ഐസ്‌ക്രീം കേസ് : വി.എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം

October 31st, 2011

vs-achuthanandan-fasting-epathram

കൊച്ചി: ഐസ്‌ക്രീം കേസ് നടത്തിപ്പിന് പുറത്തുള്ള അഭിഭാഷകരുടെ നിയമോപദേശം തേടിയ മുന്‍ വി. എസ് സര്‍ക്കാരിന് ഹൈക്കോടതിയുടെ കടുത്ത വിമര്‍ശം. ഔദ്യോഗിക സംവിധാനം ഉണ്ടെന്നിരിക്കെ ഖജനാവില്‍നിന്നും ലക്ഷങ്ങള്‍ ചെലവാക്കി തെറ്റായ നടപടിയെടുത്തതിന് വി. എസ്. അച്യുതാനന്ദനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് മാവൂര്‍ സ്വദേശി കൊളക്കാടന്‍ മൂസ നല്‍കിയ ഹര്‍ജിയിലാണ് ഇടതു സര്‍ക്കാരിനെതിരെ ആക്ടിങ് ചീഫ് ജസ്റ്റിസ് സി. എന്‍. രാമചന്ദ്രന്‍ നായര്‍, ജസ്റ്റിസ് പി. എസ്. ഗോപിനാഥന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ കുറ്റപ്പെടുത്തല്‍. അഡ്വക്കറ്റ് ജനറലിനെയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെയും മറികടന്ന് സര്‍ക്കാര്‍ നിയമോപദേശം തേടുന്നതും അഭിഭാഷകരെ കൊണ്ടുവരുന്നതും തെറ്റായ പ്രവണതയാണെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. വി. എസിന് നിയമോപദേശം നല്‍കിയതിന് 16 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഫീസായി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഈ തുക ആര് കൊടുക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അഡ്വക്കറ്റ് ജനറലും നൂറോളം സര്‍ക്കാര്‍ അഭിഭാഷകരും ഉണ്ടായിരിക്കെയാണ് പുറമെനിന്ന് നിയമോപദേശം തേടിയത്. ഇവിടത്തെ ഔദ്യോഗിക സംവിധാനത്തെ സര്‍ക്കാര്‍ തന്നെ അവിശ്വസിക്കുന്നത് മോശം കീഴ്‌വഴക്കം സൃഷ്ടിക്കും-ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മകരജ്യോതി: മുന്‍കരുതല്‍ വേണമെന്നു കമ്മിഷന്‍

September 20th, 2011

pullmedu-epathram

തിരുവനന്തപുരം: ശബരിമല തീര്‍ഥാടകര്‍ മകരജ്യോതി കാണാന്‍ പല സ്‌ഥലങ്ങളില്‍ തമ്പടിക്കുന്നതു തടയണമെന്ന്‌ പുല്ലുമേട്‌ ദുരന്തം അന്വേഷിക്കുന്ന ജസ്‌റ്റിസ്‌ ഹരിഹരന്‍ നായര്‍ കമ്മിഷന്‍ ഇടക്കാല റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഒരു സ്‌ഥലത്തുതന്നെ തീര്‍ഥാടകര്‍ കേന്ദ്രീകരിച്ചതാണ്‌ അപകടകാരണമെന്നും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ വേണമെന്നും റിപ്പോര്‍ട്ട്‌ നിര്‍ദേശിക്കുന്നു.

ഇന്നലെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ മേല്‍നടപടികള്‍ക്കായി മന്ത്രി വി.എസ്‌. ശിവകുമാറിനു കൈമാറി. കഴിഞ്ഞമാസം 17, 18 തീയതികള്‍ അപകടസ്‌ഥലം സന്ദര്‍ശിച്ചശേഷമാണു കമ്മിഷന്‍ റിപ്പോര്‍ട്ട്‌ തയാറാക്കിയത്‌. റിപ്പോര്‍ട്ട്‌ മന്ത്രി സഭയോഗം ചര്‍ച്ച ചെയ്യും.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എം.വി ജയരാജനു പുതിയ കുറ്റപത്രം നല്‍കും: ഹൈക്കോടതി

