ശബരിമലയില്‍ തെളിഞ്ഞത് സെര്‍ച്ച് ലൈറ്റ്: ദേവസ്വം ബോര്‍ഡ്

January 15th, 2012
makara-jyoti-epathram
ശബരിമല: ശബരിമലയിലെ പൊന്നമ്പലമേടിനു സമീപം കഴിഞ്ഞ ദിവസം തെളിഞ്ഞത് മകരവിളക്കല്ലെന്നും വനം വകുപ്പിന്റെ സെര്‍ച്ച് ലൈറ്റാണെന്ന് ദേവസ്വബോര്‍ഡിന്റെ വിശദീകരണം. ദേവസ്വം പ്രസിഡണ്ട് എം. രാജഗോപാലന്‍ നായരാണ് ഇതു സംബന്ധിച്ച് വിശദീകരണം നല്‍കിയത്. ദീപം കണ്ടത് പൊന്നമ്പല മേട്ടില്‍ നിന്നും രണ്ടു കിലോമീറ്റര്‍ അകലെ ആണെന്നും ഇതിനെ മകരവിളക്കാണെന്ന് തെറ്റിദ്ധരിപ്പിക്കുവാന്‍ ചിലര്‍ ശ്രമം നടത്തിയെന്നും അവര്‍ ഹിന്ദു സമൂഹത്തെ അപമാനിക്കുവാന്‍ ശ്രമിച്ചുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പറഞ്ഞു.
പൊന്നമ്പല മേടിനു സമീപം പലതവണ ദീപം തെളിഞ്ഞത് മകരവിളക്കാണെന്ന് കരുതി ശബരിമലയില്‍ ഉണ്ടായിരുന്ന ഭക്തര്‍ ശരണം വിളിക്കുകയും ചെയ്തു.   സംഭവത്തെ കുറിച്ച് വനം വകുപ്പും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നാണ് പ്രസിദ്ധമായ മകര വിളക്ക്. ഇന്ന് സന്ധ്യക്ക് പൊന്നമ്പല മേട്ടില്‍ മരക ജ്യോതി ദര്‍ശിക്കുവാനായി ലക്ഷക്കണക്കിനു ഭക്തരാണ് ശബരിമലയില്‍ എത്തിയിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മന്ത്രി കെ. ബി. ഗണേശ് കുമാര്‍ രാജിക്കൊരുങ്ങുന്നു?

January 14th, 2012
Ganesh-Kumar-epathram
തിരുവനന്തപുരം:  കേരള കോണ്‍ഗ്രസ്സ് (ബി) യുടെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും ഒഴിവാക്കപ്പെട്ട മന്ത്രി ഗണേശ് കുമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. രാജി സന്നദ്ധത പാര്‍ട്ടി നേതൃത്വത്തേയും മുഖ്യമന്ത്രിയേയും അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി ഓഫീസില്‍ നടന്ന നിര്‍ണ്ണായക യോഗത്തില്‍ ഗണേശ് കുമാര്‍ പങ്കെടുത്തില്ല. ഇതേ തുടര്‍ന്ന് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഗണേശ് കുമാറിനെ ഒഴിവാക്കിയതായി പാര്‍ട്ടി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള  വക്തമാക്കി. പാര്‍ട്ടിയോഗത്തില്‍ പുതിയ ഭാരവാഹികളുടെ പേരുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി കെ. ബി. ഗണേശ് കുമാറിന്റെ പേര്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. പാര്‍ട്ടി ഭരണഘടന അനുസരിച്ച് യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കുവാന്‍ ആകില്ലെന്നാണ് പാര്‍ട്ടിയിലെ പിള്ള അനുകൂലികള്‍ പറയുന്നത്.
മന്ത്രിയെന്ന നിലയില്‍ ഗണേശ് കുമാറിനെ കൊണ്ട് പാര്‍ട്ടിക്ക് യാതൊരു പ്രയോജനവും ഇല്ലെന്നും മന്ത്രി സ്വന്തം ഇഷ്ടപ്രകാരമാണ് കാര്യങ്ങള്‍ നിശ്ചയിക്കുന്നതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍ ഗണേശ് കുമാറിനെ ഒഴിവാക്കുന്നതില്‍ അദ്ദേഹത്തെ അനുകൂലിക്കുന്ന വിഭാഗം ശക്തമായാ പ്രതിഷേധം രെഖപ്പെടുത്തുകയും മന്ത്രിക്ക് അനുകൂലമായി യോഗത്തില്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. തുടര്‍ന്ന് പാര്‍ട്ടി അംഗങ്ങള്‍ തമ്മില്‍ വാഗ്‌വാദ്വമായപ്പോള്‍ യോഗം പിരിച്ചു വിട്ടതായി ആര്‍. ബാലകൃഷ്ണപിള്ള പ്രഖ്യാപിക്കുകയായിരുന്നു. ഒരു പക്ഷെ പുതിയ സംഭവ വികാസങ്ങള്‍ കേരള കോണ്‍ഗ്രസ്സ് (ബി)യില്‍  ഒരു പിളര്‍പ്പിനു വഴിവെച്ചേക്കും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

വിഎസിനെ ഒന്നാം പ്രതിയാകാന്‍ വിജിലന്‍സ്‌ ഡയറക്ടറുടെ അനുമതി

January 12th, 2012

vs-achuthanandan-shunned-epathram

തിരുവനന്തപുരം: വി. എസിന്‍റെ ബന്ധുവായ വിമുക്തഭടന്‍ ടി. കെ. സോമന്‌ എല്‍. ഡി. എഫ്‌ സര്‍ക്കാര്‍ 2.33 ഏക്കര്‍ ഭൂമി ചട്ടവിരുദ്ധമായി പതിച്ചുനല്‍കി എന്ന കേസില്‍ പ്രതിപക്ഷനേതാവ്‌ വി. എസ്‌. അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കാനും, അഴിമതിനിരോധന നിയമപ്രകാരം വി. എസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാനും ഒപ്പം കേസില്‍ മുന്‍ മന്ത്രി കെ. പി. രാജേന്ദ്രനെ രണ്ടാം പ്രതിയാക്കാനും വിജിലന്‍സ്‌ ഡയറക്ടര്‍ അനുമതി നല്‍കി. കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ വെള്ളിയാഴ്ച എഫ് . ഐ. ആര്‍ സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. അതേസമയം, വി. എസ്. പ്രതിപക്ഷനേതാവ് സ്ഥാനം രജിവയ്ക്കണമെന്ന് യു. ഡി. എഫ് ആവശ്യപ്പെട്ടു. വി. എസ് അഴിമതിവിരുദ്ധനാണെന്ന വാദത്തിലെ കാപട്യം ഇതോടെ തെളിഞ്ഞിരിക്കുകയാണെന്ന് യു. ഡി. എഫ് കണ്‍‌വീനര്‍ പി. പി. തങ്കച്ചന്‍ പറഞ്ഞു. എന്നാല്‍ വിമുക്തഭടന് ഭൂമി നല്‍കിയത് മന്ത്രിസഭയുടെ അനുമതിയോടെയാണെന്നാണ് വി. എസ് വ്യക്തമാക്കിയിരിക്കുന്നത്. തന്നെയും തന്‍റെ ബന്ധുക്കളെയും കള്ളക്കേസില്‍ കുടുക്കാനാണ് ഉമ്മന്‍‌ചാണ്ടി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും വി. എസ് ആരോപിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജിലന്‍സ് കേസിനെ നിയമപരമായും രാഷ്ടീയമായും നേരിടും : വി. എസ്

January 12th, 2012
vs-achuthanandan-shunned-epathram
ആലപ്പുഴ : ഭൂമി പതിച്ചു നലിയെന്ന വിജിലന്‍സ് കേസ് നിയമപരമായും രാഷ്ടീയമായും നേരിടുമെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്ച്യുതാനന്ദന്‍. പത്തെഴുപത് വര്‍ഷമായി പൊതു പ്രവര്‍ത്തനം നടത്തുന്ന തന്നെ ജനങ്ങള്‍ക്ക് അറിയാമെന്നും,  ടോമിന്‍ തച്ചങ്കരിയും, ആര്‍. ബാലകൃഷ്ണപിള്ളയും, പി. കെ. കുഞ്ഞാലിക്കുട്ടിയും ചേര്‍ന്നുള്ള ഗൂഡാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. വി. എസ്സിനെതിരെ ഉള്ള ഈ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് മുന്‍ വൈദ്യുതി മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു.
വി.എസിന്റെ ബന്ധുവായ ടി. കെ സോമന് കാസര്‍ഗോഡ് ഭൂമി പതിച്ചു നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് വി. എസ്സിനെ പ്രതിയാക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. മുന്‍ റവന്യൂ മന്ത്രി കെ. പി രാജേന്ദ്രനേയും നാല് ഐ. എ. എസ് ഉദ്യോഗസ്ഥരേയും പ്രതികളാക്കുവാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ഉള്ളതായി സൂചനയുണ്ട്.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, രമേഷ് നാരായണനും കാവാലം ശ്രീകുമാറിനും അവാര്‍ഡ്‌

