തിരുവനന്തപുരം : ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ ജി. പി. എസ്. (ഗ്ലോബൽ പൊസി ഷനിംഗ് സിസ്റ്റം) ജൂണ്‍ മുതല്‍ നിർബ്ബന്ധം ആക്കി എങ്കിലും ഇപ്പോള്‍ നില നില്‍ക്കുന്ന സാങ്കേതിക പരി മിതി കൾ മൂലം തല്‍ക്കാല ത്തേക്ക് വാഹന പരി ശോധന നടത്തി ജി. പി. എസ്. ഇല്ലാ ത്ത വർക്ക് എതിരെ പിഴ ഈടാ ക്കേണ്ട തില്ല എന്നു മോട്ടോർ വാഹന വകുപ്പ് തീരുമാനം.
ഉപ കരണ ങ്ങൾ വേണ്ടത്ര ലഭ്യമല്ല എന്നുള്ള വാഹന ഉടമ ക ളുടെ പരാതി കൾ കൂടി പരി ഗണിച്ചു കൊണ്ടാണ് ഈ തീരു മാനം.
എന്നാല്‍ ഫിറ്റ്നെസ് ടെസ്റ്റ്, റജിസ്ട്രേഷന്‍ എന്നി ങ്ങനെ യുള്ള കാര്യ ങ്ങള്‍ക്ക് വാഹന ങ്ങൾ കൊണ്ടു വരുമ്പോൾ ജി. പി. എസ്. ഘടിപ്പി ച്ചിരി ക്കണം എന്നും മോട്ടോർ വാഹന വകുപ്പ് അറിയിപ്പില്‍ പറയുന്നു.
മാത്രമല്ല സ്കൂൾ ബസ്സു കളിൽ ഈ മാസം 15 നു മുന്‍പു തന്നെ ജി. പി. എസ്. ഘടിപ്പിക്കണം എന്നുള്ള കർശ്ശന നിർദ്ദേ ശവും നൽകിയിട്ടുണ്ട്.
23 കമ്പനി കളുടെ ഉപ കരണ ങ്ങളാണ് നില വില്‍ മോട്ടോർ വാഹന വകുപ്പ് അംഗീ കരി ച്ചിട്ടു ള്ളത്. കൂടുതൽ കമ്പനികൾ അംഗീ കാര ത്തിനായി അപേക്ഷ നൽകി യിട്ടുണ്ട് എന്നറിയുന്നു. ഈ കമ്പനി കള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം ലഭി ക്കുന്ന തോടെ മാര്‍ക്കറ്റില്‍ 8000 രൂപ വില യുണ്ടാ യിരുന്ന ജി. പി. എസ്. ഉപ കരണ ങ്ങള്‍ക്ക് വില 5000 രൂപ വരെ യായി കുറഞ്ഞു എന്ന് അറിയുന്നു.
സംസ്ഥാനത്ത് നിരത്തുകളില്‍ ഓടുന്ന 30 ലക്ഷ ത്തോളം പൊതു ഗതാ ഗത വാഹ നങ്ങ ളില്‍ നിലവിൽ 10000 വാഹന ങ്ങളി ൽ മാത്രമേ ജി. പി. എസ്. ഘടിപ്പി ച്ചി ട്ടുള്ളൂ. മുഴുവൻ വാഹന ങ്ങളിലും ഈ സംവിധാനം സജ്ജീ കരി ക്കു വാന്‍ ഒരു വർഷം എങ്കിലും സമയം വേണ്ടി വരും എന്നാണ് വിദഗ്ദ രുടെ കണക്കു കൂട്ടല്‍.
- ജി. പി. എസ്. സംവിധാനത്തിലൂടെ മോഷ്ടിച്ച ലോറി വീണ്ടെടുത്തു
- Vehicle Tracking & Monitoring System
- GPS Based Vehicle Tracking system
- വാഹനങ്ങളെയും ആധാറുമായി ബന്ധിപ്പിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ഗതാഗതം, സാങ്കേതികം, സാമൂഹികം, സാമ്പത്തികം