July 27th, 2011

mv-jayarajan-epathram

കൊച്ചി: സി.പി.എം നേതാവ് എം.വി ജയരാജന് പുതിയ കുറ്റപത്രം നല്‍കുവാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. പാതയോരത്തെ പൊതുയോഗം നിരോധിച്ച കോടതിവിധിയെ വിമര്‍ശിച്ചുകൊണ്ടു നടത്തിയ പ്രസംഗത്തില്‍ ജഡ്ജിമാര്‍ക്കെതിരെ നടത്തിയ ചില പ്രയോഗങ്ങളാണ് ജയരാജന്റെ പേരില്‍ കേസെടുക്കുവാന്‍ കാരണമായത്. ജഡ്‌ജിമാര്‍ക്കെതിരെ വിവാദമായ “ശുംഭന്‍” പരാമര്‍ശം നടത്തിയതിനാണ് കോടതിയലക്ഷ്യക്കേസ് നേരിടുന്നത്. കോടതിയില്‍ തെളിവായി ഹജരാക്കിയ പ്രസംഗത്തിന്റെ സി.ഡി തനിക്ക് ലഭിച്ചിട്ടില്ലെന്നും കേസില്‍ കുറ്റം ചുമത്തുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ജയരാജന്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ജയരാജന്റെ ഹര്‍ജി തള്ളുകയായിരുന്നു. കോടതികള്‍ക്കെതിരെ നിര്‍ഭയം പരാമര്‍ശങ്ങള്‍ നടത്തുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നതിന് എന്തിനു ഭയക്കണമെന്നും കോടതി ചോദിച്ചു.

-

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തെരുവോരത്ത്‌ ഇനി സമരപന്തല്‍ പാടില്ല : ഹൈക്കോടതി

July 20th, 2011

കൊച്ചി: റോഡുവക്കിലും, ഫുഡ്‌പാത്തിലും യോഗം ചേരുന്നതും, പ്രകടനം, കച്ചവടം എന്നിവ നടത്തുന്നതും ഹൈക്കോടതി നിരോധിച്ചു. ഇതു പ്രകാരം പൊതു യോഗങ്ങള്‍ക്കൊ, പ്രതിഷേധപ്രകടനങ്ങള്‍ക്കായോ, ഘോഷയാത്രകള്‍ക്കായോ മറ്റോ സ്ഥിരമായോ താല്‍ക്കാലികമായോ പന്തലുകളോ ഷെഡ്ഡുകളോ കെട്ടുവാന്‍ പാടില്ല. ഒരു പൊതു താല്പര്യ ഹര്‍ജിയെ തുടര്‍ന്ന് 2010-ല്‍ റോഡരികില്‍ പൊതു യോഗം ചേരുന്നത് കോടതി നിരോധിച്ചിരുന്നു. പൊതു നിരത്ത് സംബന്ധിച്ച നിയമ പ്രകാരം പൊതുറോഡില്‍ സഞ്ചരിക്കുന്നതിനു തടസ്സമുണ്ടാക്കരുതെന്ന് വ്യവസ്ഥയുണ്ട് റോഡ് വക്ക് അഥവാ ഫുട്പാത്തും ഇതിന്റെ പരിധിയില്‍ പെടുമെന്ന് കോടതി നിരീക്ഷിച്ചു .
കുറ്റിപ്പുറത്ത് ഒരു ബാറിനു മുമ്പിലെ നടപ്പാതയില്‍ ഉയര്‍ത്തിയ സമരപ്പന്തല്‍ പൊളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് ഉടമ കോടതിയെ സമീപിച്ചിരുന്നു. അടുത്തിടെ ബാറില്‍ ഉണ്ടായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരാള്‍ മരിച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാര്‍ അവിടെ പ്രതിഷേധപന്തല്‍ ഉയര്‍ത്തി സമരം നടത്തിവന്നിരുന്നത്. ഇത് ബാറിലേക്കുള്ള പ്രവേശന കവാടത്തിലായതിനാല്‍ ഉപഭോക്താക്കള്‍ക്ക് ബാറിലേക്ക് വരുന്നതിനു ബുദ്ധിമുട്ടുക്കാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊതു നിരത്തില്‍ തടസ്സം സൃഷ്ടിക്കുന്നതായി ചൂണ്ടിക്കാട്ടി ഉടമ ഹര്‍ജി നല്‍കിയത്. ഈ ഷെഡ്ഡ് 24 മണിക്കൂറിനകം പൊളിച്ചു മാറ്റുവാന്‍ പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍ അന്തരിച്ചു

July 9th, 2011

കൊച്ചി: ഹൈക്കോടതി മുന്‍ ജസ്‌റ്റിസ്‌ കെ.കെ. നരേന്ദ്രന്‍(88) അന്തരിച്ചു. ഇന്നലെ രാത്രി 8.15 നായിരുന്നു അന്ത്യം. ഭാര്യ: സുജന നന്ദിനി. മക്കള്‍: കെ.എന്‍. സുനില്‍ (കൊച്ചിന്‍ സ്‌റ്റോക്ക്‌ എക്‌സ്ചേഞ്ച്‌), അഡ്വ. അനില്‍ കെ. നരേന്ദ്രന്‍ (ഹൈക്കോടതി അഭിഭാഷകന്‍), കെ.എന്‍. മിനി. മരുമക്കള്‍: ജയകുമാര്‍ (എന്‍ജിനീയര്‍), സന്ധ്യ. എറണാകുളം ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

21 of 2410202122»|

« Previous Page« Previous « ബജറ്റില്‍ റോഡുവികസനത്തിനു മുന്‍ഗണന
Next »Next Page » ഉറൂബ് മലയാളത്തിന്റെ പുണ്യം »



  • വിവാഹ ബന്ധം വേർപ്പെടുത്താതെ രണ്ടാം വിവാഹം രജിസ്‌റ്റർ ചെയ്യാനാകില്ല
  • മൂന്നാർ സംഭവം : ടാക്‌സി ഡ്രൈവര്‍ മാരുടെ ലൈസന്‍സ് റദ്ദാക്കും
  • വയലാർ അവാർഡ് സമർപ്പണം തിങ്കളാഴ്ച
  • ഹൊസൂർ – കേരള സർവ്വീസ് പുനരാരംഭിക്കും
  • നോർക്ക കെയർ സേവനത്തിന് ഇനി മൊബൈൽ ആപ്ലിക്കേഷനും
  • ഗുണ നിലവാരം ഇല്ലാത്ത മരുന്നുകൾ നിരോധിച്ചു
  • സമൂഹ മാധ്യമ ഉപയോഗം : പോലീസുകാർ സത്യവാങ്മൂലം നൽകണം
  • അർബുദ രോഗികൾക്ക് യാത്രാ സൗജന്യം
  • സ്വർണ്ണ വില പവന് 90, 000 രൂപ കടന്നു
  • കുഞ്ഞുങ്ങൾക്ക് ചുമ മരുന്ന് നൽകരുത്
  • തീരദേശ നിവാസികൾക്ക് ഡിസംബറിൽ പട്ടയം ലഭിക്കും
  • സ്വർണ്ണ വില 88,000 രൂപയും കടന്നു
  • പൊതു രേഖാ ബില്ല് നിയമ സഭ പാസ്സാക്കി
  • കേരളം : ഇ. എസ്. ജി. നയം നടപ്പാക്കുന്ന ആദ്യ സംസ്ഥാനം
  • തദ്ദേശ തെരഞ്ഞെടുപ്പ് : വോട്ടർ പട്ടികയിൽ പേരു ചേർക്കാം
  • പാല്‍ വില വർദ്ധിപ്പിക്കും
  • പി. പി. തങ്കച്ചൻ അന്തരിച്ചു
  • സ്യൂഡോ വൈറസ് : നിപ പ്രതിരോധത്തിൽ കേരളത്തിന് നേട്ടം
  • യുവ പ്രതിഭാ പുരസ്കാരം2025-26 : അപേക്ഷകൾ ക്ഷണിച്ചു
  • ഓണക്കാല സ്‌പെഷ്യൽ സർവ്വീസുകൾക്ക് ഓൺ ലൈൻ ബുക്കിംഗ്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine