തിരുവനന്തപുരം : ജി. പി. എസ്. ഘടിപ്പി ക്കുന്നതിൽ നിന്നും സംസ്ഥാനത്തെ ചരക്കു വാഹന ങ്ങളെ ഒഴി വാക്കു വാന്‍ ഗതാഗത വകുപ്പു മന്ത്രി എ. കെ. ശശീന്ദ്രൻ ഗതാഗത കമ്മീഷണർക്ക് നിർദ്ദേശം നൽകി. കേന്ദ്ര മോട്ടോർ വാഹന ചട്ടങ്ങളിൽ 2016 ൽ നില വിൽ വന്ന ചട്ടത്തി ന്റെ അടിസ്ഥാന ത്തില്‍ ആയിരുന്നു കേരള ത്തിലും ഇത് നടപ്പിലാക്കി യിരുന്നത്.
ഓട്ടോ റിക്ഷ ഒഴികെ യുള്ള പൊതു ഗതാഗത വാഹന ങ്ങളിൽ 2019 ജൂണ്‍ മുതല്‍ ജി. പി. എസ്. നിർബ്ബന്ധം ആക്കിയിരുന്നു.
യാത്രാ വാഹനങ്ങളിൽ മാത്രം ജി. പി. എസ്. (ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം) ഘടിപ്പി ച്ചാൽ മതി എന്നാണ് ഇപ്പോൾ നിർദ്ദേശം നൽകി യിട്ടുളളത്. സംസ്ഥാന മോട്ടോർ വാഹന ചട്ട ങ്ങളിൽ ഇത് സംബന്ധിച്ച് ആവശ്യ മായ ഭേദഗതി വരുത്തു വാനും മന്ത്രി നിർദ്ദേശം നൽകി.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, ഗതാഗതം, നിയമം, മോട്ടോര്‍ വാഹന ഭേദഗതി നിയമം, സാങ്കേതികം