നഴ്സുമാരുടെ മിനിമം വേതനം : സർക്കാരിന് വിജ്ഞാപനം ഇറക്കാം എന്ന് ഹൈക്കോടതി

April 4th, 2018

nurses-strike-epathram
കൊച്ചി : നഴ്‌സുമാരുടെ മിനിമം വേതനം വര്‍ദ്ധി പ്പിക്കു ന്നതിന് ഹൈക്കോടതി അനുമതി നൽകി. നഴ്സു മാരു ടെ ശമ്പളം പരിഷ്‌കരിച്ച് വിജ്ഞാ പനം ഇറക്കു വാന്‍ സര്‍ക്കാരിന് തടസ്സമില്ല.

ആവശ്യം എന്നു തോന്നിയാൽ രമ്യമായ ഒത്തു തീർപ്പി നും സർക്കാരിനു ശ്രമം നടത്താം. അന്തിമ വിജ്ഞാ പനം ഇറങ്ങു മ്പോൾ അതു സംബന്ധിച്ച് ആക്ഷേപ ങ്ങള്‍ ഉണ്ടെങ്കിൽ ആശുപത്രി മാനേജ് മെന്റു കൾക്ക് അതു ചോദ്യം ചെയ്യുവാൻ തടസ്സമില്ല എന്നും കോടതി വ്യക്തമാക്കി.

മാര്‍ച്ച് 31 നാണ് സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കു വാന്‍ തീരുമാനിച്ചിരുന്നത്. എന്നാൽ ഹൈ ക്കോടതി സ്റ്റേ യെ തുടര്‍ന്ന് അത് നീണ്ടു പോവുക യായി രുന്നു.

ഏറ്റവും കുറഞ്ഞ ശമ്പളം 20,000 രൂപ യായി നിശ്ചയി ക്കു ന്ന താണ് സുപ്രീം കോടതി സമിതി മുന്നോട്ട് വെച്ചി രി ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശം. ശമ്പള പരിഷ്‌ക്കരണ ത്തിനുള്ള സ്റ്റേ നീക്കിയതോടെ ഈ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാര മുള്ള വിജ്ഞാപന മാകും സര്‍ക്കാര്‍ പുറത്തിറക്കുക.

 

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തരുത് : ഹൈക്കോടതി

March 27th, 2018

bus_epathram

കൊച്ചി : കെ എസ് ആർ ടി സി, സ്വകാര്യ മേഖലകളിലുള്ള അതിവേഗ ബസ്സുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന് ഹൈക്കോടതി. ഉയർന്ന നിരക്ക് നൽകുമ്പോൾ യാത്രക്കാരന് ഇരുന്ന് യാത്ര ചെയ്യാനുള്ള അനുവാദമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ്സ്, ഡീലക്സ്, സൂപ്പർ ഡീലക്സ് ബസ്സുകൾക്കെല്ലാം ഉത്തരവ് ബാധകമാണ്. ബസ് ചാർജ് വർദ്ധന മരവിപ്പിക്കുക, മോട്ടോർ വാഹന ചട്ടം പാലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്.

- അവ്നി

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വിജിലൻസ് തലപ്പത്ത് ഇനി അസ്താന ; നിയമനം വിവാദങ്ങൾക്ക് പിന്നാലെ

February 12th, 2018

asthana_epathram

തിരുവനന്തപുരം : വിവാദങ്ങൾക്കും നിയമ പ്രശ്നങ്ങൾക്കുമിടെ വിജിലൻസ് ഡയറക്ടർ ചുമതലയിൽ നിന്ന് ലോക്നാഥ് ബെഹ്റയെ മാറ്റി. ഡിജിപി നിർമൽ ചന്ദ്ര അസ്താനയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വ്യാഴാഴ്ചയ്ക്കകം നിയമനം നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചതിനു പിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പു വെച്ചത്. നിയമന കാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് അസ്താന പറഞ്ഞു.

ഡൽഹിയിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള അദ്ദേഹം ആദ്യം അവിടെ നിന്നു മടങ്ങുന്നതിനുള്ള അസൗകര്യം സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഡിജിപി മാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ്ങ് എന്നിവരെ നിയമിക്കുന്നതിൽ സർക്കാറിനു താൽപ്പര്യമില്ലാത്തതിനാൽ വിജിലൻസ് ഡയറക്ടർ പദവി അസ്താനയിലെത്താൻ കാരണമായി.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജസ്റ്റിസ് ആന്റണി ഡൊമിനിക് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

February 9th, 2018

കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റി സായി ആന്റണി ഡൊമിനിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധി കാര മേറ്റു. രാജ്ഭവ നിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യ വാചകം ചൊല്ലി ക്കൊടുത്തു.

ചീഫ് ജസ്റ്റിസ് നവനീതി പ്രസാദ് സിംഗ് വിരമിച്ച ഒഴിവിലേക്ക് ആക്ടിംഗ് ചീഫ് ജസ്റ്റിസ്സായിരുന്ന ആൻറണി ഡൊമിനിക്കി നെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിച്ച് ബുധനാഴ്ച യാണ് രാഷ്ട്ര പതി രാംനാഥ് കോവിന്ദ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

കോട്ടയം പൊൻകുന്നം സ്വദേശിയായ ആൻറണി ഡൊമിനിക്ക് മംഗലാപുരം എസ്. ഡി. എം. കോളജിൽ നിന്ന് നിയമ ബിരുദം നേടി. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയിലും ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യിലുമായി 1981ൽ പ്രാക്ടീസ് തുടങ്ങി. 1986ൽ ഹൈക്കോടതി അഭിഭാഷകനായി. 2007 ജനുവരി 30 നാണ് കേരള ഹൈക്കോടതി ജഡ്ജിയാകുന്നത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പാസ്സ്പോര്‍ട്ടിന്റെ നിറം മാറ്റം: കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടി

January 31st, 2018

orange-and-blue-indian-passport-ePathram
തിരുവനന്തപുരം : പാസ്സ്പോര്‍ട്ട് ഓറഞ്ച് നിറം ആക്കി മാറ്റു വാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാന ത്തിന് എതി രായ ഹര്‍ജി യില്‍ കേരള ഹൈക്കോടതി കേന്ദ്ര സര്‍ക്കാ രിനോട് വിശദീകരണം തേടി.

വിദ്യാഭ്യാസ യോഗ്യത കുറഞ്ഞവരെ രണ്ടാംകിട പൗരന്‍ മാരായി പരിഗണി ക്കുന്ന വിധ ത്തിലാണ് പുതിയ മാറ്റം എന്ന് ചൂണ്ടി ക്കാണിച്ചു കൊണ്ട് കൊല്ലം സ്വദേശികളാ യ ഷംസുദ്ധീന്‍, ഷാജഹാന്‍ എന്നിവര്‍ നല്‍കിയ പൊതു താല്‍പര്യ ഹര്‍ജി യിലാണ് കേരള ഹൈക്കോടതി കേന്ദ്ര ത്തോട് വിശദീ കരണം തേടിയത്.

എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇ. സി. ആര്‍) പാസ്സ് പോര്‍ ട്ടുകള്‍ക്ക് ഓറഞ്ച് നിറവും എമി ഗ്രേഷന്‍ പരിശോധന ആവശ്യം ഇല്ലാത്ത വർക്ക് നീല നിറവും നല്‍കു വാനും പാസ്സ് പോര്‍ട്ട് ഉടമയുടെ അഡ്രസ്സും എമി ഗ്രേഷന്‍ സ്റ്റാറ്റസും പാസ്സ് പോര്‍ട്ടി ന്റെ അവ സാന പേജി ല്‍ നിന്ന് ഒഴി വാക്കു വാനും കേന്ദ്ര സര്‍ക്കാര്‍ തീരു മാനി ച്ചിരുന്നു.

വ്യക്തി കളുടെ സ്വകാര്യത യിലേക്കും അഭി മാന ബോധ ത്തി ലേക്കും ഉള്ള കടന്നു കയറ്റമാണ് ഈ നടപടി യിലൂ ടെ ഉണ്ടാ വുക. കൂടാതെ, വ്യക്തി ഗത വിവര ങ്ങള്‍ ഉള്‍ ക്കൊള്ളുന്ന അവസാന പേജ് ഒഴിവാക്കു വാ നുള്ള തീരു മാന ത്തെയും ഹര്‍ജി യില്‍ ചോദ്യം ചെയ്യുന്നുണ്ട്.

വിദ്യാഭ്യാസ യോഗ്യത യും സാമ്പത്തിക ശേഷിയും കുറ ഞ്ഞ വര്‍ക്ക് അഭി മാന ക്ഷതം ഉണ്ടാക്കു ന്നതും അവരെ രണ്ടാം കിട പൗരന്‍ മാരായി പരിഗണി ക്കുന്നതു മാണ് പാസ്സ് പോര്‍ട്ടി ന്റെ നിറം മാറ്റുന്ന നടപടി യിലൂടെ എന്നും തുല്യത ക്കുള്ള അവ കാശ ത്തിനു മേല്‍ നടത്തുന്ന ഗുരു തര മായ കടന്നു കയറ്റമാണ് ഇത് എന്നും ഹര്‍ജി യില്‍ ചൂണ്ടി ക്കാട്ടുന്നു.

ജസ്റ്റിസ്സു മാരായ ആന്റണി ഡൊമിനിക്, ശേഷാദ്രി നായിഡു എന്നിവര്‍ അട ങ്ങിയ ബഞ്ചാണ് കേന്ദ്ര സര്‍ക്കാ രിനോട് വിശദീ കരണം തേടിയത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

10 of 249101120»|

« Previous Page« Previous « സ്വകാര്യ ബസ്സ് സമരം മാറ്റിവച്ചു
Next »Next Page » എ. കെ. ശശീന്ദ്രൻ വീണ്ടും മന്ത്രി യായി സത്യ പ്രതിജ്ഞ ചെയ്തു »



  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്
  • കേര സുരക്ഷ ഇൻഷ്വറൻസ് പദ്ധതി വിപുലീകരിച്ചു
  • കേരളോത്സവം2025 : ലോഗോ ക്ഷണിച്ചു
  • സ്വകാര്യ ട്യൂഷന്‍ : സര്‍ക്കാര്‍-എയ്ഡഡ് അദ്ധ്യാപകർക്ക് എതിരെ കർശ്ശന നടപടി സ്വീകരിക്കും
  • ഷവർമ്മ കടകളിൽ പരിശോധന : 45 സ്ഥാപനങ്ങൾ അടച്ചു
  • അറിയിപ്പുകളും ഉത്തരവുകളും മലയാളത്തിൽ നൽകണം
  • സർക്കാർ സർവ്വീസിൽ നിന്നും 51 ഡോക്ടർമാരെ പിരിച്ചു വിട്ടു
  • ഗുണ നിലവാരം ഇല്ല എന്ന് കണ്ടെത്തിയ മരുന്നുകൾ നിരോധിച്ചു
  • അതിതീവ്ര മഴ : അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും
  • അതിശക്ത മഴയും കാറ്റും തുടരും : ജാഗ്രതാ നിർദ്ദേശം
  • പ്രൊഫ. എം. കെ. സാനു അന്തരിച്ചു
  • കലാഭവൻ നവാസ് അന്തരിച്ചു
  • ഡിജിറ്റൽ ഹെൽത്ത് : ഒ. പി. ടിക്കറ്റിന് ക്യൂ ഒഴിവാക്കാം
  • ഭിന്ന ശേഷിക്കാർക്ക് എയ്ഡഡ് സ്കൂളുകളിൽ ജോലി
  • വി. എസ്. വിട വാങ്ങി
  • എലിപ്പനി : ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്‌
  • ജനന സര്‍ട്ടിഫിക്കറ്റില്‍ ‘രക്ഷിതാക്കള്‍’ എന്ന് ചേർക്കുക : ഹൈക്കോടതി
  • മഴക്കാലം : പ്രത്യേക കര്‍മ്മ സേന രൂപീകരിക്കുവാൻ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിർദ്ദേശം
  • ശക്തമായ മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine