കൊടിക്കുന്നില്‍ സുരേഷിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കി

July 27th, 2010

kodikunnil-suresh-epathramകൊച്ചി : കൊടിക്കുന്നില്‍ സുരേഷ് എം. പി. യുടെ 2009-ലെ തിരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംവരണ സീറ്റായ മാവേലിക്കരയില്‍ നിന്നും ലോക സഭയിലേക്ക് വിജയിച്ച കൊടിക്കുന്നി ലിനെതിരെ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി സി. പി. ഐ. യുടെ ആര്‍. എസ്. അനില്‍ കുമാറും മറ്റു രണ്ടു പേരും നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്.

സംവരണ സീറ്റില്‍ മത്സരിക്കുവാന്‍ കൊടിക്കുന്നില്‍ സുരേഷിനു യോഗ്യത യില്ലെന്നായിരുന്നു എതിര്‍ കക്ഷികളുടെ വാദം. കൊടിക്കുന്നിലിന്റെ ജാതി സര്‍ട്ടിഫിക്കറ്റ് സ്വീകാര്യമല്ലെന്നും, പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗക്കാരാണ് കൊടിക്കുന്നിലിന്റെ മാതാപിതാക്കളെന്നും, അതിനാല്‍ കൊടിക്കുന്നിലിനു സംവരണ സീറ്റില്‍ മത്സരിക്കാന്‍ ആകില്ലെന്നും കോടതി വ്യക്തമാക്കി.

പട്ടിക ജാതിയില്‍ പെട്ട ഹിന്ദു ചേരമര്‍ അംഗമാണെന്നാണ് കൊടിക്കുന്നില്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ ഇതു ശരിയല്ലെന്നും, ക്രിസ്ത്യന്‍ ചേരമര്‍ വിഭാഗക്കാരായ മാതാപിതാക്കളില്‍ ജനിച്ച കൊടിക്കുന്നിലിനു പട്ടിക ജാതിക്കാരുടെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലെന്നും ഹര്‍ജിക്കാരനായ ആര്‍. എസ്. അനില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചു. കൂടാതെ വിവിധ രേഖകളിലെ ജാതിയും പേരും സംബന്ധിച്ചുള്ള വ്യത്യസ്ഥമായ വിവരങ്ങളും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

വിധിയുടെ വിശദാംശങ്ങള്‍ പരിശോധിച്ച് അപ്പീല്‍ നല്‍കുമെന്ന് കൊടിക്കുന്നില്‍ അറിയിച്ചു.

- എസ്. കുമാര്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മോഡറേഷന്‍ വിഷയം ഗൌരവം ഉള്ളതെന്ന് സുപ്രീം കോടതി

May 15th, 2010

ജഡ്ജിമാരെ നിയമിക്കുവാനായി കേരള ഹൈക്കോടതി നടത്തിയ പരീക്ഷയില്‍ മോഡറേഷന്‍ നല്‍കിയത് ഗൌരവമേറിയ വിഷയമാണെന്ന് സുപ്രീം കോടതി. പരാതിക്കാര്‍ക്ക് തുടര്‍ നടപടി കള്‍ക്കായി ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. നാലാഴ്ച ക്കുള്ളില്‍ ഇതിനായുള്ള അപേക്ഷ നല്‍കേണ്ടതുണ്ട്. ചീഫ് ജസ്റ്റിസ് എസ്. എച്ച്. കപാഡിയ ഉള്‍പ്പെട്ട ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

2007-ല്‍ നടത്തിയ പരീക്ഷയില്‍ 20 മാര്‍ക്ക് വീതം മോഡറേഷന്‍ നല്‍കിയെന്നും, ഇതു മൂലം അനര്‍ഹരായവര്‍ ജഡ്ജിമാരുടെ പട്ടികയില്‍ കടന്നു കൂടിയെന്നും ഇത് പരാതിക്കാരായ പലര്‍ക്കും അവസരം നഷ്ടപ്പെ ടുത്തുവാന്‍ ഇടയാക്കിയെന്നും പരാതിയില്‍ ചൂണ്ടി ക്കാട്ടിയിരുന്നു. കേസിന്റെ ഗൌരവം കണക്കിലെടുത്ത്, എത്രയും വേഗം തീര്‍പ്പു കല്‍പ്പിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

23 of 2310212223

« Previous Page « കസ്റ്റഡി മരണം – 12 പോലീസുകാര്‍ പ്രതികള്‍
Next » ഡോ. കെ. എസ്. മനോജ് കോണ്‍ഗ്രസ്സിലേക്ക് »



  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്
  • വിഴിഞ്ഞം പോർട്ടിന്‍റെ ഔദ്യോഗിക പേര് പ്രഖ്യാപിച്ചു
  • ടൂറിസം മേഖലക്ക് കുതിപ്പേകി ചാവക്കാട് ബീച്ച് : തൃശൂര്‍ ജില്ലയിലെ ആദ്യ ഫ്ലോ‌ട്ടിംഗ് ബ്രിഡ്ജ് ഒരുങ്ങി
  • ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം : സംസ്ഥാനത്ത് മഴ തുടരും
  • എസ്. എസ്. എൽ. സി. പരീക്ഷ മാർച്ച് നാലു മുതൽ
  • ക്ഷേത്ര പരിസരത്ത് ആയുധ പരിശീലനവും കായിക അഭ്യാസവും അനുവദിക്കില്ല : ഹൈക്കോടതി
  • റെക്കോര്‍ഡ് ഭൂരിപക്ഷം നേടി ചാണ്ടി ഉമ്മന്‍ നിയമ സഭയിലേക്ക്
  • ജനകീയ ഹോട്ടലുകളിൽ ഉച്ച ഭക്ഷണ നിരക്ക് 30 രൂപയായി നിശ്ചയിച്ചു
  • ജേണലിസം പഠനത്തിന് കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു
  • വിദ്യാര്‍ത്ഥി കൂട്ടായ്മ ‘ഗ്ലോബൽ അലൂംനി ഓഫ് ജി. എച്ച്. എസ്. എസ്. മണത്തല’ ലോഗോ പ്രകാശനം ചെയ്തു
  • സർഗ്ഗ സമീക്ഷ സാഹിത്യ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • ഗായിക വിളയില്‍ ഫസീല അന്തരിച്ചു
  • കേര തീരം പദ്ധതിയുമായി കടപ്പുറം പഞ്ചായത്ത്
  • ദേശീയ പതാക : ഫ്ലാഗ് കോഡ് കർശ്ശമായി പാലിക്കണം
  • ദേശ ഭക്തി ഗാന മത്സരം
  • പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന്
  • വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശിക്ഷാര്‍ഹം : കേരളാ പോലീസ്
  • വക്കം പുരുഷോത്തമൻ അന്തരിച്ചു
  • സോഷ്യൽ മീഡിയ പരസ്യത്തിലൂടെ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 9.5 ലക്ഷം രൂപ



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine