെ അദ്ദേഹം മനസ്സോടെ സ്വീകരിച്ചിരുന്നില്ല.
വിവിധ മേഖലകളില്‍ ഒരുപോലെ ശോഭിച്ച വ്യക്തിയാണ് ആര്‍. നരേന്ദ്രപ്രസാദ്. സൗപര്‍ണികയാണ് നരേന്ദ്രപ്രസാദിന്റെ ഏറ്റവും ശ്രദ്ധിക്കപെട്ട നാടകം, അതിന് കേരള സാഹിത്യ അക്കാദമിയുടേയും കേരള സംഗീത നാടക അക്കാദമിയുടേയും പുരസ്കാരങ്ങള്‍ ലഭിച്ചു നാടക കലയ്ക്കു വേണ്ടി, ഒരു എം.ഫില്‍. കോഴ്സ് ഇന്ത്യയിലാദ്യമായി അവിടെ തുടങ്ങിയത് മഹാത്മാഗാന്ധി സ്കൂള്‍ ഓഫ് ലെറ്റേഴ്സില്‍ ഡയറക്ടറായി നരേന്ദ്രപ്രസാദ് സേവനമനുഷ്ടിക്കുമ്പോളാണ്. ഈ മഹാ പ്രതിഭ 2003 നവംബര്‍ 3നു വിട പറയുമ്പോള്‍ മലയാള സാഹിത്യത്തിനും നാടകരംഗത്തിനും തീരാ നഷടമാണ് ഉണ്ടായത്. ഇന്നേക്ക് അദ്ദേഹം വിട പറഞ്ഞിട്ട് എട്ടു വര്ഷം തികയുന്നു.