January 11th, 2012

kavaalam sreekumar-epathram

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമിയുടെ ഇത്തവണത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ശാസ്ത്രീയ സംഗീതം: രമേഷ് നാരായണന്‍, കാവാലം ശ്രീകുമാര്‍ (വായ്പാട്ട്), ലളിത സംഗീതം: സെല്‍മാ ജോര്‍ജ്, ഗുരുവായൂര്‍ ഗോപി (നാദസ്വരം), ശ്രീനാരായണപുരം അപ്പുമാരാര്‍ (ചെണ്ട), നാടകം: കെ. ജി. രാമു (ചമയം), മീനമ്പലം സന്തോഷ്, ദീപന്‍ ശിവരാമന്‍ (സംവിധാനം), പൂച്ചാക്കല്‍ ഷാഹുല്‍ (ഗാനരചന), കഥകളി:  ഈഞ്ചക്കാട് രാമചന്ദ്രന്‍പിള്ള, നൃത്തം: സുനന്ദ നായര്‍ (മോഹിനിയാട്ടം) ഗിരിജ റിഗാറ്റ (ഭരതനാട്യം), പാരമ്പര്യകല: മാര്‍ഗി മധു (കൂത്ത്,കൂടിയാട്ടം) കേളത്ത് അരവിന്ദാക്ഷമാരാര്‍ (ചെണ്ട), നാടന്‍ കല: തമ്പി പയ്യപ്പിള്ളി (ചവിട്ടുനാടകം) ശ്രീധരന്‍ ആശാന്‍ (കാക്കാരശി നാടകം) ജനകീയ കല: ആര്‍.കെ. മലയത്ത് (മാജിക്) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
സംഗീത നാടക അക്കാദമി നല്‍കുന്ന ഇന്‍ഷുറന്‍സും മെഡിക്കല്‍ ക്ലെയ്മും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ക്ഷേത്ര വാദ്യകലാകാരന്മാര്‍ക്ക് കൂടി അനുവദിക്കാന്‍ തീരുമാനിച്ചെന്ന് ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കലാകാരന്മാര്‍ക്കുള്ള മൂന്നുവര്‍ഷത്തെ പ്രീമിയം തുക വ്യവസായി ഡോ. ബി. ആര്‍. ഷെട്ടി ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നേരിട്ട് അടയ്ക്കും. ഒരാള്‍ക്ക് രണ്ടായിരം രൂപ നിരക്കില്‍ 10 ലക്ഷം രൂപയാണ് ഒരുവര്‍ഷം അടയ്ക്കേണ്ടത്. പെരുവനം കുട്ടന്‍മാരാരുടെ അധ്യക്ഷതയിലുള്ള സമിതി അര്‍ഹരായ ക്ഷേത്രവാദ്യ കലാകാരന്മാരെ കണ്ടെത്തുമെന്നും ചെയര്‍മാന്‍ അറിയിച്ചു. വൈസ്ചെയര്‍മാന്‍ ടി. എം. എബ്രഹാം, അക്കാദമി സെക്രട്ടറി ഡോ. പി. വി. കൃഷ്ണന്‍നായര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പിറന്നാള്‍ : യേശുദാസിനായി മൂകാംബികയില്‍ കച്ചേരി
Next »Next Page » വിജിലന്‍സ് കേസിനെ നിയമപരമായും രാഷ്ടീയമായും നേരിടും : വി. എസ് »



  • കോഴിക്കോട് നിപ
  • നവജാത ശിശുക്കള്‍ക്കും ആധാര്‍ കാര്‍ഡ്
  • സംസ്ഥാന ഡാറ്റയും സൈബർ സുരക്ഷയും ശക്തിപ്പെടുത്തും : മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി
  • സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചാൽ കർശ്ശന നിയമ നടപടി സ്വീകരിക്കും
  • ഓർമ്മച്ചെപ്പ് കൂട്ടായ്മ പഠന ഉപകരണങ്ങൾ സമ്മാനിച്ചു
  • നയപ്രഖ്യാപനം വെള്ളിയാഴ്ച
  • തിരുവഞ്ചൂർ ഇനി സ്പീക്കർ
  • മന്ത്രിസഭയിൽ പുതുമുഖങ്ങൾ
  • ജൂൺ 15 മുതൽ സ്ത്രീകൾക്ക് സൗജന്യ യാത്ര – വയോജന വകുപ്പ് രൂപീകരിക്കും
  • വി. ഡി. സതീശന്‍ മന്ത്രി സഭ സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
  • ഒ. എൻ. വി. സാഹിത്യ പുരസ്കാരം എം. മുകന്ദന്
  • എസ്. എസ്. എൽ. സി. 99. 07 വിജയ ശതമാനം
  • മുഖ്യ മന്ത്രിയെ തീരുമാനിച്ചു : വി. ഡി. സതീശന്‍ തിങ്കളാഴ്ച സത്യ പ്രതിജ്ഞ ചെയ്യും
  • ഹൈക്കമാൻഡ് തീരുമാനം അറിയാൻ കാത്തിരിക്കുന്നു
  • സൗജന്യ റീ-ചാർജ്ജ് : പ്രചരിക്കുന്നത് വ്യാജ സന്ദേശം
  • കേരളത്തെ പരിഹസിച്ച് പ്രധാനമന്ത്രി
  • കൂടുതൽ സേവനങ്ങൾ ലഭ്യമാക്കി ‘MeHealth’ ആപ്പ്
  • ഓർമ്മച്ചെപ്പ് മഹാ സംഗമം : പഠന ഉപകരണങ്ങൾ സമ്മാനിക്കും
  • വേനൽ മഴ തുടരുന്നു : ഇടി മിന്നൽ ജാഗ്രതാ നിർദ്ദേശം
  • ഐക്യ ജനാധിപത്യ മുന്നണി അധികാരത്തിലേക്ക്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine