തൃശൂര്‍ : ’ ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6B ‘ എന്ന മലയാള സിനിമ യിലൂടെ നവാഗത സംവി ധായകനുള്ള 2010 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മോഹന്‍ രാഘവന്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മാള കല്ലൂര്‍ വടക്കേടത്ത് വീട്ടില്‍ അമ്മ അമ്മിണി ക്കും സഹോദരന്‍ സുധിക്കും ഒപ്പമായിരുന്നു താമസം. അവിവാഹിതനാണ്.
തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍നിന്ന് ബിരുദവും മധുര കാമരാജ് യൂണിവേഴ്‌സിറ്റി യില്‍നിന്ന് തിയ്യേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.
1990 മുതല്‍ നാടക – സീരിയല്‍ – സിനിമാ രംഗത്ത് സജീവമാ യിരുന്നു. ‘ഒരു വീട്ടമ്മ യുടെ ഡയറി’ എന്ന ടെലി ഫിലിം തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
നാടക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച മോഹന്‍ രാഘവന്‍, ബി. വി. കാരന്ത്, കാവാലം നാരായണ പ്പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആന്‍റിഗണി, മാക്ബത്ത്, ഗോദോയെ കാത്ത് തുടങ്ങിയ നാടക ങ്ങള്‍ സംവിധാനം ചെയ്തു.
സിനിമാ രംഗത്ത് വന്നപ്പോള്‍ കെ. പി. കുമാരന്‍, സിദ്ദിഖ്ഷമീര്‍, സലിം പടിയത്ത് എന്നിവര്‍ക്കൊപ്പം അസിസ്റ്റന്‍റ് ഡയരക്ടറായിരുന്നു. ‘പ്രിയം’ എന്ന ചിത്ര ത്തില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. കണ്‍മഷി, നമ്മള്‍ തമ്മില്‍ എന്നീ സിനിമ കള്‍ക്കും ആനി, സത്യവാന്‍ സാവിത്രി തുടങ്ങിയ സീരിയലു കള്‍ക്കും തിരക്കഥ രചിച്ചു.
സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന ചിത്രം മോഹന്‍ രാഘവന് അവാര്‍ഡു കള്‍ക്കൊപ്പം രാജ്യാന്തര പ്രശസ്തിയും നേടിക്കൊടുത്തു. ന്യൂ യോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ യ്ക്കുള്ള അവാര്‍ഡ് നേടി. ചൈന യിലെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.