പോലീസ് നെയിം ബോർഡ് ഇനി മലയാള ത്തിൽ

May 12th, 2019

kerala-police-epathram
തിരുവനന്തപുരം : പോലീസ് ഉദ്യോഗ സ്ഥരുടെ യൂണി ഫോമിലെ നെയിം ബോർഡും ഓഫീസു കളുടെ പേരും മലയാള ത്തിൽ രേഖ പ്പെടു ത്തു വാന്‍ നിര്‍ദ്ദേശം.

കോഴിക്കോട് സ്വദേശി യായ ഉമ്മർ എന്ന വ്യക്തി സമർപ്പിച്ച ഹർജി യിൽ ഹൈക്കോടതി യുടെ വിധിയെ തുടർന്നാണ് ഡി. ജി. പി. യുടെ നിർദ്ദേശം. കോടതി വിധി നടപ്പാ ക്കുവാ ൻ സർക്കാർ നിർദ്ദേശിക്കുകയും ചെയ്തി ട്ടുണ്ട്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഭാഷാ അവബോധ പരി പാടി തൃശൂരില്‍

January 14th, 2019

aa- malayalam-compulsory-in-kerala-schools-ePathram
തൃശൂര്‍ : ഭരണ ഭാഷാ മാറ്റം ത്വരിത പ്പെടു ത്തുന്ന തി ന്റെ ഭാഗ മായി ജില്ലാ തല ഓഫീസര്‍ മാര്‍ക്കു വേണ്ടി ഭാഷാ അവബോധ പരിപാടി സംഘടി പ്പിക്കുന്നു.

ജനുവരി 14 തിങ്കളാഴ്ച കളക്‌ടറേറ്റ്‌ കോണ്‍ ഫറന്‍സ്‌ ഹാളില്‍ നടക്കുന്ന പരിപാടി യില്‍ തുറ മുഖ വകുപ്പ്‌ മന്ത്രി രാമചന്ദ്രന്‍ കടന്ന പ്പളളി, അനില്‍ അക്കര എം. എല്‍. എ., ജില്ലാ കളക്‌ടര്‍ ടി. വി. അനുപമ, ഉദ്യോ ഗസ്ഥ ഭരണ പരിഷ്‌ക്കാര വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറി ആര്‍. എസ്‌. റാണി, ഡോ. കാവു മ്പായി ബാല കൃഷ്‌ണന്‍ എന്നിവര്‍ സംബ ന്ധിക്കും.

ഭാഷാ വിദഗ്‌ധന്‍ ആര്‍. ശിവ കുമാര്‍ വിഷയ അവത രണം നടത്തും. ‘കേരള ത്തിലെ ഭരണ ഭാഷ‘ എന്ന വിഷയ ത്തില്‍ എ. അജിത്‌ പ്രസാദ്‌ മാര്‍ഗ്ഗ രേഖ കള്‍ നല്‍കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

റേഷന്‍ കാര്‍ഡ് അപേക്ഷകള്‍ ഓണ്‍ ലൈനില്‍ മാത്രം

November 20th, 2018

kerala-civil-supplies-ration-card-ePathram
പത്തനം തിട്ട : റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷ കളും ഇനി മുതല്‍ ഓണ്‍ ലൈന്‍ ആയി അക്ഷയ കേന്ദ്ര ങ്ങള്‍ വഴിയും സിറ്റിസണ്‍ ലോഗിന്‍ വഴിയും മാത്രമേ സ്വീകരിക്കുകയുള്ളൂ.

അപേക്ഷ സമര്‍പ്പി ക്കുന്നവര്‍ മൊബൈല്‍ മെസ്സേജ് ലഭി ക്കുന്നത് അനു സരിച്ച് ബന്ധപ്പെട്ട റേഷന്‍ കാര്‍ഡു മായി താലൂക്ക് സപ്ലൈ ഓഫീ സില്‍ എത്തി പണം അടച്ച് പുതിയ റേഷന്‍ കാര്‍ഡും സര്‍ട്ടി ഫിക്കറ്റു കളും കരസ്ഥ മാക്കണം

അടിയന്തിര സ്വഭാവമുള്ള അപേക്ഷ കള്‍ ഓണ്‍ ലൈനാ യി രജിസ്റ്റര്‍ ചെയ്ത ശേഷം അതിന്റെ പ്രിന്റ് ഔട്ടും അടിയന്തിര ആവശ്യം വ്യക്ത മാക്കുന്ന രേഖ കളും സഹിതം ആഫീസില്‍ നേരിട്ട് ഹാജരാക്കി യാന്‍ മുന്‍ ഗണന ലഭിക്കും. അല്ലാതെയുള്ള അപേക്ഷകള്‍ നേരിട്ട് ഓഫീസില്‍ സ്വീകരിക്കില്ല.
(പി. എന്‍. പി. 3753/18)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഔഷധ വ്യാപാരി കള്‍ സെപ്റ്റംബര്‍ 28 ന് പണി മുടക്കുന്നു

September 25th, 2018

medicine-medical-shop-ePathram
കോഴിക്കോട് : രാജ്യത്തെ മെഡിക്കൽ ഷോപ്പു കൾ അടച്ചിട്ടു കൊണ്ട് സെപ്റ്റംബര്‍ 28 ന് ഔഷധ വ്യാപാരി കളുടെ പണി മുടക്ക്.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാര ത്തിന് അനു മതി നല്‍ കുന്ന കരട് വിജ്ഞാപനം കേന്ദ്ര സര്‍ ക്കാര്‍ പിന്‍ വലി ക്കണം എന്ന് ആവ ശ്യപ്പെട്ടു കൊണ്ടാണ് ആള്‍ ഇന്ത്യാ ഓര്‍ഗ നൈസേഷന്‍ ഓഫ് കെമിസ്റ്റ് & ഡ്രഗ്ഗിസ്റ്റ്  (എ. ഐ. ഒ. സി. ഡി) സെപ്റ്റംബര്‍ 28 ന് രാജ്യ വ്യാപക മായി പണി മുടക്കിന്ന് ആഹ്വാനം ചെയ്തി രിക്കു ന്നത്.

വാള്‍ മാര്‍ട്ടും ഫ്‌ളിപ് കാര്‍ട്ടും അടക്കമുള്ള ആഗോള കുത്തക കമ്പനി കള്‍ ഓണ്‍ ലൈനി ലൂടെ മരുന്നു കച്ചവടം ചെയ്യു മ്പോള്‍ 8.5 ലക്ഷ ത്തോളം വരുന്ന വ്യാപാരി കളേ യും അവരുടെ കുടുംബ ങ്ങ ളേയും നേരിട്ടു ബാധി ക്കും.

മാത്രമല്ല മരുന്നി ന്റെ പാര്‍ശ്വ ഫല ങ്ങളെ കുറിച്ചും മരുന്നു കൾ കഴിക്കേണ്ടതായ രീതി യെ കുറിച്ചും രോഗി യെ ധരിപ്പി ക്കുന്ന ഫാര്‍മ സിസ്റ്റി ന്റെ സേവനം തന്നെ ഇല്ലാതാകും എന്നും പണി മുടക്കിന്ന് ആഹ്വാനം ചെയ്ത എ. ഐ. ഒ. സി. ഡി. ഭാര വാഹികള്‍ ചൂണ്ടി ക്കാണി ക്കുന്നു.

ഓണ്‍ ലൈന്‍ ഔഷധ വ്യാപാരം വഴി ഗുണ നില വാരം ഇല്ലാത്ത വ്യാജ മരുന്നു കള്‍ ഇറങ്ങു വാന്‍ ഇടയാക്കും. കൂടാതെ ലഹരി ഗുളിക കളും ചെറുപ്പ ക്കാരുടെ കൈ കളില്‍ എളുപ്പം എത്തി ച്ചേരും എന്നും ഭാര വാഹി കൾ ഓർമ്മ പ്പെടുത്തി.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. യുടെ ധന സഹായം : അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി

August 24th, 2018

pinarayi-vijayan-epathram
തിരുവനന്തപുരം : യു. എ. ഇ. യുടെ ധന സഹായ വു മായി ബന്ധപ്പെട്ട് അവ്യക്തതയില്ല എന്ന് മുഖ്യ മന്ത്രി പിണറായി വിജയന്‍. തിരു വനന്ത പുരത്ത് വാര്‍ത്താ സമ്മേ ളന ത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ദുരിതാശ്വാസ സഹായ ത്തെ ക്കുറിച്ച് പ്രധാന മന്ത്രി യും യു. എ. ഇ. ഭരണാധി കാരി യു മാണ് സംസാ രിച്ചത്. ഇക്കാര്യം ലോകത്തെ അറി യിച്ചതും ഇരുവരും ചേർന്നാണ്. ഈ സഹായം കേന്ദ്രം സ്വീക രിക്കും എന്ന് തന്നെ യാണ് ഇപ്പോഴും തന്റെ പ്രതീക്ഷ എന്നും മുഖ്യ മന്ത്രി പറഞ്ഞു.

ദുരിതാശ്വാസ ക്യാമ്പു കളില്‍ ഉള്ളവര്‍ വീടു കളിലേക്കു തിരിച്ചു പോകു മ്പോൾ ഒരു കുടുംബ ത്തിന് അക്കൗ ണ്ടിൽ 10,000 രൂപ നൽകും. ഇതി നായി അക്കൗണ്ട് വിവര ങ്ങൾ ക്യാമ്പു കളിലെ റവന്യു അധി കൃതരെ അറിയി ക്കണം എന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയ ക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ട വർ ഓൺ ലൈനായി അപേക്ഷ നൽകണം. ദുരന്തം നേരിട്ട വർ അക്ഷയ കേന്ദ്ര ങ്ങൾ വഴി വഴി റജി സ്റ്റർ ചെയ്യണം. നേരിട്ടും റജിസ്റ്റർ ചെയ്യാം.  സേവനം സൗജന്യം ആയി രിക്കും. മഴ ക്കെടുതി നാശം വിതച്ച എല്ലാ യിട ത്തും ഇതു ബാധക മായി രിക്കും.

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

10 of 1691011»|

« Previous Page« Previous « പ്രളയം : 700 കോടി രൂപ യു. എ. ഇ. യുടെ സഹായം
Next »Next Page » പ്രതിപക്ഷം സര്‍ക്കാരിനൊപ്പം : രമേശ് ചെന്നിത്തല »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine