
കൊച്ചി: ഗുരുവായൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നും വിജയിച്ച ഇടതു മുന്നണി സ്ഥാനാര്‍ത്ഥി കെ. വി. അബ്ദുല്‍ ഖാദറിന്‍റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. എതിര്‍ സ്ഥാനാര്‍ത്ഥി ആയിരുന്ന മുസ്ലിം ലീഗിലെ അഷ്റഫ് കോക്കൂര്‍ നല്‍കിയ ഹരജി അപൂര്‍ണ്ണം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ്. വഖഫ് ബോര്‍ഡിന്‍റെ ചെയര്‍മാന്‍ പദവിയില്‍ ഇരുന്നു പ്രതിഫലം പറ്റുമ്പോഴായിരുന്നു എം. എല്‍. എ. കെ. വി. അബ്ദുല്‍ഖാദര്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത് എന്നും ഇത് ജനപ്രാതിനിധ്യ നിയമ ത്തിന്‍റെ ലംഘനം ആണെന്നും ആയിരുന്നു ഹരജിക്കാരന്‍റെ വാദം.
- pma
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി
- ലിജി അരുണ്‍
വായിക്കുക: എതിര്‍പ്പുകള്‍, കുറ്റകൃത്യം, കേരള രാഷ്ട്രീയ നേതാക്കള്‍, കേരള ഹൈക്കോടതി
തിരുവനന്തപുരം: ഐസ്ക്രീം കേസ് പുനരന്വേഷണം സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടിയതില്‍ തെറ്റൊന്നും കാണുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. ഇടതു സര്‍ക്കാരിനെതിരെ ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ ഐസ്ക്രീം കേസ് ഉല്‍ഭവിച്ച കാലത്ത് അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും സംബന്ധിച്ച് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് സുപ്രീംകോടതി അഭിഭാഷകരുടെ നിയമോപദേശം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എന്ന് അച്യുതാനന്ദന്‍ പറഞ്ഞു. എ. ജിയുടെ നിയമോപദേശം നിലവിലുള്ളപ്പോള്‍ തന്നെ നിയമോപദേശം തേടാറുണ്ടെന്നും വി. എസ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, പീഡനം, വിവാദം
കൊച്ചി: ഐസ്‌ക്രീം കേസ് നടത്തിപ്പിന് പുറത്തുള്ള അഭിഭാഷകരുടെ നിയമോപദേശം തേടിയ മുന്‍ വി. എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം. ഔദ്യോഗിക സംവിധാനം ഉണ്ടെന്നിരിക്കെ ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ ചെലവാക്കി തെറ്റായ നടപടിയെടുത്തതിന് വി. എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മാവൂര്‍ സ്വദേശി കൊളക്കാടന്‍ മൂസ നല്‍കിയ ഹര്‍ജിയിലാണ് ഇടതു സര്‍ക്കാരിനെതിരെ ആക്ടിങ് ചീഫ് ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി. എസ്. ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ കുറ്റപ്പെടുത്തല്‍. അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും മറികടന്ന് സര്‍ക്കാര്‍ നിയമോപദേശം തേടുന്നതും അഭിഭാഷകരെ കൊണ്ടുവരുന്നതും തെറ്റായ പ്രവണതയാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. വി. എസിന് നിയമോപദേശം നല്‍കിയതിന് 16 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫീസായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ തുക ആര് കൊടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറലും നൂറോളം സര്‍ക്കാര്‍ അഭിഭാഷകരും ഉണ്ടായിരിക്കെയാണ് പുറമെനിന്ന് നിയമോപദേശം തേടിയത്. ഇവിടത്തെ ഔദ്യോഗിക സംവിധാനത്തെ സര്‍ക്കാര്‍ തന്നെ അവിശ്വസിക്കുന്നത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കും-ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
-
വായിക്കുക: കേരള രാഷ്ട്രീയം, കേരള ഹൈക്കോടതി, പീഡനം