അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്

June 2nd, 2020

new-logo-kerala-police-ePathram

തിരുവനന്തപുരം : ഓണ്‍ ലൈന്‍ ക്ലാസ്സു കള്‍ കൈകാര്യം ചെയ്ത അദ്ധ്യാപകരുടെ ചിത്ര ങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളില്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് എതിരെ മുന്നറിയിപ്പുമായി കേരള പോലീസ് രംഗത്ത്.

കേരളാ പോലീസ് ഫേയ്സ് ബുക്ക് പോസ്റ്റ് :

‘കൊവിഡ് വ്യാപനത്തെ തുടർന്ന് സ്‌കൂളു കളില്‍ ക്ലാസ്സുകള്‍ ആരംഭിക്കുവാൻ വൈകുന്ന തിനാൽ ഓൺ ലൈൻ ക്ലാസ്സുകൾ വഴി പഠനം നടക്കുകയാണ്. ചില ചാനലിലും ഓൺ ലൈൻ പ്ലാറ്റ്‌ ഫോമുകളിലും ക്ലാസ്സ് എടുക്കുന്ന അദ്ധ്യാപകരുടെ ചിത്രങ്ങളും വീഡിയോ കളും ചില സാമൂഹ്യ വിരുദ്ധർ ദുരുപയോഗം ചെയ്ത് സോഷ്യൽ മീഡിയ വഴി പ്രചരി പ്പിക്കുന്നതായി സൈബർ വിംഗിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇതിന് എതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്’

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പിന്‍ സീറ്റ് യാത്ര ക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം : ഹൈക്കോടതി

November 19th, 2019

helmet-and-seat-belts-compulsory-for-back-seat-ePathram
കൊച്ചി : ഇരുചക്ര വാഹന ങ്ങളില്‍ യാത്ര ചെയ്യുന്ന നാലു വയസ്സിന് മുകളി ലുള്ള എല്ലാ വര്‍ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം എന്ന് ഹൈക്കോടതി. കേന്ദ്ര മോട്ടോര്‍ വാഹന ഗതാഗത നിയമ ത്തില്‍ ഭേദ ഗതി വരുത്തി ക്കൊണ്ട് നാലു വയസ്സിനു മുകളി ലുള്ള വര്‍ അടക്കം ഇരു ചക്ര വാഹ നങ്ങളിലെ പിന്‍സീറ്റ് യാത്ര ക്കാര്‍ ക്കും ഹെല്‍മറ്റ് നിര്‍ബ്ബന്ധം ആക്കി ക്കൊണ്ട് കേന്ദ്ര സര്‍ ക്കാര്‍ ഉത്തരവ് ഇറക്കി യിരുന്നു.

ഈ നിയമം അതേപടി കേരള ത്തിലും നടപ്പാക്കണം എന്നാണ് ചീഫ് ജസ്റ്റിസ്സ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചി ന്റെ ഉത്തരവ്. നിയമം സംസ്ഥാനത്ത് കര്‍ശ്ശന മായി നടപ്പാക്കണം എന്നും ഹൈക്കോടതി സര്‍ക്കാരി നോട് നിര്‍ദ്ദേ ശിച്ചി ട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഗുണ നിലവാരം ഇല്ലാത്ത വെളിച്ചെണ്ണ : കമ്പനിക്ക് പിഴ ചുമത്തി

November 19th, 2019

coconut-oil-51-brands-of-fake-coconut-oil-banned-in-kerala-ePathram
തിരുവനന്തപുരം : ഗുണ നില വാരം ഇല്ലാത്ത നാല് വെളിച്ചെണ്ണ ബ്രാന്‍ഡു കള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പ് പിഴ ചുമത്തി. കെ. പി. എന്‍. ശുദ്ധം, കിച്ചന്‍ ടേസ്റ്റി, ശുദ്ധമായ തനി നാടന്‍ വെളി ച്ചെണ്ണ, കേരളീയം എന്നീ പേരു കളില്‍ മാര്‍ ക്കറ്റില്‍ ലഭ്യമായ നാലു ബ്രാന്‍ഡു കള്‍ക്കാണ് നിശ്ചിത ഗുണ നിലവാരം ഇല്ലാ എന്നു കണ്ടെത്തിയത്.

കൈരളി ഓയില്‍ കിഴക്കമ്പലം എന്ന പേരിലുള്ള കമ്പനി യില്‍ നിന്നുള്ളതാണ് മേല്‍പ്പറഞ്ഞ നാല് ബ്രാന്‍ഡുകളും. മൂന്ന് അഡ്ജുഡിക്കേഷന്‍ കേസുകളിലായി ആറ് ലക്ഷം രൂപ ഭക്ഷ്യ സുരക്ഷാ നിയമ പ്രകാരം മൂവാറ്റു പുഴ ആര്‍. ഡി. ഒ. പിഴ ചുമത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പിഴ ഇല്ലാതെ ഒരു വര്‍ഷത്തിനകം ലൈസന്‍സ് പുതുക്കാം

September 24th, 2019

logo-mvd-kerala-motor-vehicles-ePathram കൊച്ചി : കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കഴിയാത്ത ഡ്രൈവിംഗ് ലൈസന്‍സു കള്‍ പിഴ കൂടാതെ പുതുക്കി നല്‍കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമ ത്തിലെ ഭേദ ഗതി യിൽ, കാലാവധി കഴിഞ്ഞ ലൈസന്‍സ് പുതുക്കു വാനായി 1000 രൂപ പിഴ ഈടാക്കി യിരുന്നത് ഒഴി വാക്കും. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വ ത്തില്‍ നടന്ന യോഗത്തിൽ തീരുമാനിച്ച പിഴയിളവ് ഉടനെ പ്രാബല്യത്തിൽ വരും.

മുന്‍പ്, പിഴ കൂടാതെ പുതുക്കുവാൻ 30 ദിവസം സമയ പരിധി ഉണ്ടായിരുന്നു. നിയമം പരിഷ്കരി ച്ചതോടെ പിഴ ത്തുക വർദ്ധിപ്പിക്കുക യായിരുന്നു.

കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുവാൻ സാധാരണ ഈടാക്കുന്ന ഫീസു മാത്രം വാങ്ങി പുതുക്കി നല്‍കണം എന്നാണ് പുതിയ നിദ്ദേശം. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.

ഓട്ടോറിക്ഷാ പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ പരിഷ്കരിച്ച നിയമം അനുസരിച്ച് 10,000 രൂപ പിഴ ഈടാക്കു ന്നതും അപ്രായോഗികം എന്നും യോഗം വില യിരുത്തി. പിഴ 3000 രൂപ യായി കുറക്കുവാനും യോഗം സര്‍ക്കാറിനോട് ശുപാര്‍ശ ചെയ്തു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വാഹന നിയമം : കേന്ദ്ര തീരുമാനം സ്വാഗതാര്‍ഹം എന്ന് മന്ത്രി എ.കെ. ശശീന്ദ്രന്‍

September 12th, 2019

transport-minister-of-kerala-ak-saseendran-ePathram
കണ്ണൂര്‍ : പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ ത്തില്‍ ഗതാഗത പ്പിഴ സംസ്ഥാന ങ്ങള്‍ക്ക് നിശ്ചയിക്കാം എന്നുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹം എന്ന് ഗതാ ഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രന്‍.

നിയമ ഭേദഗതിയില്‍ പിഴത്തുക ഉയര്‍ത്തിയ നടപടിക്ക് എതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യ ത്തില്‍ പിഴ ത്തുക നിശ്ചയി ക്കുന്നതില്‍ സംസ്ഥാനങ്ങള്‍ ക്ക് തീരുമാനം എടുക്കാം എന്നും ഇതു സംബന്ധി ച്ച ഉത്തരവ് ഉടന്‍ പുറത്തിറക്കും എന്നും കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിതിന്‍ ഗഡ്കരി വ്യക്ത മാക്കി യിരുന്നു.

പിഴയുടെ തുക നിശ്ചയിക്കുന്നതില്‍ സംസ്ഥാന ങ്ങള്‍ക്ക് അധികാരം നല്‍കുന്ന തിനെ കുറിച്ച് മുന്‍പേ തന്നെ കേന്ദ്ര ത്തോട് ആവശ്യപ്പെട്ടതാണ്. ഗതാഗത പിഴ യുടെ തുക തീരുമാനം സംബ ന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ലഭിക്കുന്നത് വരെ സംസ്ഥാനത്ത് കര്‍ശ്ശന നടപടി കള്‍ ഉണ്ടാവില്ല എന്നും മന്ത്രി എ. കെ. ശശീന്ദ്രന്‍ അറിയിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

11 of 19101112»|

« Previous Page« Previous « പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് മന്ത്രി
Next »Next Page » ഹിന്ദി അജന്‍ഡ ശുദ്ധ ഭോഷ്ക് : മുഖ്യ മന്ത്രി »



  • സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ നടപടി
  • വിഴിഞ്ഞം രാജ്യാന്തര തുറമുഖം രാജ്യത്തിന് സമര്‍പ്പിച്ചു
  • അമീബിക്ക് മസ്തിഷ്‌ക ജ്വരം : പുതുക്കിയ മാര്‍ഗ്ഗ രേഖ പുറത്തിറക്കി
  • നോർക്ക റൂട്ട്സ് ഇൻഷ്വറൻസ് പരി രക്ഷ തുക അഞ്ചു ലക്ഷം രൂപയാക്കി ഉയർത്തി
  • മെയ്‌ ഒൻപതിന്‌ എസ്. എസ്. എൽ. സി. പരീക്ഷാ ഫലം
  • കേരള പുരസ്കാരം : നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു
  • പ്ലാസ്റ്റിക് കണിക്കൊന്ന : മനുഷ്യാവകാശ കമ്മീഷന്‍ കേസ് എടുത്തു
  • വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണ വില : ഒറ്റ ദിവസം പവന് 2160 രൂപ കൂടി.
  • ബാല്യത്തിനും യുവത്വത്തിനും ഒപ്പം സർക്കാർ
  • യാത്രാ നിരക്ക് ഉയർത്തണം : സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്
  • നിള ചരിത്രം കുറിച്ചു
  • പരിസ്ഥിതി മിത്രം പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
  • ഫൈസൽ ബാവ യുടെ ‘എ ഹെവൻ ഓഫ് നേച്വർ & നോളജ് ഇൻ വെളിയങ്കോട്’ പ്രകാശനം ചെയ്തു
  • ജെ. സി. ഡാനിയലും മലയാള സിനിമയും കേരളത്തിനെ നവീകരിക്കുന്നതിൽ പങ്കു വഹിച്ചു
  • രാജീവ് ചന്ദ്ര ശേഖർ ബി. ജെ. പി. സംസ്ഥാന അദ്ധ്യക്ഷൻ
  • ചൂടിന് ആശ്വാസം നൽകി വേനല്‍ മഴ തുടരുന്നു
  • അഷിതാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • കേരള പുരസ്‌കാരങ്ങൾ സമ്മാനിച്ചു
  • ഫ്ളക്സ് ബോർഡ്‌ നിരോധനം : സർക്കാരിന് ഹൈക്കോടതിയുടെ പ്രശംസ
  • ഹൃദ്യം പദ്ധതി : 8000 കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ നടത്തി



